• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്ത്രീത്വത്തെ അപമാനിച്ച് പ്രചാരണ വീഡിയോ; കെ സുധാകരനെതിരെ കേസെടുത്തു, തിരിച്ചടി

തിരുവനന്തപുരം; സ്ത്രീ വിരുദ്ധമായ ഉള്ളടക്കമുള്ള വീഡിയേ പ്രചരിപ്പിച്ചതിന് കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനെതിരെ കേസ്. കേരളാ വനിതാ കമ്മീഷനാണ് കെ സുധാകരനെതിരെ സ്വമേധയ കേസെടുത്തത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

സുധാകരന്റെ തിരഞ്ഞെടുപ്പ് പരസ്യ വീഡിയോയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലടക്കം ഉയർന്നത്. അടിമുടി സ്ത്രീ വിരുദ്ധത നിറയുന്ന പ്രചാരണ വീഡിയോയിൽ കണ്ണൂർ മണ്ഡലത്തിലെ എതിർ സ്ഥാനാർത്ഥി പികെ ശ്രീമതി ടീച്ചറെ പരോക്ഷമായി ആക്ഷേപിക്കുന്നതായും ആരോപണം ഉയർന്നിരുന്നു.

സഹായം ഗുജറാത്തിന് മാത്രം; തുറന്നടിച്ച് കമല്‍നാഥ്!! താങ്കള്‍ ഗുജറാത്തിന്റെ പ്രധാനമന്ത്രിയല്ല...

 റിപ്പോർട്ട് നൽകണം

റിപ്പോർട്ട് നൽകണം

ഇതിനിടെ കെ സുധാകരന്റെ തിരഞ്ഞെടുപ്പ് വീഡിയോ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പെരുമാറ്റച്ചട്ടലംഘനം നടന്നോയെന്ന് പരിശോധിക്കാനാണ് നിർദ്ദേശം. ചട്ടലംഘനം നടന്നിട്ടുണ്ടെങ്കിൽ സുധാകരനെതിരെ നടപടിയെടുക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രചാരണം വിവാദത്തിൽ

പ്രചാരണം വിവാദത്തിൽ

1 മിനിറ്റ് 20 സെക്കന്റ് ദൈർഘ്യമുള്ള കെ സുധാകരന്റെ വീഡിയോ പരസ്യത്തിലാണ് സ്ത്രീ വിരുദ്ധ പരാമർശം ഉള്ളത്. വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഈ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ പാർലമെന്റിൽ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല, ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ ഫോസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്.

 സ്ത്രീ വിരുദ്ധത

സ്ത്രീ വിരുദ്ധത

സ്വത്ത് തർക്കത്തിന്റെ പശ്ചാത്തലത്തിൽ തയാറാക്കിയ വീഡിയോയിൽ ആൺകുട്ടിയായവൻ പോയാലെ കാര്യങ്ങൾ നടക്കുവെന്ന് പറയുന്നു. പാർലമെന്റിൽ ശ്രീമതി ടീച്ചർ നടത്തിയ പ്രസംഗങ്ങളെയും കളിയാക്കിയതായി ആരോപണമുണ്ട്. സമസ്ത മേഖലകളിലും സ്ത്രീകൾ കഴിവ് തെളിയിച്ച് മുന്നേറുമ്പോൾ സ്ത്രീ സമൂഹത്തെ തന്നെ തരംതാഴ്ത്തുന്ന രീതിയിലാണ് പരസ്യമെന്ന് ആരോപണം ഉയർന്നിരുന്നു.

ഇനി ഓൻ പോട്ടെ

ഇനി ഓൻ പോട്ടെ

ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി. ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല'. പരസ്യ ചിത്രത്തിലെ ഈ പരാമര്‍ശമാണ് വിവാദമായത്. ഇനി ഓൻ പോട്ടെ, ഓൻ പോയാ കാര്യം സാധിച്ചെ മടങ്ങി വരൂ എന്നും പരസ്യ ചിത്രത്തിലുണ്ട്. തുടർന്ന് കൈപ്പത്തി ചിഹ്നത്തിൽ കെ സുധാകരന് വോട്ട് ചെയ്ത് വിജയിപ്പിക്കണണമെന്ന് ആഹ്വാനം ചെയ്താണ് പരസ്യം അവസാനിക്കുന്നത്.

മുൻപും വിവാദം

മുൻപും വിവാദം

മുൻപും കെ സുധാകരന്റെ പ്രചാരണ വീഡിയോ വിവാദത്തിൽ ആയിരുന്നു. കെ സുധാകരൻ ബിജെപിയോട് അടുക്കുന്നുവെന്ന പ്രചാരണങ്ങളെ പൊളിച്ചടുക്കുകയായിരുന്നു വീഡിയോയുടെ ഉദ്ദേശം. ജയിച്ചാലും താൻ ബിജെപിയിലേക്ക് പോകില്ലെന്ന്് വോട്ടർമാരെ ബോധ്യപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയായിരുന്നു സംഭാഷണങ്ങൾ. വിരിഞ്ഞ് നിന്നപ്പോള്‍ ഓന്‍ ആ പൂവ് പറിക്കാന്‍ പോയിട്ടല്ല, അപ്പോഴാണ് വാടിയപ്പോള്‍ എന്നാണ് വീഡിയോയിൽ പറയുന്നത്.

 വിമർശനവും പരിഹാസവും

വിമർശനവും പരിഹാസവും

കെ സുധകരന്റെ പ്രചാരണ വീഡിയോയ്ക്കെതിരെ വലിയ വിമർശനവും പരിഹാസവുമാണ് ഉയർന്നത്. ബിജെപിയിലേക്ക് പോകില്ലെന്ന് സുധാകരന് പരസ്യം ചെയ്യേണ്ടി വന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന പരിഹാസം. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയും രൂക്ഷമായ പ്രതികരണങ്ങൾ നടത്തിയ നേതാവാണ് കെ സുധാകരൻ

വീഡിയോ

വിവാദമായെ കെ സുധാകരന്റെ പ്രചാരണ വീഡിയോ

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Women commission took case against K Sudhakaran for campaign video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X