കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനിലെ സ്ത്രീയുടെ കൊല; പിന്തുടര്‍ന്ന യുവാവ് കസ്റ്റഡിയില്‍

  • By Gokul
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ വെച്ച് സ്ത്രീ തീപിടിച്ച് മരിച്ചതുമായി ബന്ധപ്പെട്ട് യുവാവ് കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. മലപ്പുറ വേങ്ങര സ്വദേശിയായ യുവാവാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കൊല്ലപ്പെട്ട കൊണ്ടോട്ടി കിഴിശേരി സ്വദേശി ഫാത്തിമ(48)യുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ നിന്നുമാണ് യുവാവിനെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.

കേസ് അന്വേഷിക്കുന്ന റെയില്‍വേ പോലീസ് ഡിവൈഎസ്പി ഒ.കെ. ശ്രീരാമന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ ചോദ്യം ചെയ്തുവരികയാണ്. ഈ മാസം 19 മുതല്‍ ഫാത്തിമയെ യുവാവ് പിന്തുടര്‍ന്നു വന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫോണ്‍ വിശദാംശങ്ങളിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്.

kannur-railway-station

കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ മാത്രമേ അറസ്റ്റിലായ വ്യക്തിക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് വിവരം ലഭിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. ഫാത്തിമയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ മൊബൈല്‍ ഫോണും സിം കാര്‍ഡും പോലീസ് കണ്ടെടുത്തിരുന്നു. ഈ സിം കാര്‍ഡിലുള്ളവരുടെ വിവരം കൂടി ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരികയാണ്.

കണ്ണൂര്‍ ആലപ്പുഴ എക്‌സ്പ്രസില്‍ വെച്ചായിരുന്നു സ്ത്രീയെ തീകൊളുത്തിയത്. മദ്യമൊഴിച്ച തുണിയില്‍ തീ പടര്‍ത്തിയശേഷം സ്ത്രീയുടെ ദേഹത്തേക്ക് എറിയുകയായിരുന്നു. പെട്ടെന്ന് തീ പടര്‍ന്നു പിടിക്കാന്‍ ഇത് ഇടയാക്കി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഫാത്തിമ പുറത്തേക്കോടിയതും കൂടുതല്‍ പൊള്ളലേല്‍ക്കാന്‍ ഇടയായി. 40 ശതമാനത്തോളം പൊള്ളലേറ്റ സ്ത്രീ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരിച്ചത്.

English summary
Police enquiry Woman burnt alive inside train coach in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X