കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജുവിന് മുന്‍ വൈരാഗ്യം, കേസ് കൊടുക്കുമെന്ന് ബാബു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ താന്‍ 10 കോടി രൂപ കൈക്കൂലി വാങ്ങി എന്ന ബിജു രമേശിന്റെ ആരോപണത്തിനെതിരെ കെ ബാബു രംഗത്ത്. ബിജു രമേശ് ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുകയാണെന്നാണ് ബാബുവിന്റെ ആരോപണം.

തനിക്കെതിരെ ദുഷ്പ്രചാരണം നടത്തിയ ബിജു രമേശിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യും. അടുത്ത ദിവസം തന്നെ ഇക്കാര്യത്തില്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും ബാബു പറഞ്ഞു.

K Babu

ബിജു രമേശിന്റെ ആരോപണങ്ങള്‍ക്ക് പുറകില്‍ ബാറുകള്‍ പൂട്ടിയതിന്റെ ദേഷ്യമാണ്. ബിജുവിന്റെ ഏഴ് ബാറുകള്‍ പൂട്ടിപ്പോയി. പിന്നീട് ഒരു ഫോര്‍ സ്റ്റാര്‍ ബാറിന് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ അതിന് അനുമതി നിഷേധിക്കുകയും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഇതുകൊണ്ടാണ് ബിജുവിന് തന്നോട് ദേഷ്യമെന്നും താന്‍ കോഴ വാങ്ങിച്ചിട്ടുണ്ടെങ്കില്‍ അത് എവിടെ വച്ച്, ആര്, എങ്ങനെ കൈമാറിയെന്ന് പറയണമെന്നും കെ ബാബു ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണിത്. ബാര്‍ ഉടമകളുടെ യോഗത്തില്‍ ബിജു സംസാരിച്ചത് ഇതിന്റെ തെളിവാണ്. ബിജു രമേശും ചില പ്രതിപക്ഷ എംഎല്‍എമാരും ഒരു എംഎല്‍എയുടെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നുവെന്നും കെ ബാബു പറഞ്ഞു.

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയായിരുന്നു ഇത്. സര്‍ക്കാരിനെ മറിച്ചിട്ടാല്‍ പൂട്ടിയ ബാറുകളെല്ലാം തുറന്ന് നല്‍കാമെന്ന വാീഗ്ദാനമാണ് ബിജു രമേശിന് ലഭിച്ചിട്ടുള്ളതെന്നും ബാബു പറഞ്ഞു.

English summary
Will file Defamation Case against Biju Ramesh: K Babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X