കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടമ്മയുടെ നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തി... പീഡിപ്പിക്കാനും ശ്രമം.. യുവമോര്‍ച്ച നേതാവ് ഒളിവില്‍?

  • By Kishor
Google Oneindia Malayalam News

കൊച്ചി: വീട്ടമ്മയുടെ നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തിയ സംഭവത്തില്‍ യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റും ബി ജെ പി കുന്നുകര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ ദീപക് അശോകനെതിരെയാണ് പോലീസ് കേസെടുത്തത് എന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also: നടിക്കെതിരായ ആക്രമണം ക്വട്ടേഷനല്ല എന്ന് പള്‍സര്‍ സുനി, പ്രമുഖരുടെ ഇടപെടലില്ല, പേടിച്ചത് സംഭവിച്ചു?

Read Also: നടന്നത് പച്ചയായ നിയമലംഘനം; പോലീസിന്റെ ശ്രമം പള്‍സര്‍ സുനിയുടെ വായടപ്പിക്കാന്‍?

Read Also: സിനിമ തോല്‍ക്കും നാടകീയത... പിടിച്ചത് പ്രതിക്കൂട്ടില്‍ കയറി.. പള്‍സര്‍ സുനി കീഴടങ്ങാന്‍ എത്തിയപ്പോള്‍ കോടതിയില്‍ സംഭവിച്ചത്...

Read Also: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പോലീസ് നാടകീയമായി പിടികൂടി!

കേസ് ഇങ്ങനെ

കേസ് ഇങ്ങനെ

വീട്ടമ്മയുടെ നഗ്നചിത്രം പകര്‍ത്തുകയും കുളിക്കടവിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് കുറ്റിപ്പുഴ അകത്തൂട്ട് ദീപക് അശോകനെതിരെ പോലീസ് കേസെടുത്തത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. യുവമോര്‍ച്ചയുടെയും ബി ജെ പിയുടെയും നേതാവാണത്രേ ഇയാള്‍.

ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന്

ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന്

കുറ്റിപ്പുഴ സ്വദേശിനിയായ വീട്ടമ്മയാണ് ദീപക് അശോകനെതിരെ ആലുവ റൂറല്‍ എസ് പിക്ക് പരാതി നല്‍കിയത്. വീട്ടമ്മയുടെ പരാതിയില്‍ ചെങ്ങമനാട് പൊലീസ് ദീപക് അശോകനെതിരെ കേസെടുത്തു. കേസിനെ തുടര്‍ന്ന് ദീപകും സഹായിയായ രഞ്ജിത്തും ഒളിവില്‍ പോയിരിക്കുന്നതായി ദേശാഭിമാനി പറയുന്നു.

പരാതിക്കിടയായ സംഭവം

പരാതിക്കിടയായ സംഭവം

ദീപകും സംഘവും തങ്ങളുടെ അയല്‍വക്കത്തെ വീട്ടില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നു എന്നാണ് പരാതി. ഒരുവശം തളര്‍ന്നുകിടക്കുന്ന ഭര്‍ത്താവിന് ഇക്കാര്യം ശല്യമായതോടെ വീട്ടമ്മ അയല്‍വക്കത്തെ വീട്ടിലെത്തി ഇത് ചോദ്യം ചെയ്തുപോലും. ദീപകിന്റെ സുഹൃത്തായ രഞ്ജിത്തിന്റേതാണ് ഈ വീട്.

ഇതേത്തുടര്‍ന്ന് ശല്യം

ഇതേത്തുടര്‍ന്ന് ശല്യം

ഇക്കാര്യം നാട്ടുകാര്‍ അറിയുകയും ദീപകും രഞ്ജിത്തും അടങ്ങിയ സംഘത്തിന് നാണക്കേടാകുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങി. വീട്ടമ്മയെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുകയും കുളിക്കടവിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി നല്‍കിയിരിക്കുന്നത്.

എല്ലാവരും ഒളിവില്‍

എല്ലാവരും ഒളിവില്‍

പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങിയതോടെ സംഘം ഒളിവില്‍ പോയി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതിനിടെ ഡി സി സി ജനറല്‍ സെക്രട്ടറിയുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥനെ സ്വാധീനിച്ച് കേസ് ഇല്ലാതാക്കാനും ഇവര്‍ ശ്രമിച്ചത്രെ.

English summary
Woman allegedly make complaint against Yuvamorcha leader.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X