ഹിന്ദുക്കളേ...സംഘടിയ്ക്കൂ, ശക്തരാവൂ...നിങ്ങള്‍ക്കായി വാദിയ്ക്കാന്‍ ആരും ഇല്ല: ജയമോഹന്‍
ക്രിസ്ത്യന്‍, മുസ്ലിം സുവിശേഷ ചാനലുകളെ നേരിടാന്‍ ഹിന്ദു ആചാര്യന്മാരുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കണമെന്നാണ് ജയമോഹന്റെ പക്ഷം.
കോഴിക്കോട്: പുതിയ ഇന്ത്യയ്ക്ക് ആവശ്യം കോര്‍പ്പറേറ്റ് ഹിന്ദു ഗുരുക്കന്മാരാണെന്ന് പ്രശസ്ത തമിഴ് മലയാളം സാഹിത്യകാരന്‍ ജയമോഹന്‍. ഹിന്ദു വിരുദ്ധ പ്രചാരണം നടത്തുന്ന മുസ്ലീം, ക്രിസ്ത്യന്‍ ശക്തികളെ പ്രതിരോധിയ്ക്കാന്‍ തീവ്ര ഹിന്ദുശക്തികള്‍ തന്നെ വേണമെന്ന് ജയമോഹന്‍ ബ്ലോഗില്‍ എഴുതിയിരിക്കുന്നു. ഓണ്‍ലെന്‍ മാധ്യമമായ സ്വരാജ്യ പ്രസിദ്ധീകരിച്ച കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍.

എണ്‍പതുകളില്‍ കന്യാകുമാരിയില്‍ കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കെ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലേക്ക് ഹിന്ദുക്കളെ മതംമാറ്റുന്നത് വ്യാപകമായിരുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഹിന്ദു മതത്തെ കുറിച്ചോ ദര്‍ശനങ്ങളെ കുറിച്ചോ അറിവില്ലാത്തതായിരുന്നു ഇതിന് കാരണം.

ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ ദ്രാവിഡ പ്രസ്താനങ്ങള്‍ പിന്തുണച്ചിരുന്നെന്നും ജയമോഹന്‍ പറയുന്നു. യുക്തിവാദത്തിന്റെ മറവില്‍ അവര്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിയ്ക്കുന്നത് പതിവായിരുന്നു. ഇത്തരം യുക്തിവാദപരമായ ചോദ്യങ്ങളെ യുക്തി കൊണ്ട് നേരിടാന്‍ ആരും ഉണ്ടായിരുന്നില്ല.

എതിര്‍ക്കുന്നവരെ പ്രതിരോധിയ്ക്കാന്‍ ശേഷിയില്ലാതെ നില്‍ക്കുമ്പോഴാണ് ഹിന്ദുമതത്തിൽ ജഗ്ഗി വാസുദേവ്, ശ്രീ ശ്രീ രവിശങ്കര്‍ എന്നീ കോര്‍പ്പറേറ്റ് ഗുരുക്കള്‍ ഉണ്ടാവുന്നത്. ക്രിസ്ത്യന്‍ സുവിശേഷകരുടെ വെല്ലുവിളികള്‍ക്ക് പതജ്ഞലിയുടെ യോഗസൂത്രത്തേയും ഉപനിഷത്തുക്കളേയും മുന്‍നിര്‍ത്തി ഉത്തരം പറയാന്‍ ജഗ്ഗി വാസുദേവിനെ പോലെ കഴിയുന്നുണ്ട്.

ഏതെങ്കിലും ഹിന്ദു യുവാക്കളുടെ അടുത്ത് ചെന്ന് ഹിന്ദു വിരുദ്ധ പരമാര്‍ശങ്ങള്‍ നടത്താന്‍ ആരെങ്കിലും കഴിയുമോ എന്ന് ജയമോഹന്‍ ചോദിയ്ക്കുന്നു. വലിയ ഹിന്ദു സ്ഥാപനങ്ങള്‍ ഉണ്ടാവാന്‍ രണ്ട് പതിറ്റാണ്ട് വേണ്ടിവന്നു.

ക്രിസ്ത്യന്‍, മുസ്ലിം സുവിശേഷ ചാനലുകളെ നേരിടാന്‍ ഹിന്ദു ആചാര്യന്മാരുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കണമെന്നാണ് ജയമോഹന്റെ പക്ഷം. ജഗ്ഗി വാസുദേവോ, ശ്രീ ശ്രീ രവിശങ്കറോ എന്ത് വില കൊടുത്തും അത്തരം ചാനലുകള്‍ തുടങ്ങണം.

ഹിന്ദു മതത്തിന് എതിരായ നഗ്‌നമായ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കണമെന്നും ജയമോഹന്‍ എഴുതുന്നു. ജഗ്ഗി വാസുദേവിനെയും ശ്രീ ശ്രീ രവിശങ്കറിനെയും പോലുള്ള കൂടുതല്‍ സംവിധാനങ്ങള്‍ രംഗത്തുവരണമെന്നാണ് ജയമോഹന്റെ അഭിപ്രായം.

ഹിന്ദു വിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്ന അതേ ശക്തികളാണ് ഇന്ന് കോര്‍പറേറ്റ് ഹിന്ദു മത സ്ഥാപനങ്ങള്‍ക്ക് എതിരെ വിദ്വേഷ പ്രചാരണവുമായി രംഗത്തുവരുന്നത്. സ്വന്തം രോഷവും അമര്‍ഷവും തീര്‍ക്കാന്‍ മാത്രമാണ് അവര്‍ എതിര്‍പ്പുകള്‍ ഉന്നയിക്കുന്നതെന്നും ജഗ്ഗി വാസുദേവിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ പരാമര്‍ശിച്ച് ജയമോഹന്‍ എഴുതുന്നു.

സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മൗനം പാലിക്കുന്ന പുരോഗമന ശക്തികള്‍ ഇത്തരം ചെറിയ ഹിന്ദു ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ക്കെതിരെ വിഷം വമിക്കുകയാണ്. ഹിന്ദുവിരുദ്ധ പ്രചാരണങ്ങളെ ചോദ്യം ചെയ്യുന്ന ചെറുപ്പക്കാരെയാണ് പുരോഗമന ശക്തികള്‍ ഭയക്കുന്നതെന്നും ജയമോഹന്‍ എഴുതുന്നു.

തമിഴിലെയും മലയാളത്തിലെയും പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമാണ് ബി ജയമോഹൻ. അങ്ങാടിതെരു, ഒഴിമുറി, നാൻ കടവുൾ തുടങ്ങിയ ചിത്രങ്ങൾക്ക് സംഭാഷണം എഴുതിയിട്ടുണ്ട്. 1992ലെ കഥാസമ്മാന ജേതാവാണ്.












Click it and Unblock the Notifications