Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം വിമോചന സമരത്തിന് ബിജെപിയുമായി കൈകോർക്കുന്ന കോണ്‍ഗ്രസ് ചരിത്രത്തില്‍ നിന്നും പഠിക്കില്ലേ?: ബേബി

തിരുവനന്തപുരം: വിമോചനസമരത്തിൻറെ കാര്യത്തിൽ ഒരു പുനരാലോചനയക്ക് കേരളത്തിലെ കത്തോലിക്കാ സഭ തയ്യാറാകുമയോന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഒന്നാം ഇ എം എസ് സർക്കാർ പിരിച്ച് വിട്ടതിന്റെ വാർഷിക ദിനത്തില്‍ സി പി എം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു എംഎ ബേബിയുടെ ചോദ്യം.

സകലപ്രതിലോമ- വർഗ്ഗീയ- ജനാധിപത്യവിരുദ്ധ ശക്തികളേയും അണിനിരത്തിക്കൊണ്ട് രണ്ടാം വിമോചനസമരത്തിന് ബിജെപിയുമായി കൈകോർക്കുന്ന കോൺഗ്രസ്സ്, ചരിത്രത്തിൽനിന്ന് ഇനിയും ഒന്നും പഠിക്കില്ലെന്നു വേണമോ കരുതുവാനെന്നും അദ്ദേഹം കുറിപ്പില്‍ ചോദിക്കുന്നു. എംഎ ബേബിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കമ്യൂണിസ്റ്റ് പാർടി നേതൃത്വം കൊടുത്ത കേരളത്തിലെ

കമ്യൂണിസ്റ്റ് പാർടി നേതൃത്വം കൊടുത്ത കേരളത്തിലെ സർക്കാരിനെ പിരിച്ചുവിട്ടതിൻറെ അറുപത്തിമൂന്നാം വാർഷികമാണിന്ന്. വിമോചനസമരമെന്നു വിളിക്കപ്പെട്ട കുപ്രസിദ്ധമായ അക്രമസമരത്തെത്തുടർന്ന് 1959 ജൂലൈ 31നാണ് സഖാവ് ഇഎംഎസിൻറെ നേതൃത്വത്തിലുള്ള സർക്കാരിനെ നെഹ്രു സർക്കാർ പിരിച്ചുവിട്ടത്. കേരളസമൂഹത്തെ ഇത്രയേറെ പിന്നോട്ടടിച്ച മറ്റൊരു സംഭവം ഇല്ല.

കേരളസമൂഹത്തെ ആധുനീകരിച്ച, ഫ്യൂഡൽ

കേരളസമൂഹത്തെ ആധുനീകരിച്ച, ഫ്യൂഡൽ സാമൂഹ്യബന്ധങ്ങളുടെ സാമ്പത്തിക അടിത്തറ തകർത്ത ഭൂപരിഷ്കരണവും വിദ്യാഭ്യാസരംഗത്തെ നവീനമാക്കിയ വിദ്യാഭ്യാസബില്ലും ഈ സർക്കാർ നടത്തിയ ഐതിഹാസികപ്രവർത്തനങ്ങളിൽ രണ്ടെണ്ണം മാത്രമാണ്. കേരളത്തിൻറെ വ്യവസായവല്ക്കരണം, അധികാരവികേന്ദ്രീകരണം, ജനപക്ഷ ഭരണപരിഷ്കാരം ഇവക്കൊക്കെ തുടക്കം കുറിച്ച് നമ്മുടെ സമൂഹത്തിൻറെ ജനാധിപത്യവല്ക്കരണത്തിന് അടിത്തറ പാകിയത് 848 ദിവസം മാത്രം നീണ്ടുനിന്ന ഈ സർക്കാരാണ്.

കള്ളപ്രചാരവേലകളിലൂടെ വിദ്യാർത്ഥികളെ

പക്ഷേ, ഭൂപരിഷ്കരണവും വിദ്യാഭ്യാസപരിഷ്കരണവും അടക്കമുള്ള കാര്യങ്ങളിൽ തടസ്സമുണ്ടായത് കേരളസമൂഹത്തെ വലിയതോതിൽ പിന്നോട്ടടിച്ചു. ഇന്നും കേരളത്തിൽ ഭൂരഹിതരും പുറമ്പോക്കിൽ താമസിക്കുന്നവരുമുണ്ടാകാൻ പ്രധാനകാരണം വിമോചനസമരമാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ ശ്രദ്ധേയമായനേട്ടങ്ങളുണ്ടെങ്കിലും നമ്മുടെ വിദ്യാഭ്യാസരംഗത്തെ പരിമിതികൾക്കും വ്യവസ്ഥയില്ലായ്മയ്ക്കും നിലവാരമില്ലായ്മക്കുമുള്ള കാരണങ്ങൾ വിതയ്ക്കപ്പെട്ടത് വിമോചനസമരത്താലാണ്. മാത്രമല്ല, കേരളം കണ്ട ഏറ്റവും അക്രമാസക്തമായ അട്ടിമറി സമരമായിരുന്നു അത്.

കള്ളപ്രചാരവേലകളിലൂടെ വിദ്യാർത്ഥികളെ അക്രമത്തിനിറക്കുക എന്ന രീതി കോൺഗ്രസ്സ് തുടങ്ങിയത് ഈ സമരത്തിലാണ്. മതവർഗീയശക്തികൾ രാഷ്ട്രീയത്തിൽ നേരിട്ടിടപെടാൻ തുടങ്ങി എന്നതായിരുന്നു വിമോചനസമരത്തിൻറെ ഏറ്റവും വലിയ പാപം. ഈ സമരത്തിൽ യുഎസ്എ എന്ന വിദേശരാജ്യവും അവരുടെ ചാരസംഘടനയായ
സി ഐ എയും ഡോളറും നടത്തിയ നേരിട്ടുള്ള ഇടപെടലുകളും നമ്മുടെ രാജ്യത്തിൻറെ സ്വതന്ത്രാസ്തിത്വത്തിനു വെല്ലുവിളിയായി.

ഈ സമരത്തിൽ കത്തോലിക്കാ സഭ വഹിച്ച പങ്ക്

ഈ സമരത്തിൽ കത്തോലിക്കാ സഭ വഹിച്ച പങ്ക് നേതൃത്വപരമായിരുന്നു. സഭ അങ്ങനെ ഒരിക്കലും നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ലായിരുന്നു. വിമോചനസമരം കാരണം കേരളം നേരിട്ട എല്ലാ പിന്നോട്ടടികൾക്കും ഒരുപരിധിവരെ അങ്ങനെ സഭ നേരിട്ടുത്തരവാദിയായി. സർക്കാരിനെ പിരിച്ചുവിട്ടതിൻറെ വാർഷികം പോലുള്ള സന്ദർഭങ്ങൾ ഇത്തരം കാര്യങ്ങളിലുള്ള പുനർവിചിന്തനത്തിനുള്ള വേളയാവണം. വിമോചനസമരത്തിലെ പങ്ക് ശരിയായിരുന്നോ എന്ന് കേരളത്തിലെ കത്തോലിക്കാസഭ പുനരാലോചിക്കുമോ

കേരളത്തിലെ കത്തോലിക്കാ സഭ ഇന്ന് 'വിമോചന '

കേരളത്തിലെ കത്തോലിക്കാ സഭ ഇന്ന് 'വിമോചന ' സമരകാലത്തു നിന്ന് ഒരുപാട് മാറിയിരിക്കുന്നു. കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയം സമൂഹത്തിന് നല്കുന്ന സംഭാവന അംഗീകരിക്കാതിരിക്കാനാവില്ല എന്ന ബോധം എല്ലാവരിലും ഉണ്ട്. സഭയ്ക്കുള്ളിൽ തന്നെ ഉയർന്നുവന്ന വിമോചന ദൈവശാസ്ത്ര ചിന്തകളും ഇതിൽ ഒരു പങ്ക് വഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകൾ നടത്തുന്ന ജനക്ഷേമകരമായ പരിപാടികളോട് സഹകരിക്കുന്ന നിലപാട് ഇന്ന് കത്തോലിക്കാ സഭയും ഇതര ക്രിസ്തീയ സഭാവിഭാഗങ്ങളും സ്വീകരിക്കുന്നുമുണ്ട്. ഇതെല്ലാം, പോപ്പ് ഫ്രാൻസിസിന്റെ ഈ കാലത്ത് വിമോചന സമരത്തെക്കുറിച്ച് ഒരു പുനർവിചിന്തനത്തിന് കാരണമാകണം.

ലോകം ആദരിക്കുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്നലെ കാനഡ

ലോകം ആദരിക്കുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്നലെ കാനഡ സന്ദർശനം പൂർത്തിയാക്കി റോമിലേക്ക് മടങ്ങി. അനാരോഗ്യം അദ്ദേഹത്തെ വേട്ടയാടുന്നു. കാനഡയിലേക്ക് ഒരു യാത്രയ്ക്കുള്ള അവസ്ഥയിയലായിരുന്നില്ല അദ്ദേഹം. എന്നിട്ടും ആ പീഡ അദ്ദേഹം ഏറ്റെടുത്തു. കാൽമുട്ടിലെ വേദനസഹിച്ചും അദ്ദേഹം കാനഡയിൽ പോയത് അവിടത്തെ തദ്ദേശീയജനതയുടെ മേൽ സഭ നടത്തിയ അക്രമങ്ങളിൽ മാപ്പു പറയാനാണ്. വാക്കുകൾക്ക് ഒരു ലോഭവുമില്ലാതെയാണദ്ദേഹം മാപ്പു പറഞ്ഞതും. കാനഡയിൽ പത്തൊമ്പതാം നൂറ്റാണ്ടുമുതൽ 1970കൾ വരെ തദ്ദേശജനവിഭാഗങ്ങളിൽ പെടുന്ന കുട്ടികൾക്കായി സഭ നടത്തിയ സ്കൂളുകളിൽ നടന്ന "നിന്ദിക്കപ്പെടേണ്ട പ്രവർത്തനങ്ങളിൽ ഞാൻ മാപ്പു പറയുന്നു, ക്ഷമ യാചിക്കുന്നു," എന്നാണദ്ദേഹം പറഞ്ഞത്.

തദ്ദേശീയജനതയിലെ കുട്ടികളെ അവരുടെ മാതാപിതാക്കളിൽ

തദ്ദേശീയജനതയിലെ കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന് ഈ റസിഡൻഷ്യൽ സ്കൂളുകളിൽ പാർപ്പിച്ചിരുന്നു. അവരുടെ സംസ്കാരത്തിൽ നിന്ന് അകറ്റി അവരെ വളർത്താനാണ് ഇങ്ങനെ ചെയ്തത്. ഈ കുട്ടികളുടെ കാര്യത്തിൽ മഹത്തായ കാര്യമാണ് സഭ ചെയ്യുന്നത് എന്നാണ് 1970കൾ വരെ സഭയും കാനഡാ സർക്കാരും കരുതിയിരുന്നത്. പക്ഷേ, ശാരീരികപീഡനവും ലൈംഗികചൂഷണവും ഈ സ്കൂളുകളിൽ അഴിഞ്ഞാടി എന്ന് ഇന്ന് വ്യക്തമായി. കുട്ടികളെ കൂട്ടമായി മറവുചെയ്ത നിരവധി കുഴിമാടങ്ങൾ കൂടെ കണ്ടെത്തിയതോടെയാണ് പോപ്പ് ഫ്രാൻസിസ് പേപ്പൽ അപ്പോളജി നടത്തിയിരിക്കുന്നത്. വിമോചനസമരത്തിൻറെ കാര്യത്തിൽ ഒരു പുനരാലോചനയക്ക് കേരളത്തിലെ കത്തോലിക്കാ സഭ തയ്യാറാകുമോ?സകലപ്രതിലോമ- വർഗ്ഗീയ- ജനാധിപത്യവിരുദ്ധ ശക്തികളേയും അണിനിരത്തിക്കൊണ്ട് രണ്ടാം വിമോചനസമരത്തിന് ബിജെപിയുമായി കൈകോർക്കുന്ന കോൺഗ്രസ്സ്, ചരിത്രത്തിൽനിന്ന് ഇനിയും ഒന്നും പഠിക്കില്ലെന്നു വേണമോ കരുതുവാൻ?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+