കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതി കാറില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു

  • By Sruthi K M
Google Oneindia Malayalam News

കൊല്ലം: ആശുപത്രി ജീവനക്കാരുടെ അവഗണന മൂലം യുവതിക്ക് കുഞ്ഞിനെ കാറില്‍ പ്രസവിക്കേണ്ടി വന്നു. പ്രസവ വേദനയെ തുടര്‍ന്ന് കൊല്ലം പുനലൂര്‍ ആശുപത്രിയില്‍ എത്തിച്ച യുവതിയാണ് കാറില്‍ പ്രസവിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. ആശുപത്രി അധികൃതര്‍ ഒ.പി. ടിക്കറ്റ് പോലും നല്‍കാന്‍ കാലതാമസം വരുത്തുകയും ഒടുവില്‍ യുവതിക്ക് കാറില്‍ പ്രസവിക്കേണ്ടി വരികയുമാണ് ചെയ്തത്.

കുഞ്ഞ് പ്രസവിച്ച ഉടന്‍ തന്നെ മരിക്കുകയും ചെയ്തു. ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ ഒരുസംഘം ആളുകള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. ഡോ.ആര്‍.ഷാഹിര്‍ഷയെ കൈയേറ്റം ചെയ്യുകയും നഴ്‌സിങ് സൂപ്രണ്ടിനെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്.

kollam

തെന്മല ഉറുകുന്ന് സ്വദേശിനി ലിജ(30) ആണ് കാറില്‍ പ്രസവിച്ചത്. ജനവരി 30 ആയിരുന്നു എട്ട് മാസം ആയ ലിജയുടെ പ്രസവ തീയതി പറഞ്ഞിരുന്നത്. വീട്ടില്‍ നിന്ന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒ.പി ടിക്കറ്റിനു പോലും താമസം വന്നപ്പോഴാണ് കഠിന വേദന സഹിച്ച് യുവതി കാറില്‍ പ്രസവിക്കുന്നത്.

എന്നാല്‍ ആരോപണത്തെ എതിര്‍ത്ത ആശുപത്രി ജീവനക്കാര്‍ ബന്ധുക്കള്‍ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം എന്നു വാദിച്ചു. സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കുഞ്ഞിന്റെ മൃതദേഹം വൈകിട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ലിജ ആശുപത്രിയില്‍ ചികിത്സയിലാണ്.

English summary
women delivers her own baby in car so hospital attacked by the public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X