ഓല ടാക്സിയിൽ യാത്ര ചെയ്ത യുവതിക്ക് ദുരനുഭവം!! സംഭവം കൊച്ചിയിൽ!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്ത യുവതിക്ക് ഡ്രൈവറിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായതായി പരാതി. കൊച്ചിയിലാണ് സംഭവം. ഓൺലൈൻ ടാക്സി സർവീസായ ഓലയിൽ യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. പണം നൽകുന്നത് സംബന്ധിച്ച പ്രശ്നത്തിലാണ് ഡ്രൈവർ മോശമായി പെരുമാറിയതും മുഖത്തടിച്ചതും. ഇക്കാര്യത്തെ കുറിച്ച് പെൺകുട്ടി തന്നെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സംഭവത്തെ കുറിച്ച് അറിയുന്നത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ലുലു മാളില്‍ നിന്ന് പനമ്പള്ളി നഗറിലേക്ക് പോകുമ്പോഴാണ് ഡ്രൈവർ മോശമായി പെരുമാറിയത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന അവേത തംബാട്ടിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മോശം പെരുമാറ്റം കാഴ്ച വച്ച ഡ്രൈവർ കെബി വിനുവിനെ സസ്പെൻഡ് ചെയ്തതായി ഓല ക്യാബ്സ് അറിയിച്ചു.

olacabs

സംഭവത്തെ കുറിച്ച് അവേത ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ:
ലുലു മാളിൽ നിന്ന് പനമ്പള്ളി നഗറിലേക്ക് പോകുന്നതിനിടെ ഓലയിൽ നിന്ന് മോശം അനുഭവം ഉണ്ടായി. ഓല മണിക്ക് പകരം പണമായി നൽകാൻ ഡ്രൈവർ ആവശ്യപ്പെട്ടു. പക്ഷെ നേരത്തെ തന്നെ ഓല മണിയിൽ പണം നിക്ഷേപിച്ചിരുന്നതിനാൽ പണം നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ഡ്രൈവർ മോശം പദങ്ങൾ ഉപയോഗിച്ചു. ഞാനും ശബ്ദം ഉയർത്തിയതോടെ ഡ്രൈവർ മുഖത്തടിച്ചു.

യാത്ര ചെയ്യാൻ കേരളം സുരക്ഷിതമല്ലെന്നും ശരിക്കും നിസഹായ അവസ്ഥയിലായിരുന്നു താനെന്നും അവേത പോസ്റ്റിൽ വ്യക്തമാക്കുന്നു.

English summary
women abused in ola cabs at kochi
Please Wait while comments are loading...