• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഡിഎഫിന് കടുത്ത വിമര്‍ശനം; ആര്‍എസ്പി മുന്നണി വിടുമോ? നേതാക്കളുടെ മറുപടി ഇങ്ങനെ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം ആര്‍എസ്പിയെ ഇരുത്തി ചിന്തിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഒരു സീറ്റില്‍ പോലും ജയിക്കാനാകാത്തതാണ് ആര്‍എസ്പി നേരിടുന്ന വെല്ലുവിളി. അണികളുടെ ഭാഗത്ത് നിന്നു ഒട്ടേറെ ചോദ്യങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ മുന്നണി വിടുന്നുവെന്ന വാര്‍ത്തകളും വന്നു. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കി പാര്‍ട്ടി നേതാക്കള്‍ ഇന്ന് മാധ്യമങ്ങളെ കണ്ടു.

യുഡിഎഫിനെ വിമര്‍ശിച്ച നേതാക്കള്‍ കൃത്യമായ ചില സൂചനകളും നല്‍കി. 500 പേരെ പങ്കെടുപ്പിച്ച് കൊല്ലത്ത് സമ്മേളനം നടത്താനും തീരുമാനിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചു, ചിത്രങ്ങള്‍ കാണാം

എല്‍ഡിഎഫിലേക്ക് ക്ഷണം

എല്‍ഡിഎഫിലേക്ക് ക്ഷണം

ആര്‍എസ്പി ലെനിനിസ്റ്റ് വിഭാഗം നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ എഎ അസീസും ഷിബു ബേബി ജോണും എന്‍കെ പ്രേമചന്ദ്രനുമെല്ലാം ഉള്‍പ്പെടുന്ന ആര്‍എസ്പിയെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിന് ചുട്ട മറുപടിയുമായി ഷിബു ബേബി ജോണ്‍ രംഗത്തുവരികയും ചെയ്തു. ആദ്യം കുഞ്ഞുമോന്‍ എല്‍ഡിഎഫിന്റെ അകത്തുകയറാന്‍ നോക്ക്. എന്നിട്ടാകാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത് എന്നായിരുന്നു മറുപടി.

എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി

എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി

ഷിബു ബേബി ജോണ്‍ മല്‍സരിച്ച ചവറ മണ്ഡലത്തിലും പാര്‍ട്ടി തോറ്റതോടെ പ്രതിസന്ധിയിലാണ് ആര്‍എസ്പി. മുന്നണി മാറുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത് അതോടെയാണ്. അണികളുടെ ഭാഗത്തു നിന്നും ഒരുപാട് ചോദ്യങ്ങള്‍ നേതാക്കള്‍ നേരിട്ടു. ഇതിനെല്ലാം മറുപടി നല്‍കുകയായിരുന്നു ഇന്ന് മാധ്യമങ്ങളെ കണ്ട എഎ അസീസും ഷിബു ബേബി ജോണും പ്രേമചന്ദ്രനും.

മുന്നണി മാറ്റത്തോടുള്ള പ്രതികരണം

മുന്നണി മാറ്റത്തോടുള്ള പ്രതികരണം

തിരഞ്ഞെടുപ്പില്‍ ജയവും പരാജയവുമുണ്ടാകാം. തൊഴിലാളികള്‍ക്ക് ഒപ്പമാണ് ആര്‍എസ്പി എന്നും നിലകൊണ്ടിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ തോറ്റത് കൊണ്ട് മുന്നണി മാറി മറ്റൊരു മുന്നണിയിലേക്ക് ചേക്കാറാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് എഎ അസീസ് വ്യക്തമാക്കി.

ഉചിതമായ സമയം തീരുമാനിക്കും

ഉചിതമായ സമയം തീരുമാനിക്കും

എന്നാല്‍ മുന്നണി മാറുകയേ ഇല്ല എന്ന് അദ്ദേഹം പറഞ്ഞില്ല. ഇക്കാര്യത്തില്‍ ഉചിതമായ സമയം തീരുമാനം എടുക്കുമെന്ന് അസീസ് പ്രതികരിച്ചു. ഇക്കാര്യം മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. അണികള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നു എന്ന കാര്യം അസീസ് തുറന്നുപറഞ്ഞു. ഒരിക്കലും മുന്നണി മാറില്ല എന്ന് പറയാന്‍ സാധിക്കില്ല എന്ന വ്യക്തമായ സൂചനയാണ് അസീസ് നല്‍കിയത്.

500 പേരുടെ സമ്മേളനം

500 പേരുടെ സമ്മേളനം

ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് ഒമ്പതിന് കൊല്ലത്ത് 500 പേരെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തും. നേതൃനിരയിലുള്ളവരാണ് പ്രധാനമായും ഇതില്‍ പങ്കെടുക്കുക. പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും. കൊവിഡ് സാഹചര്യം മാറിയില്ലെങ്കില്‍ മറ്റേതെങ്കിലും തിയ്യതിയിലേക്ക് സമ്മേളനം മാറ്റുമെന്നും അസീസ് വ്യക്തമാക്കി.

ഷിബു അവധി ചോദിച്ചോ

ഷിബു അവധി ചോദിച്ചോ

തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഷിബു ബേബി ജോണ്‍ അവധി ചോദിച്ചിട്ടുണ്ട്. താന്‍ അംഗീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ വേണ്ടിയാണത്. യുഡിഎഫ് യോഗത്തില്‍ ഷിബു ബേബി ജോണ്‍ പങ്കെടുക്കാത്തതും വ്യക്തിപരമായ കാരണത്താലാണ്. മുന്നണി മാറുന്നുവെന്ന് ഇതോടൊപ്പം പ്രചരിപ്പിക്കുന്നതില്‍ അര്‍ഥമില്ലെന്നും അസീസ് പറഞ്ഞു.

 യുഡിഎഫിന് സംഘടനാ ദൗര്‍ബല്യം

യുഡിഎഫിന് സംഘടനാ ദൗര്‍ബല്യം

തിരഞ്ഞെടുപ്പ് തോല്‍വിക്ക് ഒരു കാരണം യുഡിഎഫിന്റെ സംഘടനാ ദൗര്‍ബല്യമാണെന്ന് ആര്‍എസ്പി വിലയിരുത്തുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയുമായി താരതമ്യം ചെയ്യുമ്പോള്‍ യുഡിഎഫിന് സംഘടനാ ബലമില്ലെന്നും ആര്‍എസ്പി നേതാക്കള്‍ പറഞ്ഞു. അതേസമയം, മത-സാമുദായിക ശക്തികളെ തന്ത്രപൂര്‍വം കൂടെ നിര്‍ത്താന്‍ സിപിഎമ്മിന് സാധിച്ചുവെന്നും നേതാക്കള്‍ പറഞ്ഞു.

cmsvideo
  കേരള: മുന്നണി മാറ്റത്തിൽ ഉചിതമായ സമയത്ത് തീരുമാനമെന്ന് - യു ഡി എഫ് നേരെ വിമർശിച്ച് ആർ എസ് പി

  ബിജെപിയെ അടപടലം പൂട്ടാന്‍ മമത; റിവേഴ്‌സ് ഗിയറില്‍ നേതാക്കള്‍... അമിത് ഷായുടെ തന്ത്രം പാളിബിജെപിയെ അടപടലം പൂട്ടാന്‍ മമത; റിവേഴ്‌സ് ഗിയറില്‍ നേതാക്കള്‍... അമിത് ഷായുടെ തന്ത്രം പാളി

  ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം

  English summary
  Will RSP leave from UDF? party leaders says to medi it will decide at suitable time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X