'ആ കാലത്ത് ഷക്കീലയെ ഉപയോഗിച്ച് രക്ഷപ്പെട്ടതൊന്നും മറക്കരുത്, അരുമുണ്ടായിരുന്നില്ല അവര്‍ക്കൊപ്പം'
കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് നടി ഷക്കീലയെ വിലക്കിയ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഷക്കീലയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നറിഞ്ഞ് മാള്‍ അധികൃതര്‍ പരിപാടി നടത്താന്‍ അനുവദിച്ചില്ലെന്നാണ് സിനിമ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

എന്നാല്‍ ഷക്കീലയാണ് മുഖ്യാതിഥിയെന്ന് അറിഞ്ഞത് പോസ്റ്ററിലൂടെയാണെന്നും സംവിധായകന്‍ ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്നുമാണ് മാള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവര്‍ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമയെന്ന് ശാരദക്കുട്ടി പറഞ്ഞു.

സിനിമ എന്ന വ്യവസായം തകര്‍ന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാന്‍ പാടില്ല. അവര്‍ നേരിട്ട അപമാനങ്ങളെല്ലാം ഒറ്റക്കുള്ളതായിരുന്നു എല്ലാക്കാലവും . ഒരു വലിയ വ്യവസായത്തിന്റെ ഭാഗമായിരുന്നിട്ടും അവര്‍ക്കൊപ്പം ഒരിക്കലും ആരുമുണ്ടായിരുന്നില്ലെന്ന് സാരദക്കുട്ടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ശാരദക്കുട്ടിയുടെ വാക്കുകളിലേക്ക്...

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി ഷക്കീലയെ വിളിച്ചു വരുത്തിയിട്ട് , ഷക്കീലയായതു കൊണ്ട് പ്രോഗ്രാം നടത്താനാവില്ല എന്ന് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അറിയിച്ചതായി വാര്‍ത്ത കണ്ടു. ഒരു വീഡിയോയും കണ്ടു. അപമാനിക്കപ്പെടുന്നത് ഇതാദ്യമല്ല എന്നവര്‍ പറഞ്ഞു.

ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവര്‍ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ . പിന്നീട് അവര്‍ തകര്‍ന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകര്‍ന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാന്‍ പാടില്ല.
അവര്‍ നേരിട്ട അപമാനങ്ങളെല്ലാം ഒറ്റക്കുള്ളതായിരുന്നു എല്ലാക്കാലവും .

ഒരു വലിയ വ്യവസായത്തിന്റെ ഭാഗമായിരുന്നിട്ടും അവര്‍ക്കൊപ്പം ഒരിക്കലും ആരുമുണ്ടായിരുന്നില്ല. അവരുടെ വേദന ആരെയും ഒരിക്കലും നോവിക്കില്ല. പരസ്യമായി അവര്‍ക്കൊപ്പം നില്‍ക്കാനും ആരുമുണ്ടാവില്ല. സില്‍ക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്ത്തി കഥയും കവിതയും എഴുതിയവര്‍ ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേ ?- ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ഷക്കീല പങ്കെടുക്കുന്നത് കൊണ്ട് പരിപാടി റദ്ദാക്കിയെന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് മാള്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു. ചെറിയ പരിപാടിയാണ് സംഘടിപ്പിക്കുന്നതെന്നാണ് സംവിധായകന്‍ അറിയിച്ചത്. നടി ഷക്കീല പങ്കെടുക്കുന്ന കാര്യം അവസാന നിമിഷമാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തപ്പോഴാണ് അറിഞ്ഞതെന്ന് ഹൈലൈറ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ തന്‍വീര്‍ അറിയിച്ചു.

അതിഥികളുണ്ടെങ്കില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതുണ്ട്. മുന്‍കൂട്ടി ചെയ്യേണ്ട പല നടപടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമാ പ്രൊമോഷന്റെ കാര്യം പറഞ്ഞുകൊണ്ട് സംവിധായകന്‍ ഒമര്‍ ലുലു വെള്ളിയാഴ്ച്ച രാവിലെയാണ് വിളിക്കുന്നത്. ചെറിയ പരിപാടിയായിരിക്കുമെന്നാണ് അറിയിച്ചത്. സെലിബ്രിറ്റികളോ ഗസ്റ്റുകളോ ഉണ്ടാവില്ലെന്നാണ് ചോദിച്ചപ്പോള്‍ പറഞ്ഞത്. നടി ഷക്കീല ഉണ്ടാവുമെന്ന കാര്യം പറഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

വൈകുന്നേരം 5.30 ന് ശേഷം ഇത് സംബന്ധിച്ച് ഒരു പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. അപ്പോഴാണ് ഷക്കീല അതിഥിയായി എത്തുന്ന കാര്യം അറിയുന്നത്. പരിപാടി നടത്തണമെന്ന് ആവശ്യപ്പെട്ട ശേഷം പല തവണ ഒമറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സെലിബ്രിറ്റി ലിസ്റ്റ് ഷെയര്‍ ചെയ്യുന്നതിന് വേണ്ടിയായിരുന്നു വിളിച്ചത്. എന്നാല്‍ സ്റ്റുഡിയോയില്‍ മറ്റ് വര്‍ക്കുകളുടെ തിരക്കിലായിരുന്നു ഒമര്‍ എന്ന് തന്‍വീര്‍ പറഞ്ഞു.












Click it and Unblock the Notifications