കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയില്‍ മതിലിന് മുകളില്‍ ഇനി വലയും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ജയിലില്‍ കിടക്കുന്ന തടവ് പുളളികള്‍ ഇനി അങ്ങനെ സുഖിക്കണ്ട. അധികൃതരെ വെട്ടിച്ച് ഒരു സാധനം പോലും ഇനി അകത്ത് കടത്തില്ലെന്ന വാശിയിലാണ് ആഭ്യന്തര വകുപ്പ്. ഇതിനായി ജയിലിലെ മതിലിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ വല കെട്ടും. അപ്പോള്‍ പിന്നെ പുറത്ത് നിന്ന് ആളുകള്‍ക്ക് സാധനങ്ങള്‍ എറിഞ്ഞ് കൊടുക്കാന്‍ കഴിയില്ലല്ലോ...

കര്‍ശന നിയന്ത്രണങ്ങളാണ് ജയിലുകളില്‍ ഏര്‍പ്പെടുത്താന്‍ പോകുന്നതെന്നാണ് ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നത്. സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ ജയിലുകളില്‍ കടുത്ത നിയന്ത്രണം ആയിരിക്കും. തിരിച്ചറിയില്‍ കാര്‍ഡ് ഇല്ലാത്തവരെ ജയില്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നു.

Thiruvanchur Radhakrishnan

സിസിടിവി ക്യാമറകള്‍ വക്കാന്‍ പാടില്ല എന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞ കാര്യം മുന്‍ ജയില്‍ ഡിജിപിയാണ് അറിയിച്ചത്. ജയിലില്‍ അഴിഞ്ഞാട്ടം അനുവദിക്കുന്ന പ്രശ്‌നമില്ല. അതുകൊണ്ട് കൂടുതല്‍ സിസിടിവി ക്യാമറകളും സ്ഥാപിക്കും- തിരുവഞ്ചൂര്‍ പറഞ്ഞു.

എന്നാല്‍ ജയില്‍ പുള്ളികള്‍ക്ക് അത്യാവശ്യം മനുഷ്യാവകാശങ്ങളൊക്കെ അനുവദിച്ച് കൊടുക്കണം എന്നാണ് ജസ്റ്റിസ് കെടി തോമസിന്റെ അഭിപ്രായം. സഞ്ചാര സ്വാതന്ത്ര്യം മാത്രമേ തടവ് പുള്ളികള്‍ക്ക് നിഷേധിക്കുന്നുള്ളൂ എന്നും കെടി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തിരുവഞ്ചൂരിന്റെ ജയില്‍ നിയന്ത്രണങ്ങള്‍ക്കെതിരെ മുന്‍ ആഭ്യന്തര മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ആയ കോടിചേരി ബാലകൃഷ്ണനും രംഗത്ത് വന്നിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തേക്കാള്‍ കടുത്ത നിയന്ത്രണങ്ങളാണ് തിരുവഞ്ചൂര്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് കോടിയേരി പറഞ്ഞത്.

English summary
State Home Minister Thiruvanchur Radhakrishnan said that more restrictions will be imposed in Kerala Jails.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X