ഹാദിയയുടെ നിലവിലെ അവസ്ഥയെ കുറിച്ച് വനിത കമ്മീഷൻ റിപ്പോർട്ട് തേടി;അന്വേഷണ ചുമതല മുതിർന്ന ഉദ്യോഗസ്ഥന്

 • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ഹാദിയയുടെ നിലവിലെ അവസ്ഥയെ കുറിച്ച് വനിത കമ്മീഷൻ റിപ്പോർട്ട് തേടി. ഹാദിയുയുടെ ജീവന് ഭീഷണിയുണ്ടെന്ന വാർത്തകളെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. ജീവന് ഭീഷണിയുണ്ടെന്നും കൊല്ലപ്പെടുമെന്ന് ഭയമുള്ളതായും ഹാദിയ വ്യക്തമാക്കിയിരുന്നു. അച്ഛന്‍ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹാദിയ പറയുന്നതായുള്ള വീഡിയോ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണ‌വുമായി കോൺഗ്രസ്; കേസെടുക്കേണ്ടത് മന്ത്രിക്കെതിരെ

കോട്ടയം എസ്പിയോടാണ് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചത്. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കണമെന്നാണ് നിര്‍ദേശം. ഹാദിയയെ ഉറക്കിക്കിടത്താന്‍ മരുന്ന് നല്‍കുകയാണെന്നും ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും ഗോപാല്‍ മേനോന്‍ ആവശ്യപ്പെട്ടിരുന്നു. താന്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാകുന്നതായും കൊല്ലപ്പെടാമെന്നും ഹാദിയ വ്യക്തമാക്കുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ കയ്യിലുണ്ട്.

പിതാവിനെ വധിക്കാൻ പദ്ധതി

പിതാവിനെ വധിക്കാൻ പദ്ധതി

മതം മാറാന്‍ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ ഹാദിയയുടെ അച്ഛന്‍ അശോകന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കുന്നതായി അമ്മ പൊന്നമ്മ ഹാദിയയോട് പറയുന്ന ഓഡിയോയും ഗോപാല്‍ മേനോന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു.

അമ്മയുമായി നടത്തിയ സംഭാഷണം

അമ്മയുമായി നടത്തിയ സംഭാഷണം

ഹാദിയ വീട്ടു തടങ്കലില്‍ ആകുന്നതിന് മുമ്പ് അമ്മയുമായി നടത്തിയ സംഭാഷണത്തിലാണ് അച്ഛന്‍ അശോകന്‍, മതംമാറാന്‍ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതായുള്ള വിവരങ്ങളുള്ളത്.

മയക്കുമരുന്ന് നൽകി മയക്കി കിടത്തി

മയക്കുമരുന്ന് നൽകി മയക്കി കിടത്തി

ഹാദിയയെ മരുന്നു നല്‍കി മയക്കി കിടത്തുകയാണെന്ന് പ്രമുഖ ഡോക്യുമെന്റെറി സംവിധായകന്‍ ഗോപാല്‍ മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വീട്ടില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയാകുന്നതായി ഹാദിയ പറയുന്ന വീഡിയോ താന്‍ കണ്ടെന്നും ഗോപാല്‍ മേനോന്‍ വ്യക്തമാക്കിയിരുന്നു.

cmsvideo
  ലവ് ജിഹാദിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തേടി NIA | Oneindia Malayalam
  ജീവന് ഭീഷണി

  ജീവന് ഭീഷണി

  ജീവന് ഭീഷണിയുണ്ടെന്നും കൊല്ലപ്പെടുമെന്ന് ഭയമുള്ളതായും ഹാദിയ വ്യക്തമാക്കിയിരുന്നു. അച്ഛന്‍ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹാദിയ പറയുന്നതായി വീഡിയോയിലുണ്ട്.

  English summary
  Women's commission asked report on Hadiya's life threaten

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്