Get Updates
Get notified of breaking news, exclusive insights, and must-see stories!

മനീഷ് തിവാരിയോ തരൂരോ? ജി 23 സ്ഥാനാർത്ഥി മത്സരിക്കുമോ? തരൂരിന്റെ മറുപടി

കൊച്ചി: കോൺഗ്രസിനെ നയിക്കാൻ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിന് ഗാന്ധി കുടുംബം ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കയും തിരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകില്ലെന്നാണ് എ ഐ സി സി വൃത്തങ്ങൾ നൽകുന്ന സൂചന. ഈ സാഹചര്യത്തിൽ അധ്യക്ഷ സ്ഥാനത്തേക്ക് മറ്റ് മുതിർന്ന നേതാക്കളുടെ പേരുകൾ ചർച്ചയാകുന്നുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ശശി തരൂർ, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. ഇപ്പോഴിതാ മത്സരിക്കുമോയെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ് തരൂർ. വിശദമായി വായിക്കാം

ഗാന്ധി കുടുംബാംഗങ്ങൾ ഇല്ലെന്ന്


ഒക്ടോബർ 17 നാണ് അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി അധ്യക്ഷ പദം ഏറ്റെടുക്കുമെന്നായിരുന്നു തുടക്കത്തിൽ ചർച്ചകൾ. രാഹുൽ അധ്യക്ഷ പദം ഏറ്റെടുക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാക്കൾ അടക്കം രംഗത്തെത്തിയിരുന്നു. എന്നാൽ ഇനി അധ്യക്ഷ സ്ഥാനത്തേക്ക് താൻ ഇല്ലെന്ന് രാഹുൽ നിലപാട് അറിയിച്ചെന്നാണ് സൂചന. രാഹുലിന് പകരം പ്രിയങ്കയുടെ പേര് ചർച്ചയായെങ്കിലും ആ സാധ്യതയും അടഞ്ഞിരിക്കുകയാണ്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ ഇനി കോൺഗ്രസിനെ നയിക്കട്ടെ എന്നതാണ് രാഹുലിന്റേയും പ്രിയങ്കയുടേയും നിലപാട്.

ഗെഹ്ലോട്ട് മത്സരിച്ചേക്കും


ഈ സാഹചര്യത്തിലാണ് മറ്റ് പേരുകൾ ചർച്ചയാകുന്നത്. നേരത്തേ അശോക് ഗെഹ്ലോട്ടിനോട് മത്സരിക്കാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഗാന്ധി കുടുംബാംഗങ്ങൾ തന്നെ മത്സരിക്കണമെന്ന നിലപാട് ആവർത്തിക്കുകയാണ് ഗെഹ്ലോട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ ഗെഹ്ലോട്ട് മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല.

തരൂരോ തിവാരിയോ ? ആര് മത്സരിക്കും?

ഗാന്ധി കുടുംബാംഗങ്ങൾ ഇല്ലെങ്കിൽ ജി- 23യിൽ നിന്നും അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥികൾ ഉണ്ടായേക്കും. മുതിർന്ന നേതാവും തിരുവനന്തപുരത്ത് നിന്നുള്ള എം പിയുമായ ശശി തരൂരിന്റെ പേരിനാണ് പ്രഥമ പരിഗണന. മനീഷ് തിവാരിയുടെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. മത്സരിക്കുമെന്ന വാർത്ത തരൂർ നിഷേധിക്കുന്നില്ല. മാധ്യമങ്ങളുടെ ചോദ്യത്തിന് ഇപ്പോൾ മത്സരിക്കുമോ ഇല്ലയോ എന്ന് പറയാൻ സാധിക്കില്ലെന്നായിരുന്നു തരൂരിന്റെ മറുപടി. സോണിയ ഗാന്ധിയുടെ ചുമലിൽ ബാധ്യത കൊടുക്കുന്നത് ശരിയല്ലെന്നും തരൂർ പറഞ്ഞു.

മത്സരം പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും


മത്സരം പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും ശശി തരൂർ പറഞ്ഞു. ഗാന്ധി കുടുംബത്തിൽ നിന്നും മത്സരിക്കാൻ ആരും ഇല്ലെന്ന് അവർ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ മത്സരിക്കുന്നത് കോൺഗ്രസിന് ഗുണം ചെയ്യുമെന്നും അത്തരത്തിൽ ഒരു അധ്യക്ഷൻ ഇനി കോൺഗ്രസിനെ നയിക്കട്ടെയെന്നും ശശി തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം തരൂർ മത്സരിച്ചില്ലെങ്കിൽ മനീഷ് തിവാരി മത്സരിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഹുൽ ഗാന്ധിയാണ് മത്സരിക്കുന്നതെങ്കിൽ പോലും മനീഷ് മത്സരിക്കണമെന്ന ചർച്ച ജി -23 യിൽ ഉണ്ടായിരുന്നു.

മത്സരം കടുപ്പിക്കാൻ ജി 23


ഹൈക്കമാൻറ് പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിയെ അംഗീകരിക്കുന്ന പതിവ് രീതി വേണ്ടെന്ന നിലപാടിൽ തന്നെയാണ് ജി- 23. മത്സരം നടന്നാൽ മാത്രമേ കോൺഗ്രസിലെ പ്രതിസന്ധികൾ ചർച്ചയാകൂവെന്നും ജി- 23 കരുതുന്നു. അതേസമയം നിലവിൽ ഒരു സ്ഥാനാർത്ഥി മാത്രമേ ഉള്ളൂവെങ്കിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഒക്ടോബർ എട്ടിന് തന്നെ വിജയിയെ പ്രഖ്യാപിച്ചേക്കും. പരമാവധി മത്സരം എന്ന സാധ്യതയാണ് ജി 23 പരിശോധിക്കുന്നത്.

അനുശ്രീ, ആരെങ്കിലും ഈ ഹൃദയത്തിൽ കയറിയോ? എജ്ജാതി എക്സ്പ്രഷൻസ് ആണ്?'; വൈറലായി ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+