Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശ്ശേരിയില്‍ തെരുവ് നായ്ക്കൂട്ടം നാടോടി സ്ത്രീയെ കടിച്ചുകീറി; മൂക്കും മേല്‍ചുണ്ടും കടിച്ചെടുത്തു...

കണ്ണൂര്‍: മുനുഷ്യനെ ജീവനോടെ കടിച്ച് കൊല്ലുന്നതരത്തിലേക്ക് തെരുവ് നായകള്‍ അക്രമകാരികളായിക്കഴിഞ്ഞിട്ടും സര്‍ക്കാരും അധികൃതരും നോക്കുകുത്തികളായിരിക്കുകയാണ്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വൃദ്ധയെ ജീവനോടെ കടിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതോടെ തെരുവ് നായകളെ കൊല്ലണമെന്ന് ആവശ്യമുയര്‍ന്നു.

എന്നാല്‍ തെരുവ് നായകളെ കൊല്ലുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ നിലപാട് മാറ്റി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എല്ലാ ദിവസവും തെരുവ്‌നായകളുടെ അക്രമത്തിന്റെ വാര്‍ത്തകള്‍ വരുന്നുണ്ട്. കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ ഒരു നാടോടി സ്ത്രീയെ തെരുവ് നായക്കൂട്ടം കടിച്ച് കീറി. കര്‍ണാടക സ്വദേശിയായ യുവതിയുടെ മേല്‍ചുണ്ട് കടിച്ചു പറിച്ചെടുത്തു...

നാടോടി സ്ത്രീ

നാടോടി സ്ത്രീ

കര്‍ണാടകയിലെ ഹുന്‍സൂര്‍ സ്വദേശിനിയായ രാധയാണ് തെരുവ് നായകളുടെ അക്രമണത്തിന് ഇരയായതത്. ശനിയാഴ്ച വെളുപ്പിനാണ് സംഭവം

തെരുവ്‌നായക്കൂട്ടം

തെരുവ്‌നായക്കൂട്ടം

തലശ്ശേരി മമ്പറത്ത് പാല്തതിന് സമീപം രാധ താമസിച്ചിരുന്ന ടെന്റില്‍ കയറിയാണ് തെരുവ് നായക്കൂട്ടം ആക്രമിച്ചത്. ഉറങ്ങിക്കിടന്ന രാധയ കെടിച്ച് വലിക്കുകയായിരുന്നു

കടിച്ച് വലിച്ചു

കടിച്ച് വലിച്ചു

ടെന്റിനുള്ളില്‍ നിന്ന് നായ്ക്കള്‍ രാധയുടെ കഴുത്തില്‍ കടിച്ച് വലിച്ച് പുറത്തേക്ക് വലിച്ചിഴച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മേല്‍ചുണ്ട് നഷ്ട്ടപ്പെട്ടു

മേല്‍ചുണ്ട് നഷ്ട്ടപ്പെട്ടു

നായ്ക്കളുടെ അക്രമത്തില്‍ രാധയുടെ മേല്‍ചുണ്ടും മൂക്കും മുറിഞ്ഞു. മേല്‍ച്ചുണ്ട് പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ടു.

ചുണ്ട് വച്ചുപിടിപ്പിക്കണം

ചുണ്ട് വച്ചുപിടിപ്പിക്കണം

വിദഗ്ത ചികിത്സയിലൂടെ മാത്രമേ ഇനി രാധയ്ക്ക് മേല്‍ചുണ്ട് വച്ചുപിടിപ്പിക്കാനാവു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

മെഡിക്കല്‍ കോളേജ്

മെഡിക്കല്‍ കോളേജ്

ഗുരുതര പരിക്കേറ്റതിനാല്‍ രാധയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ പണമില്ലാത്തിനാല്‍ അവിടേക്ക് പോകുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+