കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട് റോഡ് സുരക്ഷാ വാരാചരണം: യമദൂതര്‍-സംഗീത നാടക ശില്പം ശ്രദ്ധേയമായി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കേരളാ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലാ ബ്രാഞ്ചിന്റെ സഹകരണത്തോടെ പച്ചിലക്കാട് യതി സ്‌ക്കൂള്‍ ഓഫ് ഇംഗ്ലീഷിലെ കുട്ടി കലാകാരന്മാര്‍ ഈവര്‍ഷം അവതിരിപ്പിക്കുന്ന റോഡ് സുരക്ഷാ ബോധവത്ക്കരണ കലാപരിപാടിയാണ് യമദൂതര്‍. വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍ കൂടുതലും ഉള്‍പ്പെടുന്നത് യുവജനങ്ങള്‍ ഓടിക്കുന്ന ഇരുചക്ര വാഹനങ്ങളാന്നെതിനാല്‍ ഇരുചക്രവാഹനം ഉപയോഗിക്കുന്നവരെ കൂടുതലായി ബോധവത്ക്കരിക്കുക എന്ന ലക്ഷ്യമാണ് ഈ വര്‍ഷത്തെ യമദൂതര്‍ എന്ന സംഗീത നാടക ശില്പം ഉദ്ദേ ശിക്കുന്നത്.

ജീവകാരുണ്യ സംഘടനയായ റെഡ്‌ക്രോസിന്റെ പ്രധാന ലക്ഷ്യമായ പ്രഥമ ശുശ്രൂഷയുടെ പാഠം എല്ലാവരിലേക്കും എത്തിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നു. കഴിഞ്ഞ 5 വര്‍ഷമായി തുടര്‍ച്ചയായി റോഡ് സുരക്ഷാ ബോധവത്ക്കരണ പരിപാടി വയനാട് ജില്ലയില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത് പച്ചിലക്കാട് യതി ഇംഗ്ലീഷ് സ്‌ക്കൂളിലെ കുട്ടി കലാകാരന്മാരാണ്.നിയതി റൂഹ, കെ.എസ്.അനില്‍, പി.ലായ ഷിജു, എസ്.കൃഷ്പ്രിയ, സാല്‍വോ സ്റ്റാനി ജോസ്, സാനിജിയോ ജോസ് പി.എസ്.അജന്‍ , ജിതിന്‍ ബിനോയി എന്നിവരാണ് ഈ കലാ പരിപാടി അവതരിപ്പിക്കുന്നത്.

yamadoothar

സ്‌ക്കൂള്‍ മാനേജരും റെഡ്‌ക്രോസ് ജില്ലാ ചെയര്‍മാനുമായ അഡ്വ.ജോര്‍ജ്വാത്തുപറമ്പിലാണ് ടീം മാനേജര്‍.കല്‍പറ്റ പഴയ ബസ്സ് സ്റ്റാന്‍ഡില്‍ നടത്തപ്പെട്ട ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം ആര്‍ ടി ഒ വി.സജിത്ത് ഉദ്ഘാടനം ചെയ്തു. എ എം വി ഐ എസ്.പി.അനൂപ് അധ്യക്ഷത വഹിച്ചു. എ എം വി ഐഎസ്.പി.മുരുകേഷ്, റെഡ് ക്രോസ് ഭാരവാഹികളായ എന്‍.വി.അക്ബര്‍ അലി, കെ. മനോജ് എന്നിവര്‍ സംസാരിച്ചു. ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മോട്ടോര്‍വാഹന വകുപ്പ് മോട്ടോര്‍വാഹന റാലിയും സംഘടിപ്പിച്ചു. ആര്‍ടിഒ വി സജിത്ത് ഫ്ളാഗ് ഓഫ് ചെയ്തു.

കലക്ടറേറ്റില്‍ നിന്ന് തുടങ്ങിയ റാലി ലക്കിടിയില്‍ സമാപിച്ചു. ജോയിന്റ് ആര്‍ടിഒ സി വി എം ഷെരീഫ്, എംവിഐമാരായ കെ വിനീഷ്, എസ് പി ബിജുമോന്‍, എ എസ് വിനോദ്, ടി പി യൂസഫ്, പി ആര്‍ മനു, എഎംവിഐമാരായ സി എ ബേബി, എം കെ സുനില്‍, എസ് പി അനൂപ്, എസ് പി മുരുകേഷ്, വിജോ വി ഐസക് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

English summary
road safety week in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X