ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് ഇനിയും കാത്തിരിക്കണം, തീരുമാനം ഭരണഘടന ബഞ്ചിന്

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ശബരിമല സ്ത്രീ പ്രവേശനം | സുപ്രീം കോടതി വിധി | Oneindia Malayalam

  തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് തീരുമാനം എടുക്കുന്നത് ഭരണ ഘടന ബെഞ്ചിന് വിട്ടു. ഇക്കാര്യത്തില്‍ ഇനി തീരുമാനം അഞ്ചംഗ ഭരണ ഘടനാ ബഞ്ച് കൈക്കൊള്ളും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റതാണ് തീരുമാനം.

  നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇവരില്‍ രണ്ടു പേരുടെ മൃതദേഹം ലഭിച്ചു. രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ടത് തമിഴ്‌നാട് സ്വദേശികളാണ്. ഇവരെ കോസ്റ്റ് ഗാര്‍ഡാണ് രക്ഷപ്പെടുത്തിയത്. കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും ഹെലികോപ്റ്ററും തിരച്ചില്‍ തുടരുകയാണ്.

  ബേപ്പൂരില്‍ ബോട്ട് മുങ്ങിയതിനു പിന്നില്‍ ദുരൂഹത: രക്ഷപ്പെട്ട തൊഴിലാളികള്‍ പറയുന്നത്

  ഭരണഘടന ബഞ്ചിന്

  ഭരണഘടന ബഞ്ചിന്

  ശബരിമലയില്‍ സ്ത്രീ പ്രവേശം സംബന്ധിച്ച കേസില്‍ തീരുമാനം കൈക്കൊള്ളുന്നതിന് ഭരണഘടന ബഞ്ചിന് കൈമാറി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് കൈമാറിയത്. അഞ്ചംഗ ഭരണഘടന ബഞ്ചാണ് തീരുമാനം കൈക്കൊള്ളുന്നത്.

  സ്ത്രീ പ്രവേശം വേണം

  സ്ത്രീ പ്രവേശം വേണം

  ശബരിമല സന്നിധാനത്ത് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സന്നിധാനത്ത് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

  ഭരണഘടന ലംഘനം

  ഭരണഘടന ലംഘനം

  ശബരിമലയില്‍ എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കാതിരിക്കുന്നത് ഭരണഘടന ലംഘനമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. ഭരണഘടന ലംഘനം നടന്നിട്ടുണ്ടോയെന്ന് ഭരണഘടന ബഞ്ച് പരിശോധിക്കും.

  നേരത്തെ തന്നെ

  നേരത്തെ തന്നെ

  കേസ് ഭരണഘടന ബഞ്ചിന് കൈമാറുമെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ഇക്കാര്യത്തിലാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്.

  കാലാകാലങ്ങളായുള്ള കേസ്

  കാലാകാലങ്ങളായുള്ള കേസ്

  കാലാകാലങ്ങളായി നിലനില്‍ക്കുന്ന കേസായിരുന്നു ഇത്. സന്നിധാനത്ത് കാലാകാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാവില്ലെന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ സത്യവാങ്മൂലം ലംഘിച്ച് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് പുതിയ സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു.

  ആര്‍ത്തവത്തിന്റെ പേരില്‍

  ആര്‍ത്തവത്തിന്റെ പേരില്‍

  ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുന്നത് ശരിയല്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ക്ഷേത്രത്തിലെ നടപ്പ് രീതികള്‍ ലിംഗ സമത്വത്തിന് ഭീഷണിയാണെന്നും ദീപക് മിശ്ര. വ്യക്തമാക്കിയിരുന്നു.

  English summary
  women entrance in sabarilmala case give to constitution bench

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്