ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തുന്ന ചിത്രം വ്യാജമോ? ദേവസ്വം ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടു...

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളും യുവതികളും ദര്‍ശനം നടത്തുന്ന ചിത്രം പ്രചരിക്കുന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിട്ടു. യുവതികള്‍ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന പേരില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്.

സംഭവം വിവാദമായതോടെ പലരും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചിത്രത്തിന്റെ ആധികാരികത പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു വ്യവസായിക്കൊപ്പം സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയതായി മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ചിത്രം വിവാദമാകുന്നു...

ചിത്രം വിവാദമാകുന്നു...

സ്ത്രീകളും യുവതികളുമടക്കമുള്ളവര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി എന്ന പേരിലാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതാണ്. ചിത്രത്തെ സംബന്ധിച്ച് വിവാദമുണ്ടാകുകയും, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാകുകയും ചെയ്തിരുന്നു.

ആധികാരികത പരിശോധിക്കാനും നിര്‍ദേശം...

ആധികാരികത പരിശോധിക്കാനും നിര്‍ദേശം...

സംഭവം വിവാദമായതോടെയാണ് ഇതുസംബന്ധിച്ച അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് ഉത്തരവിട്ടിരിക്കുന്നത്. പത്തിനും അമ്പതിനുമിടയിലുള്ള സ്ത്രീകള്‍ക്ക് സന്നിധാനത്ത് പ്രവേശിക്കുന്നതിന് വിലക്ക് നിലനില്‍ക്കു്‌ന സാഹചര്യത്തിലാണിത്. ചിത്രത്തിന്റെ ആധികാരിത പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നും...

പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നും...

ഇതുസംബന്ധിച്ച് പരാതി ലഭിച്ചതായും ദേവസ്വം മന്ത്രി പറഞ്ഞതായി മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൊല്ലത്ത് നിന്നുള്ള ഒരു വ്യവസായിക്ക് സന്നിധാനത്ത് പ്രത്യേക പരിഗണന ലഭിക്കുന്നതായും പരാതിയില്‍ ആരോപിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരം നടപടികള്‍ അവസാനിപ്പിക്കും...

ഇത്തരം നടപടികള്‍ അവസാനിപ്പിക്കും...

വ്യവസായിക്കൊപ്പം ചില സ്ത്രീകളും ശബരിമലയിലെത്തിയതായി പരാതിയില്‍ പറയുന്നുണ്ട്. ശബരിമലയില്‍ വിഐപി ദര്‍ശനം അനുവദിക്കാനാകില്ലെന്നും, ഇത്തരം രീതികള്‍ അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

English summary
Women in sabarimala, Devaswom board ordered to probe.
Please Wait while comments are loading...