മസാജ് ചെയ്ത് സൗന്ദര്യം കൂട്ടിത്തരാമെന്ന്, ക്ലാര്‍ക്കിന്‍റെ ശല്യം അസഹനീയം, ഭര്‍തൃമതി ചെയ്തത്!!
മൊബൈലിലൂടെ നിരന്തരം വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ച ക്ലാര്‍ക്കിനെതിരേ യുവതി പരാതി നല്‍കി
കോട്ടയം: വില്ലേജ് ഓഫീസ് ക്ലാര്‍ക്കിനെതിരേ ഭര്‍തൃമതിയായ യുവതിയുടെ പരാതി. ടെലിഫോണിലൂടെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തുന്നതായാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ടു പീരുമേട് വില്ലേജ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയാണ് പരാതിക്കാരി. കോട്ടയം ജില്ലാ പോലിസ് മേധാവിക്ക് യുവതി പരാതി നല്‍കിക്കഴിഞ്ഞു. ഫോണ്‍ നമ്പര്‍ കൈക്കലാക്കിയ ക്ലാര്‍ക്ക് ഗോപകുമാര്‍ ഫോണിലൂടെ നിരന്തരം ഇവരോട് അശ്ലീലം പറയുകയായിരുന്നു. മസാജ് ചെയ്ത് ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കാമെന്നാണ് ക്ലാര്‍ക്ക് യുവതിയോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്.

മുംബൈയില്‍ ജോലി ചെയ്യുന്ന അധ്യാപകന്റെ ഭാര്യക്കാണ് വില്ലേജ് ക്ലാര്‍ക്കില്‍ നിന്നു ദുരനുഭവമുണ്ടായത്. മുംബൈയില്‍ തന്നെയുള്ള സ്‌കൂളിലാണ് യുവതിയും ജോലി ചെയ്യുന്നത്. മൂന്നാഴ്ച മുമ്പ് ഏലപ്പാറയിലുള്ള വസ്തുവിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായാണ് യുവതി വില്ലേജ് ഓഫിസിലെത്തുന്നത്. അപേക്ഷയില്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ മനസ്സിലാക്കിയ ഗോപകുമാര്‍ പിന്നീട് ഇടയ്ക്കിടെ ഫോണില്‍ വിളിച്ച് മോശമായി രീതിയില്‍ സംസാരിക്കുകയായിരുന്നു.

അപേക്ഷയെക്കുറിച്ചൊന്നും സംസാരിക്കാന്‍ ഗോപകുമാറിനു താല്‍പര്യമുണ്ടായിരുന്നില്ലെന്നും ലൈംഗികച്ചുവയുള്ള തരത്തില്‍ ഇയാള്‍ സംസാരിക്കുകയായിരുന്നെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. ശരീരം സിനിമാ നടിമാരെപ്പോലെ ആവണമെങ്കില്‍ സുഖചികില്‍സ ആവശ്യമാണെന്നും വളരെ കുറഞ്ഞ ചെലവില്‍ താന്‍ താന്‍ ഇതു ചെയ്തു തരുമെന്നും ഭര്‍ത്താവ് ഇതേക്കുറിച്ച് അറിയരുതെന്നും ഇയാള്‍ പറഞ്ഞതായി യുവതി പരാതിയില്‍ രേഖപ്പെടുത്തി.












Click it and Unblock the Notifications