Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്മസ് ബംപർ: 16 കോടി താമരശ്ശേരി വഴി പാലക്കാട്: കൊണ്ടുപോയത് 'മധുസൂധനൻ'

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ്- പുതുവത്സര ബംബര്‍ ലോട്ടറി നറുക്കെടുത്തു. XD 236433 നമ്പറാണ് 16 കോടിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായിരിക്കുന്നത്. 2022 ലെ തിരുവോണം ബംപർ കഴിഞ്ഞാല്‍ കേരള ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബംപർ സമ്മാനമാണിത്.

ഒരോ സീരിസിലേയും ഒരു നമ്പറിനാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ നല്‍കുന്നത്. XA 107077, XB 158053, XC 398288, XD 422823, XE 213859, XG 323942, XH 226052, XJ 349740, XK 110254, XL 310145 എന്നീ നമ്പറുകളുടെ ഉടമയായ പത്ത് ഭാഗ്യശാലികള്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും.

പാലക്കാട് ജില്ലയിലെ മധുസൂധനൻ എന്ന ഏജൻ്റാണ്

പാലക്കാട് ജില്ലയിലെ മധുസൂധനൻ എന്ന ഏജൻ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലെ സബ് ഓഫീസില്‍ നിന്നാണ് 16 കോടിയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് മധുസൂധനന്‍ വാങ്ങിയത്. ഒരു ജില്ലയില്‍ നിന്നും ഒരു ലക്ഷം രൂപയുടെ ടിക്കെറ്റെടുത്ത് കഴിഞ്ഞാല്‍ ബാക്കിയുള്ള ജില്ലകളില്‍ നിന്ന് ടിക്കെടുക്കാം എന്നതാണ് ചട്ടം. അങ്ങനെയാണ് മധുസൂധനന്‍ താമരശ്ശേരിയില്‍ നിന്നും ടിക്കറ്റെടുത്തത്.

കോഴിക്കോട് നഗരത്തില്‍ നിന്നല്ലാതെ താമരശ്ശേരിയില്‍

കോഴിക്കോട് നഗരത്തില്‍ നിന്നല്ലാതെ താമരശ്ശേരിയില്‍ വന്ന് 16 കോടിയുടെ സമ്മാനം പാലക്കാട് എത്തിച്ചു എന്നുള്ളതാണ് മധുസൂധനൻ ഭാഗ്യം. ഇതിലൂടെ കമ്മീഷനായി ഇദ്ദേഹത്തിന് ലഭിക്കും. അതേസമയം ആർക്കാണ് സമ്മാനം എന്നത് കൃത്യമായി വ്യക്തമായിട്ടില്ല. ഭാഗ്യശാലി മാധ്യമങ്ങള്‍ക്ക് മുമ്പിലേക്ക് വരുമോയെന്ന കാര്യവും ഉറപ്പില്ല. കഴിഞ്ഞ പുജാ ബംപർ വിജയി ഇതുവരെ പുറത്ത് വരാത്തതാണ് ഇത്തരമൊരു സംശയം ശക്തമാക്കുന്നത്.

തിരുവനന്തപുരം സ്വദേശിയായ അനൂപായിരുന്നു

തിരുവനന്തപുരം സ്വദേശിയായ അനൂപായിരുന്നു തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം നേടിയത്. സമ്മാനം വിവരം പങ്കുവെച്ചുകൊണ്ട് ഇദ്ദേഹം മണിക്കൂറുകള്‍ക്കുളില്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തുകയും ചെയ്തു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ സഹായങ്ങള്‍ അഭ്യർത്ഥിച്ചുകൊണ്ട് നിരവധി ആളുകളായിരുന്നു അനൂപിന്റെ വീട്ടിലെത്തിയത്. പിന്നീട് ഇതൊരു ശല്യമായി മാറിയതോടെ അനൂപിന് വീട് വിട്ട് മാറി നില്‍ക്കേണ്ടി വരികയും ചെയ്തു.

മുടിയുടെ ശക്തിമരുന്ന് നെല്ലിക്ക തന്നെ; മുഖത്തിനും മോശമല്ല, അറിയാം ഗുണങ്ങള്‍

ഓണം ബംപർ ജേതാവിനുണ്ടായ ഈ ദുരഃനുഭവത്തിന്

ഓണം ബംപർ ജേതാവിനുണ്ടായ ഈ ദുരഃനുഭവത്തിന് ശേഷം ലോട്ടറി ജേതാക്കള്‍ വിവരം മാധ്യമങ്ങളുമായി പങ്കുവെക്കുന്നത് കുറഞ്ഞത്. പുജാ ബംപർ ജേതാവിനെ കണ്ടെത്താന്‍ മാധ്യമങ്ങള്‍ വലിയ പരിശ്രമം നടത്തിയെങ്കിലും വിവരം പങ്കുവെക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടിലേക്ക് ജേതാവ് എത്തുകയായിരുന്നുവെന്നാണ് സൂചന. ക്രിസ്മസ് ബംപർ ജേതാവും സമാനമായ നിലപാട് സ്വീകരിക്കുമോയെന്നാണ് സംശയം.

ബംപർ നറുക്കെടുപ്പിലൂടെ ആകെ 36 കോടി

ബംപർ നറുക്കെടുപ്പിലൂടെ ആകെ 36 കോടി 20 ലക്ഷം രൂപയാണ് വിജയികള്‍ക്കായി നല്‍കുന്നത്. ഒന്നാം സമ്മാന ജേതാവിന് നല്‍കുന്ന 16 കോടിക്ക് പുറമെ രണ്ടാം സമ്മാന ജേതാക്കളായ 10 പേർക്ക് 10 കോടിയും വിഭജിച്ച് വിഭജിക്കും. മൂന്നാം സമ്മാനം നേടുന്നവർക്ക് ഒരു ലക്ഷം വീതവും സ്വന്തമാക്കാന്‍ സാധിക്കും. അവസാന നാലക്കത്തിന് മറ്റ് അനേകം സമ്മാനങ്ങളും നല്‍കുന്നു.

ടിക്കറ്റ് വില 400 രൂപയായി വർധിപ്പിച്ചെങ്കിലും

ടിക്കറ്റ് വില 400 രൂപയായി വർധിപ്പിച്ചെങ്കിലും വലിയ തോതിലുള്ള വില്‍പ്പനായാണ് നടന്നതെന്നാണ് ലോട്ടറി വില്‍പ്പനക്കാർ വ്യക്തമാക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ടിക്കറ്റെടുക്കാനായി മാത്രമായി കേരളത്തില്‍ വന്നവരുണ്ടെന്നും ലോട്ടറി തൊഴിലാളികള്‍ അഭിപ്രായപ്പെടുന്നു. ഒറ്റക്ക് മാത്രമല്ല, കൂട്ടായും ലോട്ടറി എടുത്തവരും നിരവധിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+