കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ അനുസ്മരിക്കാന്‍ പൊലീസ് അനുവദിക്കുമോ..? ഇല്ലെങ്കില്‍ ധിക്കരിക്കുമെന്ന് നേതാക്കള്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കേരളത്തില്‍വച്ചു രക്തസാക്ഷികളായ മാവോയിസ്റ്റുകളെ അനുസ്മരിക്കാന്‍ ഡിസംബര്‍ 14ന് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ പ്രവര്‍ത്തകര്‍ ഒത്തുചേരുന്നു. പരിപാടിയുടെ അനുമതിക്കായി പൊലീസിനെ സമീപിക്കും. അനുവദിച്ചില്ലെങ്കില്‍ പരിപാടി നടത്തിയിരിക്കുമെന്നും അനുസ്മരണ സമിതി ചെയര്‍മാന്‍ എ. വാസു. സമൂഹത്തിനുവേണ്ടി രക്തസാക്ഷികളായ മൂന്നു പേരുടെയും ഓര്‍മപുതുക്കല്‍ തങ്ങളെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് അനുസ്മരണ സമിതി കണ്‍വീനര്‍ എം.എന്‍ രാവുണ്ണിയും പറഞ്ഞു.

ഭക്ഷ്യ സുരക്ഷ: പ്രൊഫഷണലുകളുടെ സേവനം അനിവാര്യം

മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കഴിഞ്ഞ വര്‍ഷം നിലമ്പൂര്‍ വനമേഖലയിലാണ് പൊലീസിന്റെ വെടിയേറ്റു മരിച്ചത്. വയനാട്ടിലെ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ലത കാട്ടാനയുടെ ചവിട്ടേറ്റു മരിക്കുകയായിരുന്നു. ഈ മൂന്നു ജീവിതങ്ങളും കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വിലപ്പെട്ടതായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.

mao

തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ ദരിദ്ര ദളിത് കുടുംബത്തിലായിരുന്നു കുപ്പു ദേവരാജിന്റെ ജനനം. മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ കേന്ദ്രകമ്മിറ്റി അംഗവും പശ്ചിമഘട്ടമേഖല സെക്രട്ടറിയുമായിരുന്നു. കൊല്ലപ്പെടുമ്പോള്‍ 64 വയസായിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകയായിരുന്നു അജിത. തമിഴ്‌നാട്ടിലെ അറിയപ്പെട്ട സ്ത്രീവാദിയായിരുന്നു. കൊല്ലപ്പെടുമ്പോള്‍ 48 വയസായിരുന്നു. പാസക്കാട് മലമ്പുഴക്കടുത്ത കഞ്ഞിരക്കടവില്‍ ജനിച്ച ലത അംഗണ്‍വാടി അധ്യാപികയായിരുന്നു. ഭര്‍ത്താവ് സഖാവ് രവീന്ദ്രനിലൂടെ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ സജീവമായി. കൈവശമുണ്ടായിരുന്ന ഭൂമി സംഘനടയ്ക്ക് നല്‍കി അവര്‍ വയനാട്ടിലെ ആദിവാസി മേഖലകളില്‍ ചൂഷണങ്ങള്‍ക്കെതിരെ സജീവമാവുകയായിരുന്നു. അനുസ്മരണ പരിപാടികളില്‍ ആദിവാസികള്‍ ഉള്‍പ്പെടെ പങ്കെടുക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

English summary
Will police allow to commemorate the killed Maoist?

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്