കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപി വന്നാല്‍ രക്ഷപ്പെടുന്ന പാര്‍ട്ടിയാണോ ബിജെപി! ആദ്യം ആ പ്രശ്‌നം തീര്‍ക്കണം... പിന്നൊരു നേതാവും വേണം

Google Oneindia Malayalam News

സുരേഷ് ഗോപിയെ കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാന്‍ നീക്കം നടക്കുന്നു എന്ന വാര്‍ത്തകള്‍ കുറച്ചുനാളുകളായി പ്രചരിക്കുന്നുണ്ട്. എന്തായാലും സുരേഷ് ഗോപി ദില്ലിയിലേക്ക് പോവുക കൂടി ചെയ്തതോടെ ആ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാവുകയും ചെയ്തിട്ടുണ്ട്. ചില നേതാക്കളുടെ അസംതൃപ്തി നിറഞ്ഞ പ്രതികരണങ്ങള്‍ കൂടി വന്നതോടെ, എന്തൊേെക്കാ ചില നീക്കങ്ങള്‍ നടക്കുന്നു എന്നൊരു പ്രതീതി കൂടി വന്നു.

സുരേഷ് ഗോപി ദില്ലിക്ക്, അമിത് ഷായെയും മോദിയേയും കാണും, കെ സുരേന്ദ്രനെ തെറിപ്പിക്കുമോ? സുരേഷ് ഗോപി ദില്ലിക്ക്, അമിത് ഷായെയും മോദിയേയും കാണും, കെ സുരേന്ദ്രനെ തെറിപ്പിക്കുമോ?

കേരളത്തിലെ ബിജെപിയില്‍ ഒരു നേതൃമാറ്റം നേരത്തേ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്ന കാര്യമാണ്. അതിനൊരു സന്ദര്‍ഭത്തിനായി മാത്രം കാത്തിരിക്കുകയായിരുന്നു ദേശീയ നേതൃത്വം. സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് ഒരുക്കിയ സുരക്ഷാ വലയങ്ങള്‍ക്കെല്ലാം ഒരു പരിധിയുണ്ടെന്നതും ഏറെക്കുറേ വ്യക്തമായിരുന്നു. പക്ഷേ, സുരേഷ് ഗോപിയെ പോലെ ഒരാള്‍ സംസ്ഥാന പ്രസിഡന്റ് ആയി വന്നാല്‍ കേരളത്തിലെ ബിജെപി രക്ഷപ്പെടുമോ?

1

സുരേഷ് ഗോപിയെ പോലെ ഒരാളെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാക്കുമോ എന്നൊക്കെ ചോദിച്ചാല്‍, അതിന്റെ സാധ്യത തള്ളിക്കളയാന്‍ ആവില്ല എന്ന് മാത്രമേ പറയാന്‍ സാധിക്കൂ. തമിഴ് നാട്ടിലെ ഇപ്പോഴത്തെ ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ ഒരു മുന്‍ ഐപിഎസ് ഓഫീസറാണ്. പ്രായം ആണെങ്കില്‍ വെറും 37 വയസ്സും. ബിജെപിയില്‍ ചേര്‍ന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും അണ്ണാമലൈയെ പിടിച്ച് സംസ്ഥാന പ്രസിഡന്റ് ആക്കി. അതിന് മുമ്പ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലായിരുന്നു അദ്ദേഹം.

2

യുവാവാണ് അണ്ണാമലൈ. കൂടാതെ, പോലീസില്‍ ഉണ്ടായിരുന്ന കാലത്ത് ഒരു 'ടഫ് ഓഫീസര്‍' എന്ന രീതിയില്‍ പേരെടുക്കുകയും ചെയ്തിരുന്നു. അഴിമതിയ്‌ക്കെതിരെയും വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരേയും കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്ന ഉദ്യോഗസ്ഥന്‍ എന്നും പേരെടുത്തിരുന്നു. യുവാക്കളേയും കൃത്യമായ രാഷ്ട്രീയമില്ലാത്തവരേയും ആകര്‍ഷിക്കാന്‍ അണ്ണാമലൈയെ പോലെ ഉള്ള ഒരു യുവാവിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി ദേശീയ നേതൃത്വം. അതിന്റെ ഫലം അറിയാന്‍ ഇനിയും കുറച്ച് കാലം കൂടി കാത്തിരിക്കണം,

3

സുരേഷ് ഗോപിയ്ക്ക് കേരളത്തില്‍ വലിയ താരമൂല്യമുണ്ട്. മത്സരിച്ച രണ്ട് തിരഞ്ഞെടുപ്പുകളിലേയും വോട്ട് നില പരിശോധിച്ചാല്‍, അദ്ദേഹത്തിന്റെ ജനപിന്തുണ എത്രത്തോളമെന്ന് വ്യക്തമാവുകയും ചെയ്യും. എന്നാല്‍, ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള പക്വത സുരേഷ് ഗോപിയ്ക്കുണ്ടോ എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. സിനിമയില്‍ മുമ്പ് അഭിനയിച്ചിരുന്ന തട്ടുപൊളിപ്പന്‍ പോലീസ് വേഷങ്ങളില്‍ നിന്ന് ഇപ്പോഴും പുറത്ത് വരാത്ത മട്ടിലാണ് സുരേഷ് ഗോപിയുടെ പലപ്പോഴത്തേയും ഇടപെടലുകള്‍. ഒരുപക്ഷേ, സംഭാഷണ ശൈലി പോലും അങ്ങനെയാണ്. കെ അണ്ണാമലൈയും സുരേഷ് ഗോപിയും തമ്മില്‍ വലിയ പ്രായ വ്യത്യാസമുണ്ടെങ്കിലും രണ്ട് പേരുടേയും രാഷ്ട്രീയ ഇടപെടലുകളും നേതൃപാടവവും വ്യത്യസ്തമാണ്.

4

കേരളത്തിലെ ബിജെപിയില്‍ ഒരു നേതൃമാറ്റം അനിവാര്യമാണെന്ന് പ്രവര്‍ത്തകര്‍ തന്നെ കരുതുന്ന ഒരു കാലമാണിത്. പാര്‍ട്ടിയ്ക്കുള്ളില്‍ നേരത്തേ മുതല്‍ ഉള്ള കാര്യമാണ് വിഭാഗീയത. അത് ബിജെപിയുടെ ആദ്യകാലം മുതലേ കേരളത്തില്‍ നിലനില്‍ക്കുന്ന ഒന്നാണ്. എന്നാല്‍, ഇപ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന സാഹചര്യത്തില്‍ മറ്റ് ചില പ്രശ്‌നങ്ങളും ഈ വിഭാഗീയതയുടെ ഭാഗമായി തലപൊക്കുന്നു എന്നതാണ് പ്രശ്‌നം. തിരഞ്ഞെടുപ്പിലെ ഫണ്ട് വിതരണം സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ളത് ചെറിയ ആരോപണങ്ങള്‍ ഒന്നും അല്ല. നിലവിലെ നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ആ ആരോപണങ്ങള്‍ എല്ലാം.

5

കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയാല്‍, പാര്‍ട്ടിയ്ക്കുള്ളില്‍ ഫണ്ട് ചര്‍ച്ചകള്‍ അവസാനിക്കുമെന്നാണ് ഒരു വിഭാഗം കരുതുന്നത്. എന്നാല്‍, അതുകൊണ്ട് പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ആവില്ല. വിഭാഗീയത മാറ്റിവച്ച് ഒറ്റക്കെട്ടായി നിന്നാല്‍ അല്ലാതെ അടുത്ത തിരഞ്ഞെടുപ്പിലും കേരളത്തില്‍ വിജയം അസാധ്യമാണെന്നാണ് വിലയിരുത്തല്‍. വിഭാഗീയത മേല്‍തട്ടില്‍ മാത്രമല്ല, അടിത്തട്ടിലെ സാധാരണ അണികളിലേക്ക് വരെ പടര്‍ന്നു പിടിച്ചിരിക്കുകയാണ് ഇപ്പോള്‍.

6

എല്ലാ വിഭാഗങ്ങളേയും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ കെല്‍പുള്ള ഒരു നേതാവിനെ ആണ് കേരളത്തിലെ ബിജെപി ഇപ്പോള്‍ ശരിക്കും ആവശ്യപ്പെടുന്നത്. ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍ സുരേഷ് ഗോപി അക്കാര്യത്തില്‍ നല്ല തിരഞ്ഞെടുപ്പാണെന്ന് പറയാം. പ്രത്യക്ഷത്തില്‍ കേരളത്തിലെ ഒരു ഗ്രൂപ്പുമായും പ്രത്യേക അടുപ്പമോ അകല്‍ച്ചയോ സൂക്ഷിക്കാത്ത ആളാണ് അദ്ദേഹം. അതോടൊപ്പം സൂപ്പര്‍താര പരിവേഷവും ഉണ്ട്. ഇതുകൊണ്ടൊക്കെ തന്നെയാണ് സുരേഷ് ഗോപി വന്നാല്‍ കേരളത്തിലെ ബിജെപി രക്ഷപ്പെട്ടേക്കുമെന്ന് കേന്ദ്ര നേതൃത്വത്തിലെ ചിലരെങ്കിലും കരുതുന്നത്.

7

ഒറ്റ ദിവസം കൊണ്ട് ബിജെപിക്കാരനും നേതാവും ആയി മാറിയ ആളാണ് സുരേഷ് ഗോപി. അടിത്തട്ടില്‍ പ്രവര്‍ത്തിച്ചുവന്ന പരിചയമോ, അത്തരത്തിലുള്ള നേതൃപാടവമോ സംഘാടന മികവോ അദ്ദേഹത്തിന് അവകാശപ്പെടാനില്ല. കേരളത്തില്‍ ഇക്കാലമത്രയും അധ്യക്ഷ സ്ഥാനത്ത് ഇരുന്നവരെല്ലാം തന്നെ അടിത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് നേതൃസ്ഥാനങ്ങളില്‍ എത്തിയവര്‍ ആയിരുന്നു. അങ്ങനെയുള്ള നേതാക്കള്‍ നയിച്ചിട്ടും ബിജെപിയ്ക്ക് വളര്‍ച്ചയുണ്ടായില്ലല്ലോ എന്ന മറുചോദ്യവും പ്രസക്തമാണ്. സുരേഷ് ഗോപിയെ പോലെ ഒരാളെ അധ്യക്ഷ സ്ഥാനത്ത് പരീക്ഷിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഒരു വിഭാഗം കരുതുന്നത്.

8

സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരുന്നു എന്നതല്ല, നിലവില്‍ പാര്‍ട്ടി നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം. സുശക്തമായ ആര്‍എസ്എസ് സംവിധാനങ്ങളുണ്ടായിട്ടും ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നിലംതൊടാതെ പോകാനുള്ള കാരണം ജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കാന്‍ ആയില്ല എന്നത് തന്നെയാണ്. ജനങ്ങളില്‍ വിശ്വാസ്യത സൃഷ്ടിക്കുക എന്നത് തന്നെയായിരിക്കും പുതിയ അധ്യക്ഷന്റെ ഏറ്റവും വലിയ കടമ്പ. അതോടൊപ്പം പാര്‍ട്ടി സംവിധാനങ്ങളുടെ പോരായ്മകള്‍ ബൂത്ത് തലം മുതല്‍ പരിഹരിച്ച് സംസ്ഥാന തലം വരെ എത്തിക്കുകയും വേണം.

9

പ്രവര്‍ത്തകര്‍ക്കൊപ്പം നിന്നുകൊണ്ട്, അവരില്‍ ഒരാള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ ആണ് പാര്‍ട്ടി ഇപ്പോള്‍ ആവശ്യപ്പെടുന്നത് എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. കെട്ടിയിറക്കപ്പെടുന്നവര്‍ക്ക് ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടാകും എന്നതിലും ഇവര്‍ക്ക് സംശയങ്ങളുണ്ട്. പ്രാമാണിത്തം പ്രകടിപ്പിക്കുന്നവര്‍ നേതൃസ്ഥാനത്ത് എത്തിയാല്‍, അത് പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തെ വീണ്ടും ദുര്‍ബലപ്പെടുത്തുമെന്നും ഇവര്‍ കരുതുന്നു.

Recommended Video

cmsvideo
Suresh Gopi to replace Surendran as BJP chief in Kerala?
10

പാര്‍ട്ടിയിലെ പ്രബല ഗ്രൂപ്പുകള്‍ക്കൊന്നും സുരേഷ് ഗോപിയുടെ വരവില്‍ വലിയ താത്പര്യമില്ലെന്നാണ് വിവരം. എന്നാല്‍ നിലവിലെ നേതൃത്വം മാറുക എന്നത് പികെ കൃഷ്ണദാസ് പക്ഷത്തെ സംബന്ധിച്ചും ശോഭ പക്ഷത്തെ സംബന്ധിച്ചും ആശ്വാസകരമായ കാര്യമാണ്.

English summary
Will Suresh Gopi be able to save Kerala BJP? What Kerala BJP really wants now? The Party needs a leadership change in Kerala, but the leader should be down to earth and should be able to solve the organizational issues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X