കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയെ വെട്ടി; ആളൊഴിഞ്ഞസ്ഥലത്ത് ഉപേക്ഷിച്ചുു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ചതിന് ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. ഭര്‍ത്താവ് തന്നെയാണ് തന്നെ ആക്രമിച്ചതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.

തിരുവന്തപുരം ജില്ലയിലെ വെമ്പായത്താണ് സംഭവം. കണ്ണൂര്‍ സ്വദേശിനിയായ പ്രിയക്കാണ് വെട്ടേറ്റത്. ഇവര്‍ ഏറെ നാളായി തിരുവനന്തപുരത്താണ് താമസം.

Crime

നരീക്കലെ റബ്ബര്‍ തോട്ടത്തിനടുത്താണ് പ്രിയയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ നാലിന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ടാപ്പിങ് തൊഴിലാളികളാണ് പോലീസിനെ വിവരം അറിയിച്ചത്. പിന്നീട് പോലീസെത്തി ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പ്രിയയുടെ രണ്ടാം ഭര്‍ത്താവ് ജിനേഷ് ആണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം. ആദ്യ ഭര്‍ത്താവ് ഒരു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തതാണ്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു കുട്ടിയും ഉണ്ട്.

പ്രിയക്ക് അവിഹിത ബന്ധം ഉണ്ടെന്നാരോപിച്ച ജിനേഷ് സ്ഥിരം പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നത്രെ. കണ്ണൂരിലേക്ക് പറഞ്ഞുവിടുകയാണെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടുപോയതായിരുന്നു പ്രിയയെ. എന്നാല്‍ അടുത്ത ദിവസം രാവിലെ കൈകാലുകള്‍ക്ക് വെട്ടേറ്റ നിലയിലാണ് പ്രിയയെ കണ്ടെത്തിയത്. പ്രിയയുടെ ഭര്‍ത്താവ് ജിനേഷ് ഇപ്പോള്‍ ഒളിവിലാണ്.

English summary
Woman found stabbed at Thiruvananthapuram. Husband vanished.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X