കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാനില്ല; പേര് വലിച്ചിഴക്കരുതെന്ന് വിഎം സുധീരൻ

Google Oneindia Malayalam News

കൊച്ചി; കേരളത്തിലേക്ക് ഒഴിവ് വരുന്ന രാജ്യസഭ സീറ്റുകളിലേക്ക് തന്റപേര് വലിച്ചിഴക്കരുതെന്ന അഭ്യർത്ഥനയുമായി മുതിർന്ന നേതാവും മുൻ കെ പി സി സി അധ്യക്ഷനുമായ വി എം സുധീരൻ. വീണ്ടും രാജ്യസങയിലേക്ക് മത്സരിക്കാൻ ഇല്ലെന്ന് എകെ ആന്റണി വ്യക്തമാക്കിയിരുന്നു. ഇതോടെ നിരവധി പേരുകൾ ചർച്ചയായിട്ടുണ്ട്. അക്കൂട്ടത്തിൽ വി എം സുധീരന്റെ പേരുകൾ സംബന്ധിച്ചുള്ള ചർച്ചകളും ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വി എം സുധീരന്റെ പ്രതികരണം. ഫേസ്ബുക്കിൽ സുധീരൻ പങ്കുവെച്ച പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

VM Sudheeran

' ഒരു അഭ്യര്‍ത്ഥന :ശ്രീ.എ.കെ.ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നു.പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്നും വളരെ നേരത്തേതന്നെ ഞാന്‍ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേയ്ക്കില്ല. അതുകൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.
സ്‌നേഹപൂര്‍വ്വം
വി.എം.സുധീരന്', പോസ്റ്റിൽ പറയുന്നു.

ഇതുവരെ സ്ഥാനാർത്ഥി ചർച്ചകൾ സംബന്ധിച്ച സജീവ ചർച്ചകൾ ആരംഭിച്ചിട്ടില്ലേങ്കിലും ഇതിനോടകം തന്നെ പല പേരുകളും ഉയർന്നിട്ടുണ്ട്. മുൻ കെ പി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യു ഡി എഫ് കൺവീനർ എം എം ഹസൻ എന്നീ മുതിർന്ന നേതാക്കളുടെ പേരുകളാണ് പ്രധാനമായും ഉയരുന്നത്.
യുവ നേതാവ് വിടി ബൽറാമിന്റെ പേരും എം ലിജുവിന്റെ പേരും അഭ്യൂഹങ്ങളിൽ ഉണ്ട്.

അതേസമയം കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ ചെറിയാൻ ഫിലിപ്പും രാജ്യസഭ സീറ്റിനായി താത്പര്യം ഉന്നയിച്ചേക്കാമെന്നാണ് വിവരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെവി തോമസും സീറ്റിനായി താത്പര്യം അറിയിച്ചിട്ടുണ്ട്. പരിചയ സമ്പത്തുള്ള നേതാവാണ് താനെന്നും എന്നാൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

വനിതാ ദിനത്തിൽ ഫോട്ടോ പങ്കുവെച്ച് മഞ്ജു വാര്യർ....കിടിലൻ ക്യാപ്ഷനും..വളരെ ശരിയെന്ന് ആരാധകർ

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടത് മുതൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ കെ വി തോമസ് വിവിധ സ്ഥാനങ്ങൾ ലക്ഷ്യമിട്ട് പലപ്പോഴായി നേതൃത്വത്തെ സമീപിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് വേണമെന്ന ആവശ്യമായിരുന്നു ആദ്യം ഉന്നയിച്ചത്. സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ പ്രാദേശിക തലത്തിൽ നിന്നുൾപ്പെടെ ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഹൈക്കമാന്റ് തോമസിന് വഴങ്ങിയിരുന്നില്ല. തുടർന്ന് യു ഡി എഫ് കൺവീനർ സ്ഥാനമെന്ന ആവശ്യം ഉന്നയിച്ചതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതും ലഭിക്കാതിരുന്നതോടെയാണ് ഇപ്പോൾ രാജ്യസഭ സീറ്റെന്ന ഈവശ്യം ഉന്നയിച്ചിരുക്കുന്നത്.

English summary
Will not contest Rajya Sabha seats; VM Sudheeran says name should not be discussed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X