• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് വിടുമോ ലീഗ്: ചാടിയാല്‍ നേട്ടം, കോണ്‍ഗ്രസ് ഭയപ്പെടുന്നത് സംഭവിച്ചാല്‍ അധികാരം വിദൂര സ്വപ്നം

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലിം ലീഗ് യു ഡി എഫ് വിടുമോ? കഴിഞ്ഞ പത്തിരുപത് വർഷമായി സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണ് ഇത്. അനുകൂല സൂചന നല്‍കിയാല്‍ ലീഗിനെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ സി പി എം തയ്യാറാണെങ്കിലും എന്നും യു ഡി എഫില്‍ അടിയുറച്ച് നില്‍ക്കാനായിരുന്നു ലീഗിന്റെ തീരുമാനം. എന്നാല്‍ അടുത്തിടെ ലീഗിന്റെ ആ തീരുമാനത്തിന് ഇളക്കം തട്ടിയിരിക്കുന്നുവെന്ന വിലയിരുത്തലുകള്‍ ശക്തമാണ്.

രാഷ്ട്രീയപരമായി പലകാരണങ്ങളാല്‍ ലീഗിന് യു ഡി എഫില്‍ നിന്നും അനുകൂലമായതൊന്നും അടുത്തകാലത്ത് നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഈ വികാരം ഒരു വിഭാഗം നേതാക്കളെങ്കിലും ശക്തമായിരിക്കിയാണ് എരിയുന്ന തീയിലേക്ക് എണ്ണ പകരുന്നുവെന്നോണം കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ ആർ എസ് എസ് അനുകൂല പ്രസ്താവനകളും പുറത്ത് വരുന്നത്.

പാർട്ടി ജനറല്‍ സെക്രട്ടറി പി എം എ സലാം

സംഘടന കെ എസ് യുവിന്റെ ഭാഗമായിരിക്കെ കണ്ണൂരില്‍ ആർ എസ് എസ് ശാഖകള്‍ക്ക് സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്ന കെ പി സി സി അധ്യക്ഷന്റെ പ്രസ്താവന കോണ്‍ഗ്രസിനുള്ളിനേക്കാളും കോളിളക്കം ഉണ്ടാക്കിയത് മുസ്ലിം ലീഗിലാണ്. പാർട്ടി ജനറല്‍ സെക്രട്ടറി പി എം എ സലാം, എംകെ മുനീർ എം എല്‍ എ, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം തന്നെ കെ സുധാകരനെ പരസ്യമായി തള്ളിക്കൊണ്ട് രംഗത്ത് വന്നു.

ശശി തരൂരിന് അപ്രഖ്യാപിത വിലക്ക്; മറികടക്കാന്‍ തരൂര്‍ ക്യാമ്പ്, കോണ്‍ഗ്രസില്‍ പോര്ശശി തരൂരിന് അപ്രഖ്യാപിത വിലക്ക്; മറികടക്കാന്‍ തരൂര്‍ ക്യാമ്പ്, കോണ്‍ഗ്രസില്‍ പോര്

ഈ വിവാദം കത്തിനില്‍ക്കേയാണ് നെഹ്റു

ഈ വിവാദം കത്തിനില്‍ക്കേയാണ് നെഹ്റു ആർ എസ് എസിനോട് സന്ധിചെയ്തിരുന്നുവെന്ന കെ സുധാകരന്റെ അടുത്ത പ്രസ്താവനയും വരുന്നത്. നാക്കുപിഴയെന്ന് പറഞ്ഞ് സുധാകരനും കോണ്‍ഗ്രസ് നേതാക്കളും ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളും അത് ആ തരത്തില്‍ ഒഴിച്ചു നിർത്തേണ്ട വിഷയമായി നേതാക്കള്‍ കണ്ടില്ല. അതുകൊണ്ടാണ് അവർ യോഗം ചേർന്ന് തങ്ങളുടെ നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കാന്‍ തീരുമാനിച്ചത്.

ദില്ലിയില്‍ ഒരു കൈനോക്കാന്‍ കോണ്‍ഗ്രസ്, ബി ജെ പിക്കും എ എപി ക്കും പറ്റാത്ത കാര്യം പ്രകടനപത്രികയില്‍ദില്ലിയില്‍ ഒരു കൈനോക്കാന്‍ കോണ്‍ഗ്രസ്, ബി ജെ പിക്കും എ എപി ക്കും പറ്റാത്ത കാര്യം പ്രകടനപത്രികയില്‍

ഏതെങ്കിലും സാഹചര്യത്തില്‍ മുസ്ലീം ലീഗ് കൂടി യു ഡി എഫ്

സമീപകാലത്തെ ഈ സംഭവങ്ങളെല്ലാം മുസ്ലീം ലീഗിനെ യു ഡി എഫിന് പുറത്തേക്ക് എത്തിക്കുന്നതിന്റെ ചവിട്ടുപടികളായി മാറിയേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന സമസ്തയുടെ ഒരു യോഗത്തില്‍ സംഘടനയുടെ ഒരു മുതിർന്ന നേതാവ് തന്നെ ഇത് സംബന്ധിച്ച ഒരു സൂചനയും നല്‍കി കഴിഞ്ഞു. ഏതെങ്കിലും സാഹചര്യത്തില്‍ മുസ്ലീം ലീഗ് കൂടി യു ഡി എഫ് വിട്ട് ഇടത് പാളയത്തിലേക്ക് പോയാല്‍ കേരളത്തിലെ അധികാരത്തിലേക്ക് ഒരു തിരിച്ച് വരവ് കോണ്‍ഗ്രസിനില്ലെന്ന് മറ്റാരേക്കാളും അവർക്ക് ഉറപ്പുണ്ട്.

കേരള കോണ്‍ഗ്രസ് എം കൂടി മുന്നണി

കേരള കോണ്‍ഗ്രസ് എം കൂടി മുന്നണി വിട്ടതോടെ യു ഡി എഫില്‍ വോട്ട് ബാങ്ക് ശക്തിയുള്ള പാർട്ടികള്‍ കോണ്‍ഗ്രസും ലീഗുമായി ചുരുങ്ങിയിട്ടുണ്ട്. സീറ്റ് നിലയുടെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ വലിയ അന്തരമില്ലെന്ന് വ്യക്തമാവും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സി പി എം കഴിഞ്ഞാല്‍ വോട്ടുബാങ്കില്‍ ഇത്രയും സ്ഥിരതയുള്ള മറ്റൊരു പാർട്ടി വേറേയില്ല.

സ്വന്തം പാർട്ടി മത്സരിക്കുന്ന സീറ്റുകളില്‍ മാത്രമല്ല

സ്വന്തം പാർട്ടി മത്സരിക്കുന്ന സീറ്റുകളില്‍ മാത്രമല്ല, മുന്നണി സ്ഥാനാർത്ഥികള്‍ മത്സരിക്കുന്ന സീറ്റുകളില്‍ വരെ മുസ്ലിം ലീഗ് അസാമാന്യമായ സംഘടന പ്രവർത്തനം കാഴ്ചവെക്കുന്നു. പലയിടത്തും കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ പോലും വിജയിപ്പിക്കുന്നത് ലീഗിന്റെ ഈ ചിട്ടയായ പ്രവർത്തനങ്ങളാണ്. കോഴിക്കോട്, കാസർകോട്, മലപ്പുറം, വയനാട് ജില്ലകളിലെ യു ഡി എഫ് ശക്തികേന്ദ്രങ്ങളില്ലൊം ലീഗിന്റെ സംഘടന കരുത്തിന് അടുത്തുപോലും കോണ്‍ഗ്രസ് എത്തില്ല.

1960 ലാണ് ലീഗിന്റെ കോണ്‍ഗ്രസ് ബന്ധം തുടങ്ങുന്നത്

1960 ലാണ് ലീഗിന്റെ കോണ്‍ഗ്രസ് ബന്ധം തുടങ്ങുന്നത്. ആ തിരഞ്ഞെടുപ്പില്‍ 12 സീറ്റിൽ മത്സരിച്ച ലീഗ് അന്ന് 11 സീറ്റ് നേടി. 30 സീറ്റില്‍ മത്സരിച്ച പി എസ് പിക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം നല്‍കിയെങ്കിലും ലീഗിനെ സർക്കാറില്‍ പോലും ഉള്‍പ്പെടുത്താന്‍ അവർ തയ്യാറായില്ല. ലീഗ് സർക്കാറിന്റെ ഭാഗമായാല്‍ പ്രതിച്ഛായ തകരുമെന്നും വേണമെങ്കില്‍ സ്പീക്കർ പദവി നല്‍കാമെന്നുമായിരുന്നു കോണ്‍ഗ്രസ് നിലപാട്. ആ അപമാനം സഹിച്ചുകൊണ്ടാണ് കെഎം സീതി സ്പീക്കർ സ്ഥാനം ഏറ്റെടുക്കുന്നത്..

സ്പീക്കർ പദവിയിലിരുന്ന് സീതി സാഹിബ് മരിച്ചപ്പോള്‍

സ്പീക്കർ പദവിയിലിരുന്ന് സീതി സാഹിബ് മരിച്ചപ്പോള്‍ പകരം ഒരു ലീഗ് എം എല്‍ എയെ സ്പീക്കറാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ലീഗ് അംഗത്വം രാജിവച്ചു വന്നാൽ ലീഗിൽ ഒരാളെ സ്പീക്കറാക്കാം എന്നതായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. അങ്ങനെയാണ് സി എച്ച് മുഹമ്മദ്കോയ ലീഗ് അംഗത്വം രാജിവച്ചു സ്പീക്കറാവുന്നത്. 'ലീഗിനെ തൊപ്പിയൂരിച്ചു' എന്ന് പ്രചരിപ്പിച്ച് ഇതിലെ ആഹ്ളാദം പങ്കിടാനും കോണ്‍ഗ്രസുകാർ മറന്നില്ലെന്നതാണ് ചരിത്രം.

1962 ലാണ് ലീഗ് ആദ്യമായി കോണ്‍ഗ്രസ് ബന്ധം

1962 ലാണ് ലീഗ് ആദ്യമായി കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നത്. ആ വർഷത്തെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച ലീഗ് മലബാർ മേഖലയിലെ രണ്ട് സീറ്റിലും വിജയിച്ചു. 1965 ലെ തിരഞ്ഞെടുപ്പില്‍ സി പി എമ്മുമായി ചിലയിടത്ത് ധാരണയോടെയും, ചിലയിടത്തു ധാരണയില്ലാതെയും ലീഗ് മത്സരിച്ചു. സർക്കാർ രൂപീകരിക്കാന്‍ കഴിയാതെ പോയ ആ തിരഞ്ഞെടുപ്പിന് ശേഷം 67 ല്‍ സി പി എമ്മിനൊപ്പം സപ്തകക്ഷി മുന്നണിയുടെ ഭാഗമായി. മുന്നണി തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും സിഎച്ചും എ.പി.എം.അഹമ്മദ് കുരുക്കളും ഇഎംഎസ് സർക്കാറില്‍ അംഗവുമായി.

അച്യുതമേനോന്‍ സർക്കാറിലും ലീഗിന് രണ്ട്

1970 ല്‍ അച്യുതമേനോന്‍ സർക്കാറിലും ലീഗിന് രണ്ട് മന്ത്രിമാരുണ്ടായിരുന്നു. സിപിഐ വീണ്ടും സിപിഐയുടെ ഭാഗമാവാന്‍ തീരുമാനിച്ചതിനെ തുടർന്ന് പികെവി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചപ്പോൾ 50 ദിവസം സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയുമായി. പിന്നീട് കരുണാകരൻ മന്ത്രിസഭയുണ്ടാക്കിയപ്പോള്‍ സിഎച്ചിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചു. 1991ൽ ലീഗ് യുഡിഎഫ് വിട്ടെങ്കിലും എല്‍ഡിഎഫിലേക്ക് പോവാതെ വീണ്ടും മുന്നണിയിലേക്ക് തന്നെ തിരിച്ചെത്തി.

അന്ന് മുതല്‍ ലീഗിനെ അടർത്തിയെടുക്കാന്‍


അന്ന് മുതല്‍ ലീഗിനെ അടർത്തിയെടുക്കാന്‍ ബദല്‍ രേഖ ഉള്‍പ്പടെ പല നീക്കങ്ങളുമായി സി പി എം സജീവായി രംഗത്തുണ്ടെങ്കിലും യു ഡി എഫിന്റെ അഭിവാജ്യ ഘടകമായി ലീഗ് തുടരുകയാണ്. മുന്നണി വിട്ട് എല്‍ഡിഎഫിലെത്തിയാല്‍ സി പി എമ്മിനും ലീഗിനും കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാണ്. എന്നാല്‍ മറുപക്ഷത്ത് കോണ്‍ഗ്രസിനാവട്ടെ അത് ഏറ്റവും വലിയ തിരിച്ചടിയുമാവും. അതുകൊണ്ട് തന്നെയാണ് എന്ത് വിലകൊടുത്തും ലീഗിനെ ഒപ്പം നിർത്താന്‍ അവർ കിണഞ്ഞ് പരിശ്രമിക്കുന്നത്.

English summary
Will the League leave UDF and join LDF: Congress cautious, CPM hopeful
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X