കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഹറെന്നാല്‍ സ്വര്‍ണ്ണമല്ല! മുസ്ലിം പെണ്‍കുട്ടി മെഹറായി ആവശ്യപ്പെട്ടത് 50 പുസ്തകങ്ങള്‍

  • By Pratheeksha
Google Oneindia Malayalam News

മലപ്പുറം:പരമ്പരാഗതമായ ചില ചടങ്ങുകള്‍ കാലത്തിനു അനുയോജ്യമല്ലെന്ന തിരിച്ചറിവുണ്ടായാലും അവ പൊളിച്ചെഴുതുക എന്നത് ചെറിയ കാര്യമല്ല. ഒരു ചെറിയ തുടക്കം മതി അതു വളരാന്‍. ഇവിടെ അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ഒരു പെണ്‍കുട്ടിയും ചെയ്തത് അതാണ്.

വിവാഹത്തിന് മെഹറായി പൊന്നും പണവുമൊന്നുമല്ല അവള്‍ ആവശ്യപ്പെട്ടത്. പുസ്തകങ്ങളാണ്. വായിക്കാനിഷ്ടപ്പെടുന്ന 50 പുസ്തകങ്ങള്‍. ഇസ്ലാമിക് ഫെമിനിസ്റ്റ് സാഹിത്യം, രാഷ്ട്രീയം, ഫെമിനിസ്റ്റ് രാഷ്ട്രീയം തുടങ്ങിയ വിവിധ വിഭാഗങ്ങളിലുളള പുസ്തകങ്ങളാണ് അവള്‍ പ്രതിശ്രുത വരനോട് ആവശ്യപ്പെട്ടത്.

സ്വര്‍ണ്ണവും പണവും

സ്വര്‍ണ്ണവും പണവും

ഇസ്ലാം മതാചാരപ്രകാരം വരന്‍ വധുവിനു നല്‍കുന്ന മൂല്യ വസ്തുവാണ് മെഹര്‍. സാധാരണയായി വധുവിന്റെ താത്പര്യങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കില്ല. കുടുംബാംഗങ്ങളാണ് മെഹര്‍ തീരുമാനിക്കുന്നത്. സ്വര്‍ണ്ണവും പണവുമാണ് വിവാഹങ്ങളില്‍ മെഹറായി നല്‍കാറ്.

മെഹറായി 50 പുസ്തകങ്ങള്‍

മെഹറായി 50 പുസ്തകങ്ങള്‍

മലപ്പുറം സ്വദേശി സഹല നെച്ചിയില്‍ ആണ് തന്റെ സമുദായത്തിലെ ചില ധാരണകളെ തിരുത്താനുളള ശ്രമത്തിന് തുടക്കമിട്ടത്. സ്വത്തിനും പണത്തിനുമുപരിയായി 50 പുസ്തകങ്ങളാണ് പ്രതിശ്രുത വരനായ അനീസിനോട് സഹല ആവശ്യപ്പെട്ടത്. അനീസ് വധുവിന്റെ ആവശ്യത്തെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.

വിവാഹം ഇങ്ങനെയും നടത്താം

വിവാഹം ഇങ്ങനെയും നടത്താം

മെഹറിന്റെ കാര്യം തീരുമാനിക്കുന്നതില്‍ പൊതുവെ സ്ത്രീകള്‍ക്കു പങ്കില്ല. പക്ഷെ മത ഗ്രന്ഥങ്ങളില്‍ പറയുന്നത് സ്ത്രീയുടെ താത്പര്യത്തിനനുസരിച്ചായിരിക്കണം മെഹര്‍ നല്‍കേണ്ടതെന്നാണ്. പൊന്നും പണവുമൊന്നും നല്‍കാതെയും വിവാഹം നടത്താം എന്ന് സമുദായത്തെ ബോധ്യപ്പെടുത്തണമെന്ന ഉദ്ദേശവും ഇതിനു പിന്നിലുണ്ടായിരുന്നെന്നും സഹല പറയുന്നു.

എതിര്‍പ്പുകളെ അതീജീവിച്ചു

എതിര്‍പ്പുകളെ അതീജീവിച്ചു

വധുവിന്റെ ആവശ്യത്തെ മാനിച്ചു എന്നതാണ് അനീസിന്റെ ഭാഗത്തു നിന്നുളള വലിയൊരു കാര്യം. മെഹറിന്റെ കാര്യത്തില്‍ വധുവിനോട് അഭിപ്രായം ചോദിക്കേണ്ടതാണ്. പലയിടത്തു നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ചു ഇരുവരും തങ്ങളുടെ നിലപാടിലുറച്ചു നില്‍ക്കുകയായിരുന്നെന്നു അനീസ് പറയുന്നു .പിന്നെ മതനിയമങ്ങളെയൊന്നും എതിര്‍ക്കുന്ന കാര്യമല്ലാത്തതിനാല്‍ എതിര്‍പ്പുമായെത്തിയവര്‍ക്ക് കൂടുതലൊന്നും പറയാനായില്ലെന്നും അനീസ് കൂട്ടിച്ചേര്‍ത്തു.

പുസ്തകം തിരഞ്ഞ് ബെംഗളൂരുവില്‍

പുസ്തകം തിരഞ്ഞ് ബെംഗളൂരുവില്‍

പുസ്തകം തിരഞ്ഞ് പോയ കഥകളും അനീസിനു പറയാനുണ്ട് ബെംഗളൂരുവിലെ ബ്ലോസം, ഗംഗാറാം ,ബുക്ക് വോം തുടങ്ങിയ ബുക്‌സ്റ്റാളുകളിലെത്തിയാണ് സഹലയ്ക്കു വേണ്ടിയുള്ള പുസ്തകങ്ങള്‍ അനീഷ് സംഘടിപ്പിച്ചത്. ആഗസ്ത് 11 നായിരുന്നു സഹലയുടെയും അനീസിന്റെയും വിവാഹം .

English summary
How often do you see a woman demand books as mehr, and not the customary jewellery or gold. In Kerala’s Malappuram district, a woman set an example for her community. A post graduate in political science from the Hyderabad University, Sahla Nechiyil never dreamt of a perfect, fairytale wedding.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X