സിപിഎമ്മിനെതിരെ തുടങ്ങിയ സമരം അറഞ്ചം പുറഞ്ചം തെറിയിലെത്തി.. ചിത്രലേഖയുടെ ഫേസ്ബുക്ക് ഐഡി പൂട്ടിച്ചു!!
സി പി എം എന്നെ വീട് വച്ചു ജീവിക്കാൻ സമ്മതിക്കില്ല എന്നു തീരുമാനിച്ച സ്ഥിതിക്ക്... സി പി എം എന്നെ ജീവിക്കാൻ അനുവദിക്കുക അല്ലെങ്കിൽ കൊല്ലുക എന്ന മുദ്രാവാക്യവുമായി അതിജീവന സമരം നടത്താൻ ഞാൻ തീരുമാനിച്ചിരിക്കുന്നു എന്ന് പറഞ്ഞാണ് ചിത്രലേഖ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടത്. ഇത് ഒരാഴ്ച മുമ്പത്തെ സംഭവം.
എനിക്ക് സമരം തുടങ്ങാനുള്ള സാമ്പത്തിക സഹായം ആരെങ്കിലും ചെയ്തുതരുമോ - എന്നൊരു പോസ്റ്റ് ചിത്രലേഖ ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം വീണ്ടും ഇട്ടു. ഇതിന് താഴെ സൈബർ സഖാക്കളും ചിത്രലേഖ തന്നെയും അശ്ലീല കമന്റ് ചെയ്തു. ചിത്രലേഖ കേരള മുഖ്യമന്ത്രി പിണറായി വിജയനെയും സ്വയം തന്നെയും പൂരത്തെറി പറഞ്ഞു. ഇപ്പോഴിതാ ചിത്രലേഖയുടെ ഫേസ്ബുക്ക് അക്കൗട്ട് പൂട്ടിക്കുന്നത് വരെ എത്തി കാര്യങ്ങൾ.

ചിത്രലേഖ പറഞ്ഞത്
സി പി എമ്മിന്റെ ജാതീയ അതിക്രമവും, ഉരുവിലക്കും കാരണം എനിക്കും കുടുംബത്തിനും സമാധാനപരമായി ജീവിക്കാൻ വേണ്ടി ഞാൻ നടത്തിയ സമരത്തിൽ കഴിഞ്ഞ സർക്കാർ ഭവന നിർമ്മാണത്തിന് അനുവദിച്ച തുക സി പി എം പ്രാദേശിക നേതാക്കളുടെ പരാതിമൂലം പിണറായി സർക്കാർ റദ്ധാക്കിയിരിക്കുകയാണ്. - ഇതാണ് ചിത്രലേഖയുടെ പ്രധാന പരാതി.

ഇതിന് മറുപടിയുണ്ട്
ഇപ്പോൾ തന്നെ ഒരു വീടുള്ള ചിത്രലേഖയ്ക്ക് എങ്ങനെയാണ് ഇനിയൊരു സൗജന്യ വീട് അനുവദിക്കുക എന്ന ചോദ്യമാണ് ആ മറുപടി. ഇത് ചോദിച്ചതിനാണ് ചിത്രലേഖ ഫേസ്ബുക്കിൽ ചീത്ത പറഞ്ഞത്. കണക്കുകൾ കാണിച്ച് ചിത്രലേഖയ്ക്ക് കിട്ടിയ ധനസഹായങ്ങൾ എടുത്തുപറഞ്ഞ ആളെയും ചീത്ത പറഞ്ഞ് നിശബ്ദനാക്കാനാണ് ചിത്രലേഖ ശ്രമിച്ചത്.

സിപിഎം ശത്രുവായി കാണുന്നു
രണ്ടരവർഷമായി വാടകയ്ക്ക് ജീവിക്കുന്ന എനിക്ക് ഇനി മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയായി എന്നാണ് ചിത്രലേഖ പറയുന്നത്. ഈ പ്രത്യേക സാഹചര്യത്തിൽ സി പി എം ദളിത് സ്ത്രീയായ എന്നെ ആജീവനാന്ത ശത്രുവായി കാണുന്ന സ്ഥിതിക്ക് എനിക്ക് ജീവിക്കാൻ വേണ്ടി സമരമല്ലാതെ വേറെ മാർഗമില്ല.. എന്നെ സ്നേഹിക്കുന്ന എല്ലാവരുടെയും പിന്തുണയും, സഹകരണവും ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നു.

ആരാണീ ചിത്രലേഖ
തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ദളിത് സ്ത്രീ - ഇങ്ങനെയാണ് രാഷ്ട്രീയ കേരളത്തിൽ ചിത്രലേഖ ശ്രദ്ധിക്കപ്പെട്ടത്. പതിനാല് വർഷത്തോളമായി ചിത്രലേഖയും സി പി എമ്മും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയിട്ട്. ഇപ്പോഴിതാ സി പി എം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനെ വരെ പച്ചക്ക് തെറി പറയുന്നത് വരെയെത്തി കാര്യങ്ങൾ. ചിത്രലേഖയുടെ തെറികമന്‍റിട്ട പോസ്റ്റിനോട് രശ്മി നായരും പ്രതികരിക്കുന്നുണ്ട്.
ചിത്രലേഖ എന്ന കത്തുന്ന ഓട്ടോറിക്ഷയുടെ ഉടമയെ അത്യാവശ്യം ആനുകാലിക രാഷ്ട്രീയ ബോധം ഉള്ളവർക്കൊക്കെ അറിയാം. രണ്ടു ദിവസമായി ന്യൂസ് ഫീഡിൽ ഏതൊക്കെയോ ഇംഗ്ലീഷ് ന്യൂസ് പോർട്ടലുകളുടെ പെയ്ഡ് പോസ്റ്റുകൾ സിപിഎം ദളിത് പീഡനം നടത്തുന്നു എന്നരീതിയിൽ ചിത്രലേഖയുടെ അഭിമുഖം സഹിതം ആവർത്തിച്ചു കണ്ടപ്പോൾ എന്താണ് സംഭവം എന്നറിയാൻ അവരുടെ പ്രൊഫൈലിൽ പോയി നോക്കി.ചിത്രലേഖ എന്ന കത്തുന്ന ഓട്ടോറിക്ഷയുടെ ഉടമയെ അത്യാവശ്യം ആനുകാലിക രാഷ്ട്രീയ ബോധം ഉള്ളവർക്കൊക്കെ അറിയാം. രണ്ടു ദിവസമായി ന്യൂസ് ഫീഡിൽ ഏതൊക്കെയോ ഇംഗ്ലീഷ് ന്യൂസ് പോർട്ടലുകളുടെ പെയ്ഡ് പോസ്റ്റുകൾ സിപിഎം ദളിത് പീഡനം നടത്തുന്നു എന്നരീതിയിൽ ചിത്രലേഖയുടെ അഭിമുഖം സഹിതം ആവർത്തിച്ചു കണ്ടപ്പോൾ എന്താണ് സംഭവം എന്നറിയാൻ അവരുടെ പ്രൊഫൈലിൽ പോയി നോക്കി.

രശ്മി നായരുടെ മുഖവുര
തനിക്ക് വീട് വയ്ക്കാൻ സർക്കാരിൽ നിന്നും ലഭിക്കേണ്ട ധനസഹായം സിപിഎം ഇടപെട്ടു മുടക്കുന്നു അതുകൊണ്ട് ചിത്രലേഖ സമരം ചെയ്യാൻ പോകുന്നു. ഒറ്റ നോട്ടത്തിൽ ആർക്കും യോജിക്കാൻ തോന്നുന്ന ന്യായമായ ആവശ്യം. ആ പോസ്റ്റിൽ ചിത്രലേഖയ്ക്കു വീട് വയ്ക്കാൻ അടക്കം പലപ്പോഴായി പട്ടികജാതി വകുപ്പിൽ നിന്നും ആറു ലക്ഷത്തോളം രൂപ അനുവദിച്ചു എന്നുള്ള വിവരാവകാശ രേഖ ആരോ കമന്റ് ചെയ്യുന്നു. അപ്പോൾ തന്നെ അതിന് മറുപടി പറയാതെ അവർ പിണറായി വിജയനെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറി പറയാൻ തുടങ്ങുന്നു.

ചിത്രലേഖ കൂടുതൽ തെറി പറയുന്നത്
പിണറായി വിജയനെ അത്യാവശ്യം നന്നായി വിമർശിക്കുന്ന ആളാണ് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര. ഗെയിൽ സമരവുമായി ബന്ധപ്പെട്ടു പോലീസ് നടത്തുന്ന ആക്രമണത്തെ വിമർശിച്ചു കൊണ്ടുള്ള പോസ്റ്റ് ഇന്നും ഉണ്ട്. അവിടെയും കമന്റായി ചിത്രലേഖ എന്തോ ആരോപണം ശ്രീജയ്ക്കെതിരെ ഉന്നയിക്കുന്നു. ശ്രീജ അത് നിഷേധിച്ച ശേഷം നിങ്ങൾ ഇങ്ങനെ അസത്യം പ്രചരിപ്പിക്കരുത് എന്ന് പറയുന്നു. ഇപ്പൊ ദാ അടുത്ത പോസ്റ്റ് അതേ കേട്ടാൽ അറയ്ക്കുന്ന തെറിക്കൊപ്പം ശ്രീജയെ കൂടി കൂട്ടിക്കെട്ടി.

ഇവിടെയാണ് പ്രശ്നം
ഇതിപ്പോ എന്തിനാ പറഞ്ഞത് എന്നല്ലേ, പിണറായി വിജയനെ പോലൊരു നേതാവിനെ കേട്ടാൽ അറയ്ക്കുന്ന തെറി പറഞ്ഞാൽ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം അവിടെ നടക്കുന്നുണ്ട്. നാളെ അത് വീണ്ടും ദളിത് പീഡനമായി തിരികെ വരും അതുമുന്നേ കണ്ടത് കൊണ്ടാണ്- ഇതാണ് രശ്മി പറയുന്നത്. രശ്മി നായരോട് അനുകൂലിച്ചും വിയോജിച്ചും പലരും കമന്റ് ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രിയെ ചീത്ത പറഞ്ഞു
സി പി എം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനെ വരെ പച്ചക്ക് തെറി പറയുകയാണ് ചിത്രലേഖ. എനിക്ക് സമരം തുടങ്ങാനുള്ള സാമ്പത്തിക സഹായം ആരെങ്കിലും ചെയ്തുതരുമോ - എന്നൊരു പോസ്റ്റ് ചിത്രലേഖ ഫേസ്ബുക്കിൽ ഇട്ടിരുന്നു. ഇതിന് മറുപടിയായി ഓൺലൈനിൽ സി പി എമ്മിനെ പിന്തുണക്കുന്ന പലരും പ്രകോപനപരമായ കമന്റുകൾ അവിടെയിടുകയും ചെയ്തു.

ഇതിന് മറുപടിയും തെറിവിളി തന്നെ
എന്തിന് വേണ്ടിയാണ് സമരം എന്ന ന്യായമായ ചോദ്യം അവിടെ ഉണ്ടായിരുന്നെങ്കിലും ചിത്രലേഖ മറുപടി പറഞ്ഞില്ല. ഇതിന് പിന്നാലെ ഇതൊക്കെ തീർന്നോ എന്ന് ചോദിച്ച് സി പി എം അനുഭാവിയായ ഒരാൾ മറ്റൊരു കമന്റിട്ടു. ചിത്രലേഖയ്ക്കും കുടുംബത്തിനും ഉണ്ടായ നാശനഷ്ടങ്ങൾക്ക് പട്ടികജാതി വകുപ്പ് അഞ്ച് ലക്ഷത്തിലധികം നഷ്ടപരിഹാരം നൽകിയതിന്റെ കണക്കായിരുന്നു അത്.

പ്രൊഫൈൽ പൂട്ടിച്ചു
കമന്റിട്ട ആളുടെ അമ്മയെക്കുറിച്ച് വരെ പരാമർശിച്ചായിരുന്നു ഇതിന് മറുപടി. സി പി എം സമരം നടത്തുന്നതിനുള്ള കാശ് എവിടെനിന്ന് കിട്ടുന്നു എന്ന തരത്തിൽ വളരെ മോശമായ ഒരു കമന്റ് കൂടി ചിത്രലേഖ ഇട്ടതോടെ തരത്തിലുള്ള കമന്റുമായി സൈബർ സഖാക്കളും സജീവമായി. ഒടുവിൽ ചിത്രലേഖയുടെ ഫേസ്ബുക്ക് ഐ ഡി പൂട്ടുന്നത് വരെയെത്തി കാര്യങ്ങൾ.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല
2004ൽ ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയതുമുതൽ ചിത്രലേഖയും സി പി എം പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചിത്രലേഖയെ പാർട്ടി പ്രവര്‍ത്തകർ പല രീതിയിൽ ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചിത്രലേഖ വിഷയത്തിൽ പാർട്ടിക്ക് യാതൊരു റോളും ഇല്ല എന്നാണ് പാർട്ടിക്കാർ പറയുന്നത്.












Click it and Unblock the Notifications