വുമൺ ഇൻ സിനിമ കളക്ടീവ് ചെയ്തത് ഇരട്ടത്താപ്പോ? സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന നിലപാട്...

  • Posted By: Desk
Subscribe to Oneindia Malayalam

രൂക്ഷമായ സൈബർ ആക്രമണം നേരിടുകയാണ് വിമൺ ഇൻ സിനിമ കലക്ടീവ്. സിനിമ മേഖലയിൽ വനിതകൾ സംഘടിച്ചതുമുതൽ തന്നെ സംഘടന സൈബർ ആക്രമണം നേരിടുന്നുണ്ട്. എന്നാൽ അത് പാർവ്വതിയുടെ കസബ പരാമർശം മുതൽ രൂക്ഷമാകുകയായിരുന്നു. തുടർന്ന് സൂപ്പർ താരങ്ങളുടെ പേര് പരാമർശിച്ചുകൊണ്ടുള്ള ആനന്ദ് കൊച്ചുകുട്ടിയുടെ ലേഖനം വിമൺ ഇൻ സിനിമ കലക്ടീവ് എന്ന പേജിൽ ഷെയർ ചെയ്തതോടെ സൈബർ ആക്രമണം അതിരൂക്ഷ മായി. ഓൺലൈൻ മീഡിയയിൽ വന്ന പോസ്റ്റ് പ്രമുഖ നടന്മാരുടെ പേരെടുത്ത് വിമർശിച്ചുകൊണ്ടുള്ളതായിരുന്നു. പിന്നീട് പോസ്റ്റ് പിന്‍വലിച്ചെങ്കിലും പ്രതിഷേധങ്ങൾ അടങ്ങിയിട്ടില്ല.

തൊഴിലിടത്തെ ലിംഗവിവേചനം അവസാനിപ്പിക്കാൻ പോരാടുന്ന സ്ത്രീകളെ ,
നിങ്ങളോടൊപ്പം നിൽക്കാൻ തന്നെയാണ് ആഗ്രഹം . എന്നാൽ കൂടെ നിൽക്കുന്നവരെ പോലും പ്രതിരോധത്തിലും സംശയത്തിന്റെ മുൾ മുനയിലും നിർത്തുന്ന നിലപാടാണ് ആ ലേഖനം ഒഫീഷ്യൽ പേജിൽ ഷെയർ ചെയ്യുക വഴി നിങ്ങൾ ചെയ്തതെന്ന നിലപാടാണ് മാധ്യമ പ്രവർത്തക സുനിത ദേവദാസിന്റേത്. സംഘടനയുടെ ഓഫീഷ്യൽ പേജിൽ പ്രമുഖ താരങ്ങളുടെ പേരുകൾ പരാമർശിച്ചുകൊണ്ടുള്ള ലേഖനം വന്നതിനുള്ള വിശദീകരണ പോസ്റ്റിനാണ് സുനിത ദേവദാസിന്റെ കമന്റ് വന്നിരിക്കുന്നത്. നിരവധി കമന്റഖുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.

ആ ലേഖനം ഞങ്ങളുടെ നിലപാടല്ല

ആ ലേഖനം ഞങ്ങളുടെ നിലപാടല്ല

കഴിഞ്ഞ ദിവസം ഓൺലൈൻ മീഡിയയിൽ വന്ന ഒരു പോസ്റ്റ്, (ഡെയ്ലി ഒ യിൽ ആനന്ദ് കൊച്ചുകുടി എഴുതിയത്) മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയെ പരാമർശിച്ചു കൊണ്ട് ഉദാഹരണമായി പ്രമുഖ നടൻമാരുടെ പേരെടുത്ത് പരാമർശിച്ചു കൊണ്ടുള്ള ലേഖനം ഞങ്ങളുടെ പേജിൽ ഷെയർ ചെയ്യുകയുണ്ടായി. അത് ഞങ്ങളുടെ എഴുതിയതാണെന്ന് തെറ്റിദ്ധരിച്ച് വ്യാപകമായ ആക്രമണം ഉണ്ടായി. തുടർന്ന് ഞങ്ങളത് ഡിലീറ്റ് ചെയ്തു. കാരണം അതിൽ എഴുതിയിരുന്ന അഭിപ്രായങ്ങൾ ഞങ്ങളുടെത് അല്ല എന്നതു കൊണ്ടു തന്നെ. മലയാള സിനിമാലോകത്ത് സൗഹാർദപരമായ സ്ത്രീ പുരുഷ സൗഹൃദം നിലനിർത്തണം എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.ആരുടെയും വികാരങ്ങളെ മുറിവേൽപ്പിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല. എന്നായിരുന്നു വിമൺ ഇൻ സിനിമ കലക്ടീവ് നൽകിയ വിശദീകരണം. എന്നാൽ നിരവധി അനുകൂല പ്രതികൂല കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

ഈ രാഷ്ട്രീയം ഭയപ്പെടുത്തുന്നു

ഈ രാഷ്ട്രീയം ഭയപ്പെടുത്തുന്നു

തൊഴിലിടത്തെ ലിംഗവിവേചനം അവസാനിപ്പിക്കാൻ പോരാടുന്ന സ്ത്രീകളെ , നിങ്ങളോടൊപ്പം നില്ക്കാൻ തന്നെയാണ് ആഗ്രഹം . എന്നാൽ കൂടെ നിൽക്കുന്നവരെ പോലും പ്രതിരോധത്തിലും സംശയത്തിന്റെ മുൾ മുനയിലും നിർത്തുന്ന നിലപാടാണ് ആ ലേഖനം ഒഫീഷ്യൽ പേജിൽ ഷെയർ ചെയ്യുക വഴി നിങ്ങൾ ചെയ്തത് . അത് നിങ്ങൾ എഴുതിയതാണെന്ന തെറ്റിദ്ധാരണ ഞങ്ങൾക്ക് ആർക്കുമില്ല . എന്നാൽ നിങ്ങൾക്ക്പോലും യോജിപ്പില്ലാത്ത ആശയങ്ങൾ ഒഫീഷ്യൽ പേജിൽ ഷെയർ ചെയ്യുന്നതിന് പുറകിലെ രാഷ്ട്രീയം ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ട് എന്നാണ് സുനിത ദേവദാസ് പറയുന്നത്.

ഇനി നിലപാടുകൾക്ക് പിന്തുണ മാത്രം...

ഇനി നിലപാടുകൾക്ക് പിന്തുണ മാത്രം...


ഇത് വരെ കണ്ണടച്ചു കൂടെ നിൽക്കുകയായിരുന്നു . എന്നാൽ ഇത്തരമൊരു രാഷ്ട്രീയം നിങ്ങൾ എടുത്തതോടെ ഇനി നിലപാടുകൾക്കുള്ള പിന്തുണ മാത്രമേ ഉണ്ടാവു . കാരണം നിങ്ങൾക്ക് പോലും ബോധമില്ല , എന്ത് ചെയ്യുന്നു , എന്ത് എഴുതുന്നു എന്ന് . അപ്പൊ അതിനെ കണ്ണടച്ചു അനുകൂലിച്ചു മുന്നോട്ട് പോയാൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന വാക്ക് ഉച്ചരിക്കാൻ പിന്നെ യോഗ്യതയുണ്ടാവില്ല .
അപ്പൊ ഇനി നിലപാടുകൾക്ക് പിന്തുണ . എല്ലാ നല്ല ചുവടുവയ്പുകൾക്കും കൂടെയുണ്ടാവുമെന്നും അവർ പറയുന്നു.

ഇരട്ടത്താപ്പിന് നിശിത വിമർശനം

ഇരട്ടത്താപ്പിന് നിശിത വിമർശനം

ഇത്പോലത്തെ ഇരട്ടത്താപ്പ് നയങ്ങൾ സ്വീകരിക്കുമ്പോൾ അതിനെ നിശിതമായി വിമർശിക്കാനും മുന്നിൽ തന്നെയുണ്ടാവും. പേജിന്റെ റേറ്റിംഗ് ഒന്നും നിങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നതല്ല. സുതാര്യമായ നിലപാടുകളുമായി, വ്യക്തതയുള്ള രാഷ്ട്രീയവുമായി. ധീരമായ കാൽവയ്പുകളുമായി മുന്നോട്ട് പോകുക. തെറ്റ് തിരുത്തിയതിനും അത് ഏറ്റു പറഞ്ഞതിനും അഭിനന്ദനങൾ. തെറ്റുകൾ തിരുത്താനുള്ളതാണെന്നും അവർ പറയുന്നു.

പോസ്റ്റുകൾ നിലപാടാകണം

പോസ്റ്റുകൾ നിലപാടാകണം

'നിലപാടുകളിൽ നിന്നുള്ള ഒളിച്ചോട്ടം ആകരുത് പോസ്റ്റുകൾ... നിലപാടുകൾ തന്നെയാകണം പോസ്റ്റുകൾ... അങ്ങനെ ആണെങ്കിൽ ഈ പോസ്റ്റിനു യാതൊരു വിശ്വാസ്യതയും ഇല്ല.. കാരണം ഇതിനെ നിങ്ങളുടെ നിലപാട് ആയി കാണാൻ ബുദ്ധിമുട്ടുണ്ട്.. നാളെ വേറൊരു കാര്യം പറഞ്ഞു പോസ്റ്റ് ഇടില്ലെന്ന് ആരു കണ്ടൂ' എന്ന് വിഷ്ണു വംശ എന്ന വ്യക്തി വിമൻ‌ ഇൻ കലക്ടീവ് സിനിമ യുടെ പോസ്റ്റിന് താഴെ കമന്റിട്ടുണ്ട്.

അമ്മയെ കരിവാരിതേക്കാൻ ശ്രമം

അമ്മയെ കരിവാരിതേക്കാൻ ശ്രമം

എന്തുകൊണ്ട് പതിനെട്ട് സ്ത്രീകളുടെ സംഘടനക്ക് മൈനസ് റിവ്യൂ കൊടുത്തു എന്ന വിശദീകരണവുമായി ഷാഹുൽ ബേപ്പൂർ എന്ന വ്യക്തി കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്. ഈ സംഘടന രൂപീകരിച്ചപ്പോൾ അഭിവാദ്യമർപ്പിച്ച് സ്വന്തം വാളിൽ പോസ്റ്റ്‌ ഇട്ടവനാ ഞാൻ, ആ പോസ്റ്റ്‌ ഇപ്പോഴും കാണാം. പക്ഷേ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനും ഒരുപാട് നന്മകൾ ചെയ്യുന്ന അമ്മ എന്ന സംഘടനയെ (ചില പോരാഴ്മകൾ ഉണ്ടേലും) കരിവാരിതേക്കാനും ആണ് ഇക്കൂട്ടർ ശ്രമിച്ചികൊണ്ടിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

ശരിയുടെ പക്ഷം തെളിയിക്കപ്പെടണം

ശരിയുടെ പക്ഷം തെളിയിക്കപ്പെടണം

ഞങ്ങളാണ് ശരിയുടെ പക്ഷം എന്നാർക്കും പറയാം, അത് തെളിയിക്കപ്പെട്ടാലെ സമൂഹം അവരെ അംഗീകരിക്കൂ.... അങ്ങനെ ഒരു അംഗീകാരം കിട്ടിയില്ലേൽ അത് പുരുഷമേധാവിത്വം അങ്ങനെയേ ചെയ്യൂ എന്ന് പറഞ്ഞ് പുറം തിരിഞ്ഞു പുഛിക്കുന്നതിന് പകരം തിരുത്താൻ ശ്രമിക്കുക, വിവാദങ്ങൾ എല്ലാം ഉണ്ടായത് ഇപ്പോഴാണല്ലോ അതിന് മുൻപ് ഈ സംഘം എന്ത് ചെയ്തു എന്ന് നോക്കുന്നതിൽ തെറ്റിലാലോ എന്നും ഷാഹുൽ ചോദിക്കുന്നു.

നിങ്ങളുടേതല്ലാത്ത അഭിപ്രായം എന്തിന് ഷെയർ ചെയ്തു?

നിങ്ങളുടേതല്ലാത്ത അഭിപ്രായം എന്തിന് ഷെയർ ചെയ്തു?

നിങ്ങളുടെയല്ലാത്ത അഭിപ്രായം നിങ്ങൾ എന്തിനു ഷെയർ ചെയ്യണം? പേജിൽ വരുന്ന ഏതു പോസ്റ്റും അതിലെ കണ്ടന്റും നിങ്ങളുടെ പൂർണ ജോയിപ്പ് ഉള്ളവ ആണ്. പരോക്ഷമായി അത് നിങ്ങളുടെ അഭിപ്രായം കൂടി ആണ്. സൊ, ഇങ്ങനെ ഒരു കാരണം പറഞ്ഞു കുട്ടിക്കരണം മറിയുന്നത് നിങ്ങളുടെ നിലപാടിനെ തന്നെയാണ് ബാധിക്കുന്നതെന്നുള്ള പ്രതികരണവും വരുന്നുണ്ട്.

പോസ്റ്റ് വായിക്കാം

ഇതാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ വിശദീകരണ കുറിപ്പ്. രണ്ടായിരത്തിലധികം ആളുകളാണ് ഇതില്‍ ഏനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് ചെയ്തിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Women in Cinema Collective's facebook post and comments about Controversy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്