മാധ്യമ പ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമം: രാജീവ് ദേവരാജും എസ് ലല്ലുവും അടക്കം നാല് പേര്‍ക്കെതിരെ കേസ്

  • By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: പിരിച്ചുവിടല്‍ ഭീഷണിയെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്. ന്യൂസ് 18 കേരളയിലെ നാല് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.

ന്യൂസ് 18 കേരള എഡിറ്റര്‍ രാജീവ് ദേവരാജ്, സിനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി ദിലീപ് കുമാര്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ എസ് ലല്ലു, സിഎന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയാണ് കേസ്. രാജീവ് ദേവരാജിനെ ആണ് കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്തിട്ടുള്ളത്.

News 18 Kerala

ജോലിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂസ് 18 കേരളത്തിലെ ഏതാനും ജീവനക്കാര്‍ക്ക് മാനേജ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നു. രണ്ട് മാസത്തിനകം പ്രകടനം മെച്ചപ്പെടുത്തണം എന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്.

നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് ദളിത് മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. തുടര്‍ന്ന് ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വഞ്ചിയൂര്‍ പോലീസ് ആണ് മാധ്യമ പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയത്. കേസ് പിന്നീട് തുമ്പ പോലീസിന് കൈമാറുകയും ചെയ്തു. ന്യൂസ് 18 കേരളയില്‍ കടുത്ത തൊഴില്‍ പീഡനങ്ങള്‍ നടക്കുന്നതായി കഴിഞ്ഞ ദിവസം പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണനും ആരോപണം ഉന്നയിച്ചിരുന്നു.

English summary
Woman Journalist's suicide attempt: Police register case against 4 senior journalist
Please Wait while comments are loading...