Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏറ്റവും മോശം വകുപ്പ്' ; പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തിൽ പ്രതികരിച്ച് ആരോഗ്യ വകുപ്പ്

കൊച്ചി; സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പാണ് ആരോഗ്യ വകുപ്പെന്ന് ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം. ചീഫ് സെക്രട്ടറി ഉയർത്തിയ വിമർശമങ്ങൾ ഉൾപ്പെടുത്തി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ തന്റെ കീഴിലുള്ള വകുപ്പ് ഉദ്യോസ്ഥർക്ക് അയച്ച കത്തിലാണ് വകുപ്പിനെ കുറിച്ചുള്ള വിമർശനം പറയുന്നത്.

veena george

വകുപ്പിലെ സ്ഥാനക്കയറ്റം, അച്ചടക്ക നടപടി, സീനിയോരിറ്റി പട്ടിക, അവധിക്രമം തുടങ്ങിയ വിഷയങ്ങളില്‍ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. വകുപ്പിലെ അവധിക്രമം ഇനിയും നേരെയായിട്ടില്ല. 30,40 വർഷം മുമ്പുള്ള കേസുകൾ കോടതിയിൽ കിടക്കുകയാണ് തുടങ്ങിയ കാര്യങ്ങളാണ് കത്തിൽ പറയുന്നത്. 2015 ൽ ജീവനക്കാരെ അനധികൃതമായി നീക്കം ചെയ്തതിലും 2005 മുതൽ സ്ഥാനക്കയറ്റത്തിലെ അപാകതയടക്കമുള്ള കാര്യങ്ങളിലും ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപരിഹാരമായി സംസ്ഥാനസർക്കാറിന് നൽകേണ്ടിവന്നത്. ഇത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. പല ഉദ്യോഗസ്ഥരും സ്വന്തം കടമ നിർവഹിക്കുന്നില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം വകുപ്പുതല നിർദേശങ്ങൾ വളച്ചൊടിച്ചു മോശമായി ചിത്രീകരിക്കുകയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതികരണം. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി പൊതുജനങ്ങൾക്ക് അതിവേഗ സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണു ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം വകുപ്പുതല യോഗങ്ങൾ സംഘടിപ്പിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ടു വകുപ്പുതലത്തിൽ നൽകുന്ന നിർദേശങ്ങൾ വളച്ചൊടിച്ചു മോശമായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

വരുന്ന ഓഗസ്റ്റോടെ ആരോഗ്യ വകുപ്പിൽ പൂർണമായും ഇ-ഗവേണൻസ് നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ ഡയറക്ടറേറ്റുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇ-ഓഫിസ്, സ്പാർക്ക് വഴിയുള്ള ജീവനക്കാര്യം, പഞ്ചിങ്, ഓൺലൈൻ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, സീനിയോരിറ്റി പട്ടിക തയാറാക്കൽ, അവധി ക്രമപ്പെടുത്തൽ തുടങ്ങിയവ നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജീവനക്കാരുടെ പരാതികൾ, അതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾ തുടങ്ങിയവ ലഘൂകരിക്കുന്നതിനുള്ള വകുപ്പുതല നിർദേശങ്ങളും ഇതിന്റെ ഭാഗമായി നൽകുന്നുണ്ട്. ജീവനക്കാരുടെ പ്രവർത്തനവീര്യം കെടുത്തുന്ന യാതൊരു നിർദേശങ്ങളും ഇതിന്റെ ഭാഗമായി നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അഭിപ്രായവും ആരായേണ്ടതായിരുന്നു.

ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര സർക്കാരിന്റേയും പ്രശംസകൾ നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പ് നിപ്പ, കോവിഡ് തുടങ്ങിയ പകർച്ചവ്യാധികളെ പിടിച്ചുകെട്ടിയും ആർദ്രം പദ്ധതിയിലൂടെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച ആരോഗ്യ സേവനങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുകയുമാണ്. കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിനു സംസ്ഥാനം സ്വീകരിച്ച നടപടികളെ രാജ്യസഭാസമിതി പ്രശംസിച്ച കാര്യവും വകുപ്പ് ചൂണ്ടിക്കാട്ടി.

'അഴകേ..'ഭാവനയുടെ കിടിലൻ ഫോട്ടോകൾ...ചുമ്മാ തീയെന്ന് രമ്യ നമ്പീശൻ..വൈറൽ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+