കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബിനെ കൊന്നവരെ തിരിച്ചറിഞ്ഞു, ആ രണ്ടുപേര്‍ തന്നെ പ്രതികള്‍ ഡമ്മികളല്ലെന്ന് സുധാകരന്‍

കൊലനടത്തിയത് നാലുപേര്‍ ചേര്‍ന്നാണെന്ന് പോലീസ് പറയുന്നു

Google Oneindia Malayalam News

കണ്ണൂര്‍: ഷുഹൈബ് വധത്തിലെ പ്രതികള്‍ക്കായുള്ള തിരിച്ചറിയല്‍ പരേഡില്‍ സിപിഎമ്മിന് തിരിച്ചടി. സാക്ഷികള്‍ പോലീസ് അറസ്റ്റ് ചെയ്ത ആകാശ് തിലങ്കേരിയെയും റിജില്‍ രാജിനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിയല്‍ പരേഡിനെ സിപിഎമ്മിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ നിലയില്‍ പാര്‍ട്ടി തല്‍ക്കാലം രക്ഷപ്പെട്ടിരിക്കുകയാണ്.

കണ്ണൂര്‍ ജില്ലാ നേതൃത്വം ഈ പ്രതികളെ പരോക്ഷമായി പിന്തുണയ്ക്കുന്നുണ്ട്. അവര്‍ക്കും രാഷ്ട്രീയമായി ഗുണം ചെയ്യും. എന്നാല്‍ കോണ്‍ഗ്രസിന് ഇത് കാര്യമായി ക്ഷീണമുണ്ടാക്കും. അവരുടെ ആവശ്യങ്ങളും ഇതോടെ അപ്രസക്തമാകും. നേരത്തെ ഷുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് തിലങ്കേരി ഇല്ലെന്ന് പരിക്കേറ്റവര്‍ പറഞ്ഞിരുന്നു.

നാലുപേര്‍

നാലുപേര്‍

കൊലനടത്തിയത് നാലുപേര്‍ ചേര്‍ന്നാണെന്ന് പോലീസ് പറയുന്നു. ഇതില്‍ രണ്ടു പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവര്‍ക്കായി അന്വേഷണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതേസമയം ഈ രണ്ടുപേര്‍ സിപിഎമ്മിന്റെ സജീവ് പ്രവര്‍ത്തകരാണെന്നും കണ്ണൂര്‍ ഘടകത്തിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.

യഥാര്‍ത്ഥ പ്രതികള്‍

യഥാര്‍ത്ഥ പ്രതികള്‍

നേരത്തെ അറസ്റ്റ് ചെയ്തത് ഡമ്മി പ്രതികളാണെന്ന ആരോപണത്തില്‍ സുധാകരന്‍ മാറ്റം വരുത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും ഇപ്പോള്‍ അറസ്റ്റിലായവരാണ് യഥാര്‍ത്ഥ പ്രതികളെന്നും സുധാകരന്‍ പറഞ്ഞു. സാക്ഷികള്‍ തിരിച്ചറിഞ്ഞാല്‍ അത് ശരിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചറിയല്‍ പരേഡ്

തിരിച്ചറിയല്‍ പരേഡ്

ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്, റിയാസ്, എന്നിവരാണ് തിരിച്ചറിയല്‍ പരേഡിനായി എത്തിയത്. അറസ്റ്റിലായ ആകാശിന് കൊലപാതകത്തിനുള്ള പങ്കിനെ കുറിച്ച് നൗഷാദ് ആദ്യ ഘട്ടത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇവരെ പരേഡില്‍ തിരിച്ചറിയുകയായിരുന്നു. അതേസമയം മൂന്നാമതൊരു സാക്ഷിയുണ്ടായിരുന്നെങ്കിലും സാക്ഷിയുടെ സ്വകാര്യത കണക്കിലെടുത്ത് വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

സുധാകരന്റെ സമരം

സുധാകരന്റെ സമരം

സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞതോടെ കെ സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്തുന്ന സമരം അപ്രസക്തമാവും. ഇപ്പോഴുള്ളത് യഥാര്‍ത്ഥ പ്രതികളല്ലെന്ന നിലപാട് പിന്‍വലിച്ചതും സുധാകരന് ക്ഷീണമാകും. അതേസമയം കൊലപാതകത്തില്‍ ഇനിയുള്ള നീക്കങ്ങള്‍ രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ട് കൊണ്ടായിരിക്കും കോണ്‍ഗ്രസ് നടത്തുക. സിബിഐ അന്വേഷണമൊക്കെ ഇതില്‍ ഉള്‍പ്പെടും.

പ്രതികള്‍ കുടുങ്ങും

പ്രതികള്‍ കുടുങ്ങും

നേരത്തെ സാക്ഷികളില്‍ ചിലര്‍ തന്നെ പ്രതികളെ കുറിച്ച് സംശയം പ്രകടിപ്പിച്ചതിനാല്‍ ഇവര്‍ രക്ഷപ്പെടുമെന്നായിരുന്നു കരുതിയത്. എന്നാല്‍് തിരിച്ചറിഞ്ഞതോടെ ഇവര്‍ കുടുങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം കേസ് സിബിഐക്ക് കൈമാറിയാല്‍ ഇവര്‍ക്കെതിരെ ഗുരുതര കുറ്റം ചുമത്തപ്പെടും. സിപിഎം ഇവരെ സംരക്ഷിക്കുമെന്നും പ്രവര്‍ത്തകര്‍ കരുതുന്നില്ല.

കൊലപാതകത്തിന് പിന്നില്‍

കൊലപാതകത്തിന് പിന്നില്‍

എടയന്നൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥി സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ഷുഹൈബിന്റെ കാല്‍ വെട്ടാനായിരുന്ു ഉദ്ദേശിച്ചിരുന്നത്. ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന ഷുഹൈബിനെയാണ് അക്രമി സംഘം വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കിയ ശേഷമായിരുന്നു ഇത്.

സിപിഎമ്മിന് ആശ്വാസം

സിപിഎമ്മിന് ആശ്വാസം

സിപിഎമ്മിന് താല്‍ക്കാലികാശ്വാസം നല്‍കുന്നതാണ് സാക്ഷി മൊഴി. തങ്ങള്‍ നല്‍കിയ പട്ടിക പ്രകാരമല്ല പ്രതികളെ പിടിച്ചതെന്ന ആരോപണത്തില്‍ നിന്ന് ഇതോടെ രക്ഷപ്പെടാനും സിപിഎമ്മിന് സാധിച്ചു. അതേസമയം ഇനി കോണ്‍ഗ്രസിന്റ സമ്മര്‍ദത്തെ അതിജീവിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയായിരിക്കും പാര്‍ട്ടി ചെയ്യാന്‍ പോകുന്നത്. ഇതിന് പി ജയരാജന്‍ മുന്നിട്ടിറങ്ങാനും സാധ്യതയുണ്ട്.

ഷുഹൈബ് നേരത്ത തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളി.. കൊല്ലപ്പെടും മുൻപ് ജയരാജന്റെ പോസ്റ്റ്!ഷുഹൈബ് നേരത്ത തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളി.. കൊല്ലപ്പെടും മുൻപ് ജയരാജന്റെ പോസ്റ്റ്!

മാണി എല്‍ഡിഎഫിലേക്ക്? സിപിഐ ഇനി ഒരക്ഷരം മിണ്ടരുത്! സുപ്രീം കോടതി വിധിയില്‍ ലോട്ടറിയടിച്ച് മാണിമാണി എല്‍ഡിഎഫിലേക്ക്? സിപിഐ ഇനി ഒരക്ഷരം മിണ്ടരുത്! സുപ്രീം കോടതി വിധിയില്‍ ലോട്ടറിയടിച്ച് മാണി

അരി മോഷ്ടിക്കേണ്ട ഗതി എങ്ങനെയുണ്ടായി, മധുവിന്റെ മരണത്തില്‍ പൊട്ടിത്തെറിച്ച് ജേക്കബ് തോമസ്അരി മോഷ്ടിക്കേണ്ട ഗതി എങ്ങനെയുണ്ടായി, മധുവിന്റെ മരണത്തില്‍ പൊട്ടിത്തെറിച്ച് ജേക്കബ് തോമസ്

English summary
witnesses identifies shuhaib murderers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X