• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രശസ്ത സാഹിത്യകാരൻ യു എ ഖാദർ അന്തരിച്ചു

തിരുവനന്തപുരം; മലയാളത്തിൻരെ പ്രിയ എഴുത്തുകാരൻ യുഎ ഖാദര്‍ (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.കുറച്ച് ദിവസം മുൻപ് കോഴിക്കോടുള്ള ചെസ്‌റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു മൂന്ന് ദിവസം മുൻപാണ് ആശുപത്രി വിട്ടത്. ശേഷം വീണ്ടും രോഗം ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഏഴ് പതിറ്റാണ്ടോളം നോവലുകളും ചെറുകഥകളും യാത്രാവിവരങ്ങളും ഉൾപ്പെടെ നിരവധി സംഭാവനകൾനൽകിയ എഴുത്തുകാരനായുിരുന്നു യുഎ ഖാദർ.

മലയാളിയായ കൊയിലാണ്ടി സ്വദേശി മൊയ്തീന്‍ കുട്ടി ഹാജിയുടേയും മ്യാന്‍മാര്‍ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ല്‍ കിഴക്കന്‍ മ്യാന്‍മാറിലെ ബില്ലിന്‍ എന്ന ഗ്രാമത്തിലാണ് യുഎ ഖാദർ ജവിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്താണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചത്.

കൊയിലാണ്ടി ഗവ ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം മദ്രാസ് കോളേജ് ഓഫ് ആര്‍ട്‌സില്‍ ചിത്ര കലാപഠനം നടത്തിയ ഖാദർ ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലും സേവനം അനുഷ്ഠിച്ചിട്ടുണഅട്.

cmsvideo
  Australia ends Covid-19 vaccine trials due to HIV antibody positives | Oneindia Malayalam

  70 ഓളം കൃതികൾ രചിച്ച ഖാദറിന്റെ ഏറ്റവും പ്രശസ്തമായ രചനയായിരുന്നു തൃക്കോട്ടൂർ പെരുമ. തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകള്‍ എന്നിവയാണ് പ്രധാനകൃതികള്‍.1983ല്ഡ കേരള സാഹിത്യ അക്കാദമി അവാര്‍ഡും തൃക്കോട്ടൂര്‍ നോവലുകള്‍ക്ക് 2009ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടപണ്ട്.

  കേന്ദ്ര-കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു.2011 ൽ പുറത്തിറങ്ങിയ ശത്രു എന്ന നോവലാണ് അദ്ദേഹ്തിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ രചന.

  രാജസ്ഥാനിൽ ബിജെപിക്ക് വോട്ട് ചെയ്ത് കോൺഗ്രസ്, ഈ കോൺഗ്രസ് ആണോ ബിജെപിക്ക് ബദലെന്ന് എംഎ ബേബി

  വസുന്ധരയുമായി ഇടഞ്ഞ് പാർട്ടി വിട്ടു: ബിജെപിയിലേക്ക് മടങ്ങി ഘനശ്യാം തിവാരി, നീക്കം നിർണ്ണായകം!!

  മലബാറിലെ ജ്യോതിഷിയെ ഉപയോഗിച്ച് ബിജെപിയെ സ്വാധീനിക്കാൻ പിണറായി ശ്രമിക്കുന്നു, ആരോപണവുമായി മുല്ലപ്പളളി

  ജെപി നദ്ദയ്ക്ക് നേരെയുള്ള ആക്രമണം; 3 ഐപിഎസ് ഉദ്യോഗസ്ഥരെ സർവ്വീസിലേക്ക് തിരികെ വിളിച്ച് കേന്ദ്രം

  English summary
  writer UA khader passes away
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X