Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീയുടെ അറ്റുപോയ തലയുമായി ട്രെയിന്‍ തിരുവനന്തപുരത്ത്

കൊല്ലം: മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാകാത്ത വിഷം മൂലം വീട്ടമ്മ ട്രെയിന് മുന്നില്‍ ചാടി മരിച്ചു. വീട്ടമ്മയുടെ ഉടലും തലയും വേര്‍പെട്ടിരുന്നു. ഇതില്‍ തല ട്രെയിനിന്റെ എന്‍ജിനില്‍ കുടുങ്ങിയ നിലയിലായിരുന്നു. സ്ത്രീയുടെ തലയുമായാണ് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് മുന്നിലാണ് വീട്ടമ്മ ചാടിയത്.

കൊല്ലം ഇരവിപുരം സ്വദേശിയായ ലത (46) യാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. ഇളയ മകള്‍ ആശയുടെ വിവാഹത്തിന് പണം കണ്ടെത്താനാകാതെയാണ് ലത ആത്മഹത്യ ചെയ്യുന്നത്. ഇവരുടെ ഭര്‍ത്താവ് സുരേന്ദ്രന്‍ 14 വര്‍ഷം മുന്‍പ് മരിച്ച് പോയി. മൂത്ത മകള്‍ അശ്വതിയെ വിവാഹം കഴിപ്പിച്ചയച്ചിരുന്നു. ആശയുടെ വിവാഹം ചിങ്ങത്തിലാണ് നിശ്ചയിച്ചത്.

train-suicide

വിവാഹ ഒരുക്കങ്ങള്‍ക്കായി ലത ആരോടോ പണം കടം ചോദിച്ചിരുന്നു. ഈ പണം ലഭിയ്ക്കാതെ വന്നതോടെയാണ് രാത്രി 8.30 ഓടെ തിരുവനന്തപുരത്തേയ്ക്ക് പോയ ജനശതാബ്ദിയ്ക്ക് മുന്നില്‍ ചാടിയത്. ഉടലിന്റെ അവശിഷ്ടങ്ങള്‍ ഇരവിപുരത്ത് ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തി. തല തിരുവനന്തപുരത്ത് നിന്നും മെഡിക്കല്‍ കൊളെജ് ആശുപത്രിയിലെത്തിച്ചു. ഉടലും തലയും തുന്നിച്ചേര്‍ത്ത് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. വീട്ടുജോലിയും വിവാഹ ദല്ലാള്‍ പണിയും ചെയ്താണ് ലത രണ്ട് പെണ്‍മക്കളേയും വളര്‍ത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+