കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരിയില്‍ ഒടുങ്ങുമോ കേരളത്തിന്റെ 'സ്ത്രീ ശൗര്യം'? ഇനിയാര് മുഖ്യമന്ത്രിയാകാന്‍?

Google Oneindia Malayalam News

കേരം തിങ്ങും കേരള നാട് കേയാര്‍ ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യം ഇപ്പോഴത്തെ പല പുതുതലമുറ ഡിവൈഎഫ്‌ഐ നേതാക്കള്‍ പോലും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ അങ്ങനെ ഒരു ചരിത്രമുണ്ടായിരുന്നു കേരളത്തിന്, സിപിഎമ്മിന്.കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായ കെആര്‍ ഗൗരി എന്ന ഗൗരിയമ്മയെ പോലൊരു നേതാവിനെ ഇനി നമുക്ക് ലഭിയ്ക്കുമോ? സിപിഎം പോലൊരു പാര്‍ട്ടിയെ ഒറ്റയ്ക്ക് നയിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന നേതാവായിരുന്നു കെആര്‍ ഗൗരി.എന്നാല്‍ അത്തരം ഒരു നേതാവിനെ കേരളം അര്‍ഹിച്ചിരുന്നില്ലേ എന്ന് സംശയിക്കേണ്ടിവരും നമ്മള്‍.

1987 ലെ നിയമസഭ തിരഞ്ഞെടുപ്പിലായിരുന്നു കെആര്‍ ഗൗരിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സിപിഎം ഉയര്‍ത്തിക്കാണിച്ചത്. ഇക്കാര്യം ആ പാര്‍ട്ടി ഇപ്പോഴും സമ്മതിച്ചിട്ടില്ല. പക്ഷേ അക്കാലത്തെ പാര്‍ട്ടി പ്രചാരണപരിപാടികള്‍ ഓര്‍ക്കുന്നവര്‍ക്കൊന്നും അതില്‍ ഒരു സംശയവും ഇല്ല.ഇന്നത്തെ വിഎസ് അച്യുതാനന്ദന്‍ അന്ന് ഗൗരിയമ്മയ്ക്ക് എതിരായിരുന്നുവത്രെ. പക്ഷേ ഗൗരിയമ്മയായിരിയ്ക്കും സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് അന്ന് പ്രസംഗിച്ചവരില്‍ വിഎസും പെടും.ആ തിരഞ്ഞെടുപ്പില്‍ വിജയം ഇടതുമുന്നണിയ്‌ക്കൊപ്പമായിരുന്നു. കെആര്‍ ഗൗരിയും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചുവന്നു.

kr-gowri

പക്ഷേ മുഖ്യമന്ത്രിക്കസേര ലഭിച്ചത് ഇകെ നായനാര്‍ക്കായിരുന്നു. അതിന് പിന്നില്‍ കളിച്ചത് സിപിഎമ്മിന്റെ താത്വികാചാര്യനായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു എന്നാണ് ഗൗരിയമ്മയുടെ ആരോപണം. നമ്പൂതിരിപ്പാടിന്റെ ജാതിചിന്തയാണ് ഇതിന് കാരണമെന്ന് പോലും ഗൗരിയമ്മ പറഞ്ഞു.
ഇതോടെ സിപിഎമ്മുമായി അകന്നുതുടങ്ങിയ ഗൗരിയമ്മയെ പാര്‍ട്ടി തരംതാഴ്ത്തി.

kr-gowri2

ഒടുവില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.സിപിഎം പോലുള്ള ഒരു പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടും ഗൗരിയമ്മ തളര്‍ന്നില്ല. ജെഎസ്എസ് എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി യുഡിഎപില്‍ ചേര്‍ന്നു. തുടര്‍ച്ചയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു, ജയിച്ചു, മന്ത്രിയായി. 2011 ല്‍ തോറ്റതോടെ ഗൗരിയമ്മ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങി.

kr-gowri1

ലാത്തികള്‍ക്ക് കുഞ്ഞുങ്ങളെ സൃഷ്ടിയ്ക്കാനാകുമായിരുന്നെങ്കില്‍ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിയ്ക്കുമായിരുന്നു എന്നാണ് ഗൗരിയമ്മ സഹിയ്‌ക്കേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് പലരും പറയുന്നത്. കമ്യൂണിസ്റ്റുകാര്‍ വേട്ടയാടപ്പെട്ടിരുന്ന കാലത്തായിരുന്നു ഗൗരി ധൈര്യസമേതം കമ്യൂണിസ്റ്റ് ആയത്.മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാണിയ്ക്കാന്‍ മാത്രം ശക്തയായ ഒരു വനിത നേതാവിനെ ഗൗരിയ്ക്ക് മുമ്പ് കേരളം കണ്ടിട്ടില്ല. ഗൗരിയ്ക്ക് ശേഷം അങ്ങനെ ഒരു നേതാവ് ഉണ്ടാകുമോ? കാത്തിരുന്ന് കാണാം.

English summary
Kerala Assembly Election 2016:The interesting story of KR Gowri Amma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X