ഭക്ഷ്യ സുരക്ഷ: പ്രൊഫഷണലുകളുടെ സേവനം അനിവാര്യം

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: ഭക്ഷ്യ സുരക്ഷ രംഗത്തെ സുതാര്യമായ നടത്തിപ്പിന് ഫുഡ് ടെക്നോളജിസ്റ്റുകൾ ഉൾപ്പടെയുള്ള പ്രൊഫഷണലുകളുടെ സേവനം അനിവാര്യമാണെന്ന് അസിസ്റ്റൻറ് ഫുഡ് സേഫ്റ്റി കമ്മീഷണർ ഏലിയാമ്മ പറഞ്ഞു .

ഫുഡ് സേഫ്റ്റി ആൻറ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇൻഡ്യയുടെ ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് ഡിവിഷനായ ഫോസ്റ്റാക് സി.എൽ.എൽ ഫൗണ്ടേഷനുമായ് സഹകരിച്ച് കേരള ഫുഡ് ടെക്നോളജിസ്റ്റ് അസോസിയേഷൻ (കെഫ്റ്റ) സംഘടിപ്പിച്ച ഏകദിന ഭക്ഷ്യ സുരക്ഷ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അവർ . ഭക്ഷ്യ സുരക്ഷ മേഖലയിലെ വലിയ പദ്ധതികൾക്കാണ് ലക്ഷ്യമിടുന്നത്.

camp

കൃത്യമായ അവബോധവും ബോധവൽകരണവും ഭക്ഷ്യ സുരക്ഷ നിയമത്തിന്റെ സുതാര്യമായ നടത്തിപ്പിന് അനിവാര്യമാണ്. അതിനായി ഭക്ഷ്യ സംസ്കരണ സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ഫോസ്റ്റാക് നിർബന്ധമാക്കുകയാണ്. കേരളത്തിലെ പ്രമുഖ ഭക്ഷ്യ സംസ്കരണ യൂണിറ്റുകളിലെ യോഗ്യരായ നാൽപതോളം സൂപ്പർവൈസർമാർ പരിശീലനം പൂർത്തിയാക്കി.

അറന്നൂറിലേറെ തെയ്യക്കോലങ്ങളെ അവതരിപ്പിച്ച കലാകാരനെതേടി ദേശീയ അംഗീകാരം

ഡോ . ശശികാന്ത് ക്ലാസെടുത്തു . ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് ജാഫർ സ്വാഗതവും മുഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Food safety;Professional's service is inevitable

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്