Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്യമതസ്തനെ വിവാഹം കഴിച്ചതിന് എന്‍സിപി നേതാവായ ബന്ധു ഭീഷണിപ്പെടുത്തുന്നുവെന്ന് യുവതി..

അന്യമതത്തിൽപെട്ട യുവാവിനെ വിവാഹം കഴിച്ചതിൽ എൻസിപി നേതാവ് ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി യുവതി. പാലക്കാട് സ്വദേശിയായ ഷർഫീന എന്ന യുവതിയാണ് ബന്ധുവും എൻസിപി നേതാവ് പാലക്കാട് ജില്ലാ സെക്രട്ടറിയുമായ ബഷീർ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിരിക്കുന്നത്.

ncpdd-1536498209.jpg

തങ്ങൾക്ക് എന്തു സംഭവിച്ചാലും അതിൻറെ പൂർണ്ണ ഉത്തരവാദിത്വം തന്റെ വീട്ടുകാർക്കാണെന്ന് ശർഫീന പറ‍ഞ്ഞു. എവിടെവെച്ചു കണ്ടാലും തീർത്തു കളയുമെന്നാണ് ബഷീർ ഇവരെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. 'സ്വന്തം ഇഷ്ടപ്രകാരമാണ് അഭിഷേകിനൊപ്പം ഇറങ്ങി
വന്നിരിക്കുന്നത്.

പക്ഷേ വീട്ടില്‍ അങ്ങനെയൊന്നുമല്ല പറഞ്ഞുനടക്കുന്നത്. എന്നെ തട്ടിക്കൊണ്ടുപോയി എന്നാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പ്രധാനമായിട്ടും എന്റെ മൂത്താപ്പ, ആള് ജില്ലാ സെക്രട്ടറിയാണ്. എന്‍.സി.പിയുടെ. മുത്താപ്പയുടെ പേര് ബഷീര്‍ എന്നാണ്. എല്ലാവരുടേയും അടുത്ത് പറഞ്ഞിരിക്കുന്നത് ഞങ്ങളെ വെട്ടിക്കൊല്ലുമെന്നൊക്കെയാണ്.'എന്നാണ് പെൺകുട്ടി പറയുന്നത്.

എന്തു സംഭവിച്ചാലും ഒരുമിച്ച് ജീവിക്കുവാൻ തന്നെയാണ് തീരുമാനമെന്ന് അഭിഷേകും പറ‍ഞ്ഞു. എന്നാൽ ഇവരുടെ ഫേസ് ബുക്ക് വീഡിയോയ്ക്ക് താഴെ കടുത്ത വിമർശനങ്ങളുമായി പലരുമെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+