കണ്ണൂരില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു, കൊലപാതകം ഏറ്റുപറഞ്ഞത് ഭര്‍ത്താവിന്‍റെ സുഹൃത്തിനോട്
കണ്ണൂര്‍: കണ്ണൂരില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. മാനസികാസ്വസ്ഥ്യമുള്ള സ്ത്രീയാണ് ഭര്‍ത്താവിനെ കൊന്നത്. കണ്ണൂര്‍ ആലക്കോടാണ് സംഭവം. വാളിപ്ക്കളല്‍ സ്വദേശി ശശിയാണ് കൊല്ലപ്പെട്ടത്. ഭാര്യ രമയെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ശശിയെ കണ്ടെത്തുകയായിരുന്നു.
ആലക്കോട് ടൗണില്‍ ബാര്‍ബര്‍ഷോപ്പം നടത്തുകയായിരുന്നു ശശി. ഏറെ നാളായി രമയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ശശിയുടെ ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന കൃഷ്ണനും വീട്ടിലുണ്ടായിരുന്നു. ഇയാളോടാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വിവരം രമ പറഞ്ഞത്.

അറസ്റ്റില്‍
ആലക്കോട് പൊലീസ് രമയെ അറസ്റ്റ് ചെയ്തു. രമയും ശശിയും ഇടയ്ക്കിടെ വഴക്കിടാണരുണ്ടെന്ന് കൃഷ്ണന്‍ പൊലീസിനോട് പറഞ്ഞു .

തെളിവുകള്‍
കണ്ണൂരില്‍ നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു.

മൃതദേഹം
ശശിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കൊളെജിലേയ്ക്ക് മാറ്റി

കുടുംബം
തളിപ്പറമ്പ് ഏഴോത്ത് താമസിച്ചിരുന്ന ശശിയും ഭാര്യയും രണ്ട് വര്‍ഷമായി ആലക്കോടാണ് താമസം. വിവാഹിതരായ രണ്ട് പെണ്‍മക്കളുണ്ട് ഇവര്‍ക്ക്.












Click it and Unblock the Notifications