കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിറ്റക്‌സിലേക്ക് ഝാര്‍ഖണ്ഡ് യുവതികള്‍; വിഎസ് രംഗത്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കിറ്റക്‌സിന്റെ ഫാക്ടറിയിലേക്ക് തൊഴില്‍ പരിശീലനത്തിലായി ഝാര്‍ഖണ്ഡ് യുവതികളെ കൊണ്ടുവന്ന സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും വിഎസ് ആവശ്യപ്പെട്ടു.

ഝാര്‍ഖണ്ഡില്‍ നിന്ന് നിര്‍ദ്ധന യുവതികളെ ഗര്‍ഭപരിശോധനക്ക് ശേഷമാണ് കേരളത്തിലേക്ക് കടത്തിയിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. നപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നു യുവതികളെ കേരളത്തിലേക്ക് എത്തിച്ചിരുന്നത്.

VS Achuthanadan

യുവതികളെ അനധികൃതമായി കേരളത്തിലേക്ക് കടത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിഎസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നല്‍കിയിട്ടുണ്ട്. കിഴക്കമ്പലത്തെ കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ഫാക്ടറിയിലേക്കാണ് യുവതികളെ കൊണ്ടുവന്നിരുന്നത്. വിഷയത്തില്‍ കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ നല്‍കിയ പരാതിയും ആഭ്യന്തരമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

ലൈംഗിക ചൂഷണത്തിനായാണ് യുവതികളെ ഝാര്‍ഖണ്ഡില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതെന്നാണ് ആരോപണം. ഝാര്‍ഖണ്ഡിലെ സ്ത്രീവിമോചന സംഘടന നല്‍കിയ പൊതു താത്പര്യ ഹര്‍ജിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.

പെണ്‍കുട്ടികളെ ലൈംഗിക വ്യാപാരത്തിനായാണ് കേരളത്തിലെ കൊണ്ടുവന്നതെന്ന് ഇതേപ്പറ്റി അന്വേഷിച്ച ഝാര്‍ഖണ്ഡ് വനിത കമ്മീഷന്‍ അംഗം പറഞ്ഞിരുന്നു. ഇക്കാര്യവും വിഎസ് കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഇന്ത്യാവിഷനാണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. എന്നാല്‍ അനാഥാലയ വിവാദത്തില്‍ അരയുംതലയും മുറുക്കി രംഗത്തെത്തിയ പലരും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടില്ല.

English summary
Woman Trafficking from Jharkhand to Kerala, VS seeks investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X