കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തൂറ്റില്‍ 120 കോടിയുടെ ക്രമക്കേട്.. അക്കൗണ്ടുകള്‍ മരവിപ്പിച്ചു!

  • By Desk
Google Oneindia Malayalam News

കൊച്ചി: മൈക്രോ ഫിനാന്‍സ് രംഗത്തെ പ്രമുഖരായ മുത്തൂറ്റ് ഗ്രൂപ്പില്‍ കോടികളുടെ ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. 120 കോടിയുടെ ക്രമക്കേടുകളാണ് മുത്തൂറ്റ് ജോര്‍ജ്ജ്, മുത്തൂറ്റ് പാപ്പച്ചന്‍, മുത്തൂറ്റ് മിനി തുടങ്ങിയ മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടന്നതായി സംശയിക്കുന്നത്. ഇതേത്തുടര്‍ന്ന് മുത്തൂറ്റ് ധനകാര്യസ്ഥാപനങ്ങളിലെ സംശയാസ്പദമായ ചില അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

<strong>ലയണൽ മെസ്സി തിരിച്ചുവന്നു.. പിന്‍ഭാഗം മുഴുവന്‍ തുറന്നുകാട്ടി ബ്രസീലിന്റെ നിതംബറാണി. ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ വൈറൽ!!!</strong>ലയണൽ മെസ്സി തിരിച്ചുവന്നു.. പിന്‍ഭാഗം മുഴുവന്‍ തുറന്നുകാട്ടി ബ്രസീലിന്റെ നിതംബറാണി. ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ വൈറൽ!!!

മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്, മുത്തൂറ്റ് മിനി തുടങ്ങിയ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. പണയസ്വര്‍ണ ലേലത്തിലാണത്രെ തിരിമറി നടന്നത്. ഇത് വെച്ച് കോടികളുടെ തെറ്റായ കണക്കുകളുണ്ടാക്കി. യഥാര്‍ഥ ലേലത്തുക മറച്ച് വെച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുകയായിരുന്നു എന്നാണ് ആരോപണം. മുത്തൂറ്റ് ഫിനാന്‍സില്‍ നേരത്ത 150 കോടിയുടെ സമാന ക്രമക്കേട് കണ്ടെത്തിയിരുന്നു.

muthoot-group

മുത്തൂറ്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെയാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടത്. മുത്തൂറ്റ് ജോര്‍ജ്ജ്, മുത്തൂറ്റ് പാപ്പച്ചന്‍, മുത്തൂറ്റ് മിനി, മുത്തൂറ്റ് മെര്‍ക്കന്റിയില്‍ തുടങ്ങിയ മുത്തൂറ്റ് സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം മിന്നല്‍ പരിശോധന നടന്നത്. രാജ്യവ്യാപകമായിട്ടായിരുന്നു പരിശോധന. ഉടമകളുടേയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയും വീടുകളിലും റെയ്ഡ് നടന്നു.

<strong>എന്തുകൊണ്ടാണ് ആണുങ്ങള്‍ സ്ത്രീയുടെ മാറിടത്തില്‍ തുറിച്ചുനോക്കുന്നത്.. ഇതാ 11 കാരണങ്ങള്‍!</strong>എന്തുകൊണ്ടാണ് ആണുങ്ങള്‍ സ്ത്രീയുടെ മാറിടത്തില്‍ തുറിച്ചുനോക്കുന്നത്.. ഇതാ 11 കാരണങ്ങള്‍!

മുത്തൂറ്റ് ഗ്രൂപ്പുകള്‍ സ്വര്‍ണ പണയത്തിന്റെ കാര്യത്തില്‍ രേഖകള്‍ കൃത്യമല്ലെന്ന് നേരത്തെ തന്നെ പലരും ആക്ഷേപം ഉന്നയിച്ചിരുന്നു. മൈക്രോ ഫിനാന്‍സ് രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് അടുത്തിടെ സ്വന്തമാക്കിയിട്ടുള്ളത്. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനെയാണ് ഇപ്പോഴത്തെ പരിശോധന മുഖ്യമായും ലക്ഷ്യംവയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ പണയയും മൈക്രോ ഫിനാന്‍സും ആണ് ഇവരുടെ പ്രധാന മേഖല.

English summary
Gold auctioning by Muthoot firms under lens.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X