കണ്ണൂരിൽ വീട്ടമ്മയ്ക്ക് നേരെ ബിജെപിയുടെ ക്രൂരത!കുമ്മനത്തോട് പറഞ്ഞിട്ടും കേട്ടില്ല,വനിതാ കമ്മീഷനിൽ...

  • By: Afeef
Subscribe to Oneindia Malayalam

കണ്ണൂർ: ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന വീട് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷനിൽ പരാതി. കണ്ണൂർ കാനത്തൂർ വാർഡിൽ പരേതനായ പൂത്തുള്ളിൽ വിജയന്റെ ഭാര്യ ഇന്ദിരയാണ് ബിജെപി കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന തന്റെ വീട് വിട്ടുകിട്ടാൻ സഹായിക്കണമെന്ന ആവശ്യവുമായി വനിത കമ്മീഷനെ സമീപിച്ചത്.

പത്തു വർഷം മുൻപ് ഭർത്താവ് മരിച്ചപ്പോൾ വിദേശത്തുള്ള മകന്റെയടുത്തേക്ക് പോയപ്പോൾ കുടുംബവുമായി പരിചയമുള്ളയാൾക്ക് വീട് വാടകയ്ക്ക് നൽകിയിരുന്നു. പിന്നീട് ഇയാളാണ് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിനായി വീട് നൽകിയതെന്നാണ് പരാതിയിലുള്ളത്. തിരിച്ച് നാട്ടിലെത്തിയപ്പോൾ വീട് ഒഴിഞ്ഞ് തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിജെപി പ്രവർത്തകർ പലകാരണങ്ങൾ പറഞ്ഞ് തന്നെ മടക്കുകയായിരുന്നുവെന്നുമാണ് ഇന്ദിരയുടെ പരാതി.

ഭർത്താവ് മരിച്ചപ്പോൾ...

ഭർത്താവ് മരിച്ചപ്പോൾ...

കാനത്തൂർ വാർഡിലെ ഇന്ദിര ഭർത്താവ് വിജയന്റെ മരണശേഷമാണ് വിദേശത്തേക്ക് പോയത്. മകന്റെയടുത്തേക്ക് പോകുന്നതിന് മുൻപ് കുടുംബവുമായി പരിചയമുള്ളയാൾക്ക് വീട് വാടകയ്ക്ക് നൽകിയിരുന്നു.

ബിജെപിക്ക് നൽകി...

ബിജെപിക്ക് നൽകി...

വാടകയ്ക്ക് നൽകിയാളാണ് വീട് ബിജെപി പ്രവർത്തകർക്ക് മറിച്ചുകൊടുത്തത്. പിന്നീട് നാട്ടിൽ തിരിച്ചെത്തിയ ഇന്ദിര വീട് ഒഴിഞ്ഞ് തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും കുറച്ചുകാലം കൂടി സഹകരിക്കണമെന്നായിരുന്നു ബിജെപി ഭാരവാഹികളുടെ മറുപടി.

താമസിക്കുന്നത് ഫ്ലാറ്റിൽ...

താമസിക്കുന്നത് ഫ്ലാറ്റിൽ...

സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയാത്ത ഇന്ദിര നിലവിൽ കണ്ണൂരിൽ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്താണ് താമസിക്കുന്നത്. ഇതിനിടെ ഇന്ദിരയുടെ ബന്ധുക്കളും വീട് ഒഴിഞ്ഞ് തരാൻ ആവശ്യപ്പെട്ട് ബിജെപി ഭാരവാഹികളെ സമീപിച്ചെങ്കിലും പലകാരണങ്ങൾ പറഞ്ഞ് മടക്കുകയായിരുന്നു.

കുമ്മനത്തോടും ആവശ്യപ്പെട്ടു...

കുമ്മനത്തോടും ആവശ്യപ്പെട്ടു...

ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന വീട് വിട്ടുതരണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോട് ഫോണിലൂടെ ആവശ്യപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ലെന്നും ഇന്ദിരയുടെ ബന്ധുക്കൾ പറഞ്ഞു. ഭയം കാരണമാണ് പോലീസിൽ പരാതി നൽകാത്തതെന്നാണ് ബന്ധുക്കൾ പറഞ്ഞത്.

ഒരു വർഷമായി വാടക പോലുമില്ല...

ഒരു വർഷമായി വാടക പോലുമില്ല...

ഒരു വർഷമായി വാടക പോലും തരാതെയാണ് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് തന്റെ വീട്ടിൽ പ്രവർത്തിക്കുന്നതെന്നും ഇന്ദിരയുടെ പരാതിയിലുണ്ട്. മറ്റൊരു കെട്ടിടം കിട്ടുന്നത് വരെ സഹകരിക്കണമെന്ന് പറഞ്ഞ ബിജെപിക്കാർ ഇത്രയും നാളായിട്ടും വീട് ഒഴിഞ്ഞ് തരാത്തതിനെ തുടർന്നാണ് ഇന്ദിര വനിത കമ്മീഷനെ സമീപിച്ചത്.

ഭർത്താവ് മരിച്ച വീട്ടിൽ...

ഭർത്താവ് മരിച്ച വീട്ടിൽ...

ഭർത്താവ് ജീവിച്ചുമരിച്ച വീട്ടിൽ തന്നെ തനിക്കും മരിക്കണമെന്ന ആഗ്രഹമുണ്ടെന്നാണ് കഴിഞ്ഞ ദിവസം നടന്ന വനിത കമ്മിഷൻ സിറ്റിംഗിൽ ഇന്ദിര പറഞ്ഞത്.

നോട്ടീസ് അയച്ചിട്ടും ഹാജരായില്ല...

നോട്ടീസ് അയച്ചിട്ടും ഹാജരായില്ല...

ഇന്ദിരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വീട് ആദ്യം വാടകയ്ക്കെടുത്തയാൾക്ക് വനിത കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ സിറ്റിംഗിലും ഇയാൾ ഹാജരായില്ല.

English summary
woman filed complaint against bjp kannur district committee.
Please Wait while comments are loading...