കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസിന്റെ മുന്നണി പ്രവേശനത്തില്‍ കൂടുതല്‍ വ്യക്തത; യുപിഎക്കൊപ്പം തന്നെ; സ്വതന്ത്ര നിലപാട്

Google Oneindia Malayalam News

തിരുവനന്തപുരം: ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ജോസ് ഗ്രൂപ്പിനെ എല്‍ഡിഎഫിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. ഇതില്‍ ശക്തമായ എതിര്‍പ്പ് ഇതിനകം തന്നെ സിപിഐ അറിയിച്ചു കഴിഞ്ഞു.
എന്നാല്‍ യുഡിഎഫ് വിട്ട് മറ്റൊരു മുന്നണിയില്‍ ചേരുന്നതിന് മുന്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ മാണി പറഞ്ഞു.

പ്രതിരോധത്തില്‍ പിഴച്ച് രാഹുല്‍ ഗാന്ധി...11 തവണ, തിരിഞ്ഞുനോക്കിയില്ല, ബിജെപിക്ക് രാഷ്ട്രീയായുധം!!പ്രതിരോധത്തില്‍ പിഴച്ച് രാഹുല്‍ ഗാന്ധി...11 തവണ, തിരിഞ്ഞുനോക്കിയില്ല, ബിജെപിക്ക് രാഷ്ട്രീയായുധം!!

സോണിയയുടെ ഇടപെടല്‍

സോണിയയുടെ ഇടപെടല്‍

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ വിഷയത്തില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി ഇടപെട്ടിരുന്നു. ജോസ് വിഭാഗം ഒരു കാരണവശാലും യുഡിഎഫ് വിടരുതെന്നാണ് സോണിയാഗാന്ധി നിര്‍ദേശിച്ചിരുന്നതായാണ് വിവരം.

നിലപാട് മയപ്പെടുത്തി

നിലപാട് മയപ്പെടുത്തി

ജോസ് കെ മാണിയെ പുറത്താക്കി രണ്ട് ദിവസത്തിന് ശേഷം യുഡിഎഫ് നിലപാട് മയപ്പെടുത്തിയിരുന്നു. ജോസുമായുള്ള ബന്ധം അടഞ്ഞ അധ്യായമല്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്. ജോസിനെ പുറത്താക്കിയതല്ല. അദ്ദേഹത്തെ മുന്നണിയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് ചെയ്തതെന്നും യുഡിഎഫ് അറിയിച്ചിരുന്നു.

യുപിഎ വിടില്ല

യുപിഎ വിടില്ല

എന്നാല്‍ ഇപ്പോള്‍ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് നിലപാട് അറിയിച്ചിരിക്കുകയാണ് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് യുപിഎ വിട്ടിട്ടില്ലെന്നും ഇപ്പോഴും യുപിഎ സര്‍ക്കാരിന്റെ ഭാഗമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. പുറത്താക്കിയത് കേരളത്തിലെ യുഡിഎഫില്‍ നിന്നാണെന്നും ജേസ് കെ മാണി പറഞ്ഞു.

 ദേശീയ രാഷ്ട്രീയ നിലപാട്

ദേശീയ രാഷ്ട്രീയ നിലപാട്

നേരത്തേയും യുഡിഎഫ് വിട്ട ഘടകങ്ങളുണ്ടായിട്ടുണ്ട്. അന്ന് യുപിഎക്കൊപ്പം നിലനില്‍ക്കാനുള്ള നിലപാടാണ് സ്വകരിച്ചത്. അതൊരു ദേശീയ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. സിപിഎമ്മില്‍ ചേരുന്നത് സംബന്ധിച്ചും അദ്ദേഹം നിലപാട് അറിയിച്ചു.

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam
കാനത്തിന് മറുപടി

കാനത്തിന് മറുപടി

കേരള കോണ്‍ഗ്രസ് മുന്നണികളുടെ ഭാഗമാവാതെ സ്വതന്ത്ര നിലപാട് തുടരും. സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ട സാഹചര്യമില്ലെന്നും ചില വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ട സാഹചര്യം മറ്റ് രാഷ്ട്രീയ പ്രസ്താനങ്ങള്‍ക്കുണ്ടെന്നുമായിരുന്നു ജേസ് കെ മാണിയുടെ മറുപടി.

 വിലപേശുന്ന പാര്‍ട്ടി

വിലപേശുന്ന പാര്‍ട്ടി

ജോസ് പക്ഷത്തെ എല്‍ഡിഎഫില്‍ വേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കാനം രാജേന്ദ്രന്‍. ജോസ് പക്ഷവുമായി സാമൂഹിക അകലം പാലിക്കണമെന്നാണ് കാനം പറയുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ തുടര്‍ ഭരണത്തിനുള്ള എല്ലാ സാധ്യതയും ഉണ്ട്. ജോസ് പക്ഷത്തെ മുന്നണിയില്‍ സ്വീകരിച്ച് അതിനെ ദുര്‍ബലപ്പെടുത്തരുത്. ജോസ് പക്ഷം വിലപേശുന്ന പാര്‍ട്ടിയാണാണെന്നും കാനം തുറന്നടിച്ച് നിലപാട് സ്വീകരിച്ചിരുന്നു.

എന്‍ഡിഎ പ്രവേശനം

എന്‍ഡിഎ പ്രവേശനം

ജോസ് കെ മാണി ഗ്രൂപ്പിന്റെ എന്‍ഡിഎ പ്രവേശനത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ റിപ്പോര്‍ട്ടുകളും സോണിയുടെ ഇടപെടലിന് കാരണമായിട്ടുണ്ടെന്നാണ് വാദം. ബിജെപിക്ക് രണ്ട് എംപിമാരെ കൂടി വിട്ടുകൊടുക്കാനാവില്ലെന്ന് സോണിയ പറയുന്നു. അതിനാല്‍ ജോസുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്നാണ് സോണിയ യയുഡിഎപിന് നല്‍കിയ നിര്‍ദ്ദേശം.

 ഹൈക്കമാന്റ് ഇടപെടല്‍

ഹൈക്കമാന്റ് ഇടപെടല്‍

എന്തിരുന്നാലും യുഡിഎഫിലേക്ക് കേരള കോണ്‍ഗ്രസ് തിരിച്ചുപോകുന്നതിനെ ക്കുറിച്ചുള്ള സാധ്യതകള്‍ വിരളമാണ്അത് തന്നെയാണ് ജോസ് കെ മാമിയുടെ നിലപാടില്‍ നിന്നും വ്യക്തമാവുന്നതും. ഹൈക്കമാന്റും ഉടനടി മുന്നണി മാറ്റം സംബന്ധിച്ച് തിരുമാനങ്ങള്‍ കൈക്കൊള്ളരുതെന്ന് ജോസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Will Remain In UPA Said Jose K mani After expelled From UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X