മരുന്നിന് പോലും ഇല്ല, ഇവിടെയുണ്ട് 8 പേര്‍, പെണ്‍കരുത്ത് തെളിയിച്ച് എല്‍ഡിഎഫ്
ഇത്തവണത്തെ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎപിന്റെ രാശി വനിത നേതാക്കളാണ്. ജയിച്ച വനിതാ നേതാക്കള്‍ എല്ലാം തന്നെ എല്‍ഡിഎഫി സ്ഥാനാര്‍ത്ഥികളയതാണ് ശ്രദ്ധേയം. മറ്റു പാര്‍ട്ടികളിലെ ഒരു വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക്് ഒരു സീറ്റും പോലും കിട്ടിയില്ല.
കെ കെ ശൈലജ (സിപിഐഎംകൂത്തുപറമ്പ്), പ്രതിഭാ ഹരി(സിപിഐഎംകായംകുളം), വീണ ജോര്‍ജ് (സിപിഐഎം ആറന്‍മുള), ജെ മേഴ്‌സിക്കുട്ടിയമ്മ (സിപിഐഎം കുണ്ടറ),അയിഷാ പോറ്റി (സിപിഐഎം കൊട്ടാരക്കര). ഗീത ഗോപി (സിപിഐ നാട്ടിക), ഇ എസ് ബിജിമോള്‍ (സിപിഐ പീരുമേട്), സി കെ ആശ (സിപിഐ വൈക്കം) എന്നിവരാണ് എല്‍ഡിഎഫില്‍ നിന്ന് വിജയിച്ചത്.

കെ കെ ശൈലജ (സിപിഐഎംകൂത്തുപറമ്പ്)
കൂത്തുപറമ്പിലെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു കെകെ ശൈലജ. 12291 വോട്ടുകള്‍ക്കാണ് ശൈലജ ഭൂരിപക്ഷം നേടിയത്. എതിര്‍സ്ഥാനാര്‍ത്ഥി കെപി മോഹനനെ തോല്‍പ്പിച്ചാണ് ശൈലജ വിജയിച്ചത്.
1996 ല്‍ കൂത്തുപമ്പില്‍ നിന്ന് ജയിച്ചിട്ടുണ്ട് ശൈലജ. പിന്നീട് 2006 ല്‍ പേരാവൂരില്‍ നിന്നും ജയിച്ചു. കൂത്തുപറമ്പില്‍ ഇത് രണ്ടാം തവണയാണ് ശൈലജ മത്സരിയ്ക്കാനിറങ്ങുന്നത്.

പ്രതിഭാ ഹരി(സിപിഐഎംകായംകുളം)
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു അഡ്വ പ്രതിഭ ഹരി. കായംകുളം മണ്ഡലത്തില്‍ നിന്നുള്ള സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു. 11857 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

വീണ ജോര്‍ജ് (സിപിഐഎം ആറന്‍മുള)
പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ വീണ ജോര്‍ജ്ജും ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇം നേടി. ആറന്മുളയില്‍ നിന്നുള്ള സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു വീണ. 7646 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്.

ജെ മേഴ്‌സിക്കുട്ടിയമ്മ(സിപിഐഎം കുണ്ടറ)
സിപിഎമ്മിന്റെ കരുത്തുറ്റ വനിത നേതാക്കളില്‍ ഒരാള്‍. രണ്ട് തവണ കുണ്ടറയില്‍ നിന്ന് നിയമസഭയില്‍ എത്തിയിട്ടുണ്ട്. 30460 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.

അയിഷ പോറ്റി(സിപിഐഎം കൊട്ടാരക്കര)
കൊട്ടാരക്കരയില്‍ ആര്‍ ബാലകൃഷ്ണപിള്ളയെ മലര്‍ത്തിയടിച്ച പാരമ്പര്യമുണ്ട് ഐഷ പോറ്റിയ്ക്ക്. നിലവില്‍ കൊട്ടാരക്കരയില്‍ നിന്നുള്ള സിപിഎം എംഎല്‍എ ആണ്. 42632 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

ഗീത ഗോപി(സിപിഐ നാട്ടിക)
നാട്ടികയിലെ സിപിഐ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണയും ഗീതാ ഗോപി തന്നെ ആയിരുന്നു നാട്ടികയില്‍ നിന്ന് നിയമസഭയില്‍ എത്തിയത്. 26777 വോട്ടുകളുടെ ഭൂരിപക്ഷമാണ് നാട്ടികയില്‍ ലഭിച്ചത്.

ഇ എസ് ബിജിമോള്‍ (സിപിഐ പീരുമേട്)
പീരുമേട് മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ട സിപിഐ സ്ഥാനാര്‍ത്ഥിയാണ് ഇഎസ് ബിജിമോള്‍. മൂന്നാം തവണയും പീരുമേടില്‍ നിന്ന് തന്നെ ജനവിധി തേടുന്നു. 314 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.

സി കെ ആശ (സിപിഐ വൈക്കം)
കോട്ടയം മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയാണ് സിആര്‍ ആശ. ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നത്.24584 വോട്ടുകളുടെ കനത്ത ഭൂരിപക്ഷമാണ് ലഭിച്ചത്.

യുഡിഎഫിലെ വനിതാ നേതാകള്‍ക്ക് കനത്ത തോല്‍വി
എല്‍ഡിഎഫില്‍ നിന്ന് 17 പേരും യുഡിഎഫില്‍ നിന്ന് 9 പേരുമാണ് മത്സരിച്ചത്. രണ്ട് സിറ്റിങ് സീറ്റുകള്‍ മാത്രമാണ് യുഡിഎഫിലെ വനിതകള്‍ക്ക് ലഭിച്ചത്. ഒരു സീററില്‍ പോലും വനിതള്‍ ജയിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.












Click it and Unblock the Notifications