കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട് ജപ്തി ചെയ്യാന്‍ വന്ന ബാങ്കുകാര്‍ യുവതിയുടെ ആത്മഹത്യ ഭീഷണിയില്‍ മുട്ടുമടക്കി

ഇടപ്പള്ളിയിലാണ് വീടും സ്ഥലവും ജപ്തി ചെയ്യാന്‍ വന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ മുന്നില്‍ യുവതി ആത്മഹത്യ ഭീഷണി മുഴക്കിയത്. വായ്പ തിരിച്ചടയ്ക്കാന്‍ ഇനി സാവകാശം നല്കാനാവില്ലെന്ന നിലപാടിലാണ് ബാങ്ക്.

  • By Afeef Musthafa
Google Oneindia Malayalam News

കൊച്ചി: വീടും സ്ഥലവും ജപ്തി ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതിയുടെ ഭീഷണി. എന്നാല്‍ ഇനിയൊരു സാവകാശം നല്‍കാനാവില്ലെന്ന് ബാങ്ക് അധികൃതരും. നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയോടെ ഒടുവില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മടങ്ങേണ്ടി വന്നു.
കൊച്ചി ഇടപ്പള്ളി സ്വദേശിനി ഷൈലയാണ് ബാങ്കുകാരുടെ മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. കംപ്യൂട്ടര്‍ സര്‍വ്വീസ് സ്ഥാപനം ആരംഭിക്കാനായാണ് വീടും സ്ഥലവും ഈടുവെച്ച് ഷൈല ബാങ്കില്‍ നിന്ന് 30 ലക്ഷം രൂപ വായ്പയെടുത്തത്. ഈ പണം തികയാതെ വന്നതോടെ ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തു.

suicide
എന്നാല്‍ സ്ഥാപനം നഷ്ടത്തിലായതോടെ വായ്പ തിരിച്ചടയ്ക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. തിരിച്ചടവ് മുടങ്ങിയതോടെയാണ് വീടും സ്ഥലവും ജപ്തി ചെയ്യാന്‍ ബാങ്ക് അധികൃതര്‍ വന്നത്. 12 ലക്ഷം രൂപ ഇതുവരെ അടച്ചെന്നും ബാക്കി തുക അടയ്ക്കാന്‍ ഇനിയും സാവകാശം നല്‍കണമെന്നും ഷൈല ബാങ്കിനോട് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ ചെവികൊണ്ടില്ല. തുടര്‍ന്നാണ് വീട് ജപ്തി ചെയ്യുകയാണെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഷൈല ഭീഷണി മുഴക്കിയത്. വീട്ടിലെ കോലാഹലം കേട്ട് നാട്ടുകാരും പരിസരത്ത് തടിച്ചുകൂടി. നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നതോടെ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ജപ്തി നടപടികളില്‍ നിന്ന് തല്‍ക്കാലം പിന്‍വാങ്ങേണ്ടി വന്നു.
പലിശ മുടങ്ങിയതിനാല്‍ ജപ്തി അല്ലാതെ മറ്റു വഴികളില്ലെന്നാണ് ബാങ്കിന്റെ നിലപാട്. ഇനിയൊരു സാവകാശം നല്‍കാവാനില്ലെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എറണാംകുളം സി ജെ എം കോടതി ഈ കേസ് നവംബര്‍ 4 നു പരിഗണിക്കാനിരിക്കുകയാണ്.
English summary
Woman Commits to Suicide in Kochi to Block Bank Mortgage Procedures.Bank Officials not allowed to extend time for payback.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X