കാമുകനൊപ്പം പോകണം... കുഞ്ഞിനെ മാലിന്യത്തില്‍ തള്ളി...ഒളിച്ചോടവേ യുവതിയും കാമുകനും പോലീസ് പിടിയില്‍

 • Written By: Rakhi
Subscribe to Oneindia Malayalam
cmsvideo
  കുഞ്ഞിനെ മാലിന്യത്തില്‍ തള്ളി കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമം ഒടുവിൽ പോലീസ് പിടിയില്‍

  ഒരു വയസുള്ള കുഞ്ഞിനെ മാലിന്യത്തില്‍ തള്ളി ഒളിച്ചോടാന്‍ ശ്രമിച്ച കാമുകനേയും യുവതിയേയും പോലീസ് പിടികൂടി. നെയ്യാറ്റിന്‍കര ഷോപ്പിങ് കോംപ്ലക്സിന് സമീപത്ത് വെച്ചാണ് സംഭവം. പുതിയ തുറയില്‍ പിഎം ഹൗസില്‍ റോസ് മേരി (22), കാമുകന്‍ പുതിയതുറ ചെക്കിട്ടവിളാകം പുരയിടത്തില്‍ സാജന്‍ (27) എന്നിവരാണ് പോലീസിന്‍റെ പിടിയില്‍ ആയത്.

  വീട് വിട്ട് ഇറങ്ങി

  വീട് വിട്ട് ഇറങ്ങി

  ആസ്പത്രിയില്‍ പോകുകയാണെന്ന് വീട്ടുകാരെ ധരിപ്പിച്ച ശേഷം കഴിഞ്ഞ മാസം 22 ന് റോസ് വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.

  ഒളിച്ചോടി

  ഒളിച്ചോടി

  പോലീസ് അന്വേഷണത്തില്‍ യുവതി കാമുകന്‍ സാജനോടൊപ്പം ഒളിച്ചോടിയതായി കണ്ടെത്തി. വിദേശത്ത് നിന്ന് ഭര്‍ത്താവ് നാട്ടിലെത്തി ഇവരെ സമീപിച്ചെങ്കിലും അവര്‍ക്കൊപ്പം പോകാന്‍ റോസ് തയ്യാറായില്ല.

  ഭീഷണി

  ഭീഷണി

  വീട്ടുകാരോട് പരാതി പിന്‍വലിക്കാന്‍ റോസും സാജനും പലപ്പോഴായി ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ വീട്ടുകാര്‍ തയ്യാറിയില്ല.

  മാലിന്യകുപ്പയില്‍

  മാലിന്യകുപ്പയില്‍

  ഇതിനിടയിലാണ് ഇവര്‍ ബുധനാഴ്ച പുലര്‍ച്ചയോടെ നെയ്യറ്റിന്‍കര കോംപ്ലക്സിനടുത്തുള്ള മാലിന്യക്കുപ്പയില്‍ കുട്ടിയെ തള്ളിയത്. കുട്ടിയെ കണ്ടെത്തിയ ഉടനെ പോലീസ് ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു.

  ഒളിച്ചിരുന്നത് പാറക്കെട്ടില്‍

  ഒളിച്ചിരുന്നത് പാറക്കെട്ടില്‍

  പോലീസ് അന്വേഷണം ശക്തമാക്കിയതോടെ ഇവര്‍ ആഴിമലയിലെ പാറക്കെട്ടില്‍ ഒളിച്ചിരിക്കുകയാണെന്ന് കണ്ടെത്തി..ഇരുവരും കുട്ടിയെ ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

  പ്രതി

  പ്രതി

  സാജന്‍ പൂവാര്‍, വിഴിഞ്ഞം , കാഞ്ഞിരക്കുളം സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായിരുന്നെന്ന് പോലീസ് പറയുന്നു.

  English summary
  women want to elope with her boyfriend dumped her 1 year old kid in waste yard

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്