മരിച്ചാലും സമ്മതിക്കില്ല!കൊച്ചിയിൽ മതവിശ്വാസത്തിന്റെ പേരിൽ രക്തം സ്വീകരിക്കാത്ത യുവതി ഗുരുതരാവസ്ഥയിൽ

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: മതവിശ്വാസത്തിന്റെ പേരിൽ രക്തം സ്വീകരിക്കാത്ത യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡെങ്കിപ്പനി ബാധിച്ച് കൊച്ചി കാക്കനാട് സൺറൈസ് ആശുപത്രിയിൽ കഴിയുന്ന 25കാരിയാണ് രക്തം കയറ്റാൻ വിസമ്മതിച്ചത്.

കാട്ടാനക്കൂട്ടം പാമ്പാടി നെഹ്റുകോളേജിന് സമീപം!നാട്ടുകാർ പരിഭ്രാന്തിയിൽ!ആനകൾ നീങ്ങുന്നത് തൃശൂരിലേക്ക്

അതേസമയം, യുവതിയുടെ ആരോഗ്യനില വഷളായതിനാൽ പോലീസിന്റെ സഹായത്തോടെയെങ്കിലും ചികിത്സ നൽകണമെന്ന് പിടി തോമസ് എംഎൽഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തുടർന്ന് വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് നടപടിയെടുക്കാൻ കൊച്ചി പോലീസിന് നിർദേശം നൽകി. ആശുപത്രിയിലെത്തിയ തൃക്കാക്കര എസിപി പെൺകുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തി.

തിരുവനന്തപുരത്ത് പെൺകുട്ടിയെ പീഡിപ്പിച്ചത് 50ഓളം പേർ!സീരിയൽ രംഗത്തെ പ്രമുഖരും വലയിലാകും?ഷാഹിതാ ബീവിയുടെയും ശ്രീകലയുടെയും സെക്സ് റാക്കറ്റ്...

ഡെങ്കിപ്പനി ബാധിച്ച് ഒരാഴ്ച മുൻപാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹീമോഗ്ലോബിന്റെയും പ്ലേറ്റ് ലെറ്റിന്റെയും അളവ് കുറഞ്ഞ് ആരോഗ്യനില വഷളായ യുവതി ഒരു കാരണവശാലും രക്തം സ്വീകരിക്കാൻ സമ്മതിച്ചിരുന്നില്ല. യഹോവ സാക്ഷികൾ എന്ന വിഭാഗത്തിൽപ്പെടുന്ന തങ്ങൾക്ക് രക്തം സ്വീകരിക്കാൻ പാടില്ലെന്നാണ് യുവതിയും കുടുംബവും പറഞ്ഞത്.

ആദ്യം കളമശേരിയിൽ...

ആദ്യം കളമശേരിയിൽ...

‍ഡെങ്കിപ്പനി ബാധിച്ച യുവതിയെ ആദ്യം കളമശേരി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. പിന്നീടാണ് കാക്കനാട്ടെ സൺറൈസ് ആശുപത്രിയിലെത്തിച്ചത്.

ഡെങ്കിപ്പനി...

ഡെങ്കിപ്പനി...

ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് ഹീമോഗ്ലോബിന്റെയും പ്ലേറ്റ് ലെറ്റിന്റെയും അളവ് വളരെ കുറഞ്ഞിരുന്നു. എന്നാൽ യുവതിയും കുടുംബവും രക്തം കയറ്റാൻ വിസമ്മതിച്ചു.

മരുന്നുകൾ...

മരുന്നുകൾ...

യുവതിയുടെ കുടുംബവും രക്തം കയറ്റാൻ വിസമ്മതിച്ചതോടെ മരുന്നുകൾ ഉപയോഗിച്ച് അപകടനില തരണം ചെയ്യാനാണ് ഡോക്ടർമാർ ആദ്യം ശ്രമിച്ചത്. എന്നാൽ മരുന്നുകൾ കൊണ്ട് മാത്രം ആരോഗ്യനില മെച്ചപ്പെടില്ലെന്ന്
ഡോക്ടർമാർ ആവർത്തിച്ച് പറഞ്ഞിട്ടും യുവതിയും കുടുംബവും വഴങ്ങിയില്ല.

യഹോവയുടെ സാക്ഷികൾ...

യഹോവയുടെ സാക്ഷികൾ...

യഹോവയുടെ സാക്ഷികൾ എന്ന വിഭാഗത്തിൽപ്പെടുന്ന തങ്ങൾക്ക്, രക്തം സ്വീകരിക്കാൻ പാടില്ലെന്നാണ് യുവതിയും ബന്ധുക്കളും ആശുപത്രി അധികൃതരെ അറിയിച്ചിരിക്കുന്നത്.

അതീവ ഗുരുതരം...

അതീവ ഗുരുതരം...

രക്തം കയറ്റാൻ വിസമ്മതിച്ചതോടെ മരുന്നുകൾ മാത്രം ഉപയോഗിച്ച് യുവതിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. 25കാരിയുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട്.

എംഎൽഎ...

എംഎൽഎ...

സംഭവം ശ്രദ്ധയിൽപ്പെട്ട പിടി തോമസ് എംഎൽഎ യുവതിക്ക് പോലീസ് സഹായത്തോടെയെങ്കിലും ചികിത്സ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചു. തുടർന്ന് വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കൊച്ചി പോലീസിന് നിർദേശം നൽകി.

എസിപി ആശുപത്രിയിൽ...

എസിപി ആശുപത്രിയിൽ...

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം കൊച്ചി എസിപി പിപി ഷംസ് കഴിഞ്ഞദിവസം രാത്രി കാക്കനാട് സൺറൈസ് ആശുപത്രിയിലെത്തി പെൺകുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തി.

സമ്മതമാണെന്ന്...

സമ്മതമാണെന്ന്...

പോലീസിന്റെ ആവശ്യപ്രകാരം യുവതിക്ക് രക്തം കയറ്റാൻ സമ്മതമാണെന്ന് രക്ഷിതാക്കൾ അറിയിച്ചതായാണ് സൂചന. ഉടൻ തന്നെ രക്തം കയറ്റേണ്ടി വരുമെന്ന് ഡോക്ടർമാരും അറിയിച്ചിട്ടുണ്ട്.

English summary
woman denies blood transfusion in kochi.
Please Wait while comments are loading...