'വനിതാ ജീവനക്കാർ ഉടുത്തൊരുങ്ങി പരാതി പറഞ്ഞ് സ്റ്റാറായി,ഡബ്ല്യുസിസി അംഗങ്ങളെ പോലെ'; അടൂർ
തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളെ അധിക്ഷേപിച്ച് അടൂർ ഗോപാലകൃഷ്ണൻ. ഡബ്ല്യുസിസി അംഗങ്ങളെ പോലെ ഉടുത്തൊരുങ്ങി വന്നാണ് അഭിമുഖങ്ങൾ നടത്തുന്നതെന്നും ഇപ്പോൾ വലിയ താരങ്ങളായെന്നും അടൂർ പറഞ്ഞു. ന്യൂസ് 18 ന് നൽകി. അഭിമുഖത്തുലാണ് അടൂരിന്റെ പ്രതികരണം.

'നാലഞ്ച് പെണ്ണുങ്ങളുണ്ടവിടെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്നത്. അവർ കാമറയുടെ മുന്‍പിൽ വന്ന് പറയുന്നത് ഞങ്ങളെല്ലാം വിധവമാരാണെന്നാണ്. രണ്ട് പേർക്കേ ഭർത്താക്കൻമാർ മരിച്ചിട്ടുള്ളൂ. ബാക്കി നാല് പേർക്ക് ഭർത്താക്കൻമാർ ഉണ്ട്. പച്ചക്കള്ളമാണ് അവർ പറയുന്നത്. പഠിപ്പിച്ച് വിട്ടിരിക്കുകയാണ്.അവരിപ്പോ സ്റ്റാഴ്സ് ആണ്. നന്നായി ഉടുത്തൊരുങ്ങി വന്നു മാധ്യമങ്ങളെ കാണുന്നത്. ഡബ്ല്യുസിസിയില്ലേ അതിലെ ഒരു പോലെ ഉടുത്തൊരുങ്ങിയാ വരുന്നത്. അങ്ങനെയാണ് അവരെ കണ്ടാൽ തോന്നുക.
അവരിപ്പോ നിരന്തരം അഭിമുഖം കൊടുക്കുകയാണ്. അവരെ പഠിപ്പിച്ച് കഴിഞ്ഞു. അവർ സ്റ്റാർസ് ആയി. നേരത്തേ അവർക്ക് ഇതൊന്നും അറിഞ്ഞ് കൂടായിരന്നു. ഇപ്പോൾ അവർക്ക് പരിശീലനം കൊടുത്ത് കഴിഞ്ഞു.
ശങ്കർ മോഹനെ സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ക്ഷണിച്ച് കൊണ്ടുവന്നതാണ്. സർക്കാർ അദ്ദേഹത്തിന് താമസിക്കാനുള്ള വീടും മറ്റ് സൗകര്യങ്ങളും കൊടുക്കും എന്ന കണ്ടീഷനിലാണ് അദ്ദേഹത്തെ കൊണ്ടുവന്നത്. അവിടെ കെട്ടിടം കിട്ടാൻ വിഷമമാണ്. റബ്ബർ തോട്ടത്തിന് ഉള്ളിലോട്ടൊരു കെട്ടിടത്തിലാണ് കഴിയുന്നത്. ആ വീട് ദിവസവും പോയി ക്ലീൻ ചെയ്യേണ്ടതാണ് അവരുടെ ജോലി. തൂപ്പുകാര് സർക്കാർ ശമ്പളം വാങ്ങിക്കുന്നവരാണ്. പക്ഷേ അങ്ങനെ ചെയ്യിക്കുന്നില്ല. ആഴ്ചയിൽ ഒരു ദിവസം ഒരാൾ മുറ്റവും തിണ്ണയും തൂത്ത് കൊടുക്കണം. അര മുക്കാൽ മണിക്കൂർ എടുക്കില്ല. ഇതിനെ കുറിച്ചൊക്കെ കുറേ ആരോപണങ്ങൾ ഞാൻ കേട്ടു. കക്കൂസിൽ കയ്യിട്ട് വാരണമെന്നൊക്കെ. ഇതിനേക്കാൾ ആഭാസകരമായിട്ട് ഒന്നും പറയാനില്ല.
ഞാൻ ഇതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. ജീവനക്കാരെ കൊണ്ട് അവർ ഒരിക്കൽ പോലും ബാത്ത്റൂം കഴുകിച്ചിട്ടില്ല. റബ്ബർ ഇല വീഴുന്നത് അടിച്ച് വാരുക മാത്രമാണ് വേണ്ടത്. എന്നിട്ട് അവർ പറയുന്നത് രാത്രിയിലൊക്കെ ജോലിയാണെന്നാണ്. എന്ത് ജോലിയാണ് അവർ ചെയ്യുന്നത്?', അടൂർ പറഞ്ഞു.
വിദ്യാര്‍ഥികളും ഓഫീസ് ജീവനക്കാരും ശുചീകരണ തൊഴിലകളും ഡയറക്ടര്‍ ശങ്കര്‍ മോഹന് എതിരായി സംസാരിക്കുമ്പോള്‍
തുടക്കം മുതൽ തതന്നെ ഡയറക്ടരെ ന്യായീകരിച്ച് കൊണ്ടായിരുന്നു അടൂരിന്റെ പ്രതികരണം.
അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് ജനവരി 3 ന്
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിൽ നടക്കുന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണകമ്മിഷൻ 2023 ജനുവരി മൂന്നിന് തെളിവെടുപ്പു നടത്തുന്നു. കോട്ടയം കളക്‌ട്രേറ്റിലെ വീഡിയോ കോൺഫറൻസ് ഹാളിൽ രാവിലെ 11.00 മണിമുതൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവർക്ക് അന്വേഷണകമ്മിഷനു മുമ്പാകെ മൊഴി നൽകാം.
വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവർക്കു യഥാക്രമം 11 എ.എം-1 പി.എം, 2 പി.എം.-3.30 പി.എം, 3.30 പി.എം. -5 പി.എം. എന്ന സമയക്രമത്തിൽ കമ്മിഷൻ മുമ്പാകെ ഹാജരായി വിവരം ബോധിപ്പിക്കാവുന്നതും എഴുതി തയാറാക്കിയ പത്രിക സമർപ്പിക്കാവുന്നതുമാണെന്ന് കമ്മിഷൻ അറിയിച്ചു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications