കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ സ്വന്തം 2019; ലോക്സഭ മുതല്‍ കര്‍ണാടക വരെ നേട്ടങ്ങള്‍, കോണ്‍ഗ്രസിന് ആശ്വസിക്കാനെന്ത്

Google Oneindia Malayalam News

സഖ്യകക്ഷിയായിരുന്ന ശിവസേന ഉടക്കിയതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ പോയ മഹാരാഷ്ട്ര മാറ്റി നിര്‍ത്തിയാല്‍ രാജ്യത്ത് ബിജെപിക്ക് ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് 2019. രണ്ടാമതും കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞുവെന്നതാണ് ചരിത്രം രേഖപ്പെടുത്തുന്ന 2019 ലെ ബിജെപിയുടെ ഏറ്റവും വലിയ നേട്ടം.

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അരുണാചലിലും ഹരിയാനയിലും ഭരണം നിലനിര്‍ത്താനും ബിജെപിക്ക് സാധിച്ചു. അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ച് തിരിച്ചടികളുടെ വര്‍ഷമായിരുന്നു 2019 . ശിവസേന, എന്‍സിപി കക്ഷികളുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞതാണ് ഏക ആശ്വാസം.. ബിജെപിയുടേയും കോണ്‍ഗ്രസിന്‍റേയും 2019 ലെ രാഷ്ട്രീയ നേട്ടങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ.

ലോക്സഭാ തിരഞ്ഞെടുപ്പ്

ലോക്സഭാ തിരഞ്ഞെടുപ്പ്

ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെയായി ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രവചനങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടുള്ള വിജയമായിരുന്നു ബിജെപി സ്വന്തമാക്കിയത്. ബിജെപി തനിച്ച് 303 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ എന്‍ഡിഎയുടെ അംഗസംഖ്യ 353 ലെത്തി. കഴിഞ്ഞ തവണത്തേതില്‍ നിന്നും ബിജെപി വര്‍ധിപ്പിച്ചത് 21 സീറ്റുകളായിരുന്നു. 2018 ന്‍റെ അവസാന വര്‍ഷം കോണ്‍ഗ്രസ് അധികാരം പിടിച്ച മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ബിജെപി തൂത്തുവാരി.

കരകയറാനാവാതെ കോണ്‍ഗ്രസ്

കരകയറാനാവാതെ കോണ്‍ഗ്രസ്

2014 ന്‍റെ തുടര്‍ച്ച തന്നെയായിരുന്നു കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത്തവണത്തേയും ലോക്സഭാ തിരഞ്ഞെടുപ്പ്. കേവലം 52 സീറ്റുകള്‍ മാത്രം ലഭിച്ച കോണ്‍ഗ്രസിന് ഇത്തവണയും ലോക്സഭയില്‍ പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചില്ല. ബിഹാര്‍, ജാര്‍ഘണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സഖ്യം വിജയം കാണാതെ പോയതും അധികാരത്തിലിരിക്കുന്ന മധ്യപ്രദേശും രാജസ്ഥാനും ഹരിയാനയും ബിജെപി പൂര്‍ണ്ണമായും കയ്യടക്കിയോതോടെ കോണ്‍ഗ്രസിന്‍റെ പതനം പൂര്‍ണ്ണമാവുകയായിരുന്നു.

അമേഠിയിലെ പരാജയം

അമേഠിയിലെ പരാജയം

ഡിഎംകെയുമായുള്ള സഖ്യത്തിലൂടെ എട്ട് സീറ്റുകളില്‍ വിജയിച്ച തമിഴ്നാടിന് പുറമെ കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് എടുത്തുപറയാവുന്ന് പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചത്. പരമ്പരാഗത ശക്തി കേന്ദ്രമായ അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടത് പാര്‍ട്ടിക്ക് വലിയ നാണക്കേടായി.

രാജിയും പ്രതിസന്ധിയും

രാജിയും പ്രതിസന്ധിയും

ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജിവെക്കുക കൂടി ചെയ്തതോടെ കോണ്‍ഗ്രസ് സമാനതകളില്ലാത പ്രതിസന്ധിയാണ് നേരിട്ടത്. ജെഡിഎസുമായി സഖ്യത്തിലിരിക്കുന്ന കര്‍ണാടകയിലും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി.

നിയമസഭാ തിരഞ്ഞെടുപ്പുകള്‍

നിയമസഭാ തിരഞ്ഞെടുപ്പുകള്‍

ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നടന്ന 4 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ അധികാരത്തിലിരിക്കുന്ന അരുണാചല്‍ പ്രദേശില്‍ ഭരണം തുടരാനം സിക്കിമില്‍ സര്‍ക്കാറിന്‍റെ ഭാഗമാവാനും ബിജെപിക്ക് സാധിച്ചു. അതേസമയം ആന്ധ്രാപ്രദേശില്‍ ടിഡിപിയില്‍ നിന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തപ്പോള്‍ ബിഹാറില്‍ നവീന്‍ പട്നായിക്കിന്‍റെ ബിജെഡിക്ക് അധികാരം തുടരാനുള്ള ഭൂരിപക്ഷം ലഭിച്ചു. തങ്ങളുടെ സീറ്റ് നില 10 ല്‍ നിന്ന് 23 ആയി വര്‍ധിപ്പിച്ച് പ്രധാനപ്രതിപക്ഷ കക്ഷിയായി മാറാന്‍ കഴിഞ്ഞതാണ് ഒഡീഷയിലെ ബിജെപിയുടെ നേട്ടം.

ബിജെപിയുടെ തിരിച്ചടി തിരിച്ചടി

ബിജെപിയുടെ തിരിച്ചടി തിരിച്ചടി

ഒക്ടോബറില്‍ ഫലം പുറത്തുവന്ന മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളിലായിരുന്നു ഈ വര്‍ഷം ബിജെപിക്ക് ആധ്യമായി തിരിച്ചടി നേരിടേണ്ടി വന്നത്. ഹരിയാനയില്‍ സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും (47 ല്‍ നിന്ന് 40 ആയി കുറഞ്ഞു) സ്വതന്ത്രരുടേയും ജെജെപിയുടേയും പിന്തുണയോടെ അധികാരം നിലനിര്‍ത്താന്‍ സാധിച്ചു.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് മഹാരാഷ്ട്രയിലായിരുന്നു. എന്‍ഡിഎ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരണത്തിലുള്ള കേവല ഭൂരിപക്ഷം ലഭിച്ചങ്കിലും (ബിജെപി-105, ശിവസേന 56) മുഖ്യമന്ത്രി പദത്തിലുടക്കി ശിവസേന സഖ്യം വിട്ടത് ബിജെപിക്ക് തിരിച്ചടിയായി. തുടര്‍ന്ന് എന്‍സിപി നേതാവ് അജിത് പവാറിനെ കൂടേകൂട്ടിയുള്ള നീക്കത്തില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുവന്നതോടെ രാജിവെക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്‍റെ ആശ്വാസം

കോണ്‍ഗ്രസിന്‍റെ ആശ്വാസം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങുകയും കര്‍ണാടകയിലെ സഖ്യഭരണം നഷ്ടമാവുകയും ചെയ്ത കോണ്‍ഗ്രസിന് ആശ്വാസമായത് 2019 ല്‍ ആശ്വാസമായത് മഹാരാഷ്ട്ര മാത്രമായിരുന്നു. ശിവസേന, എന്‍സിപി എന്നികക്ഷികളുമായി ചേര്‍ന്ന് അധികാരം മഹാരാഷ്ട്രയില്‍ അധികാരം പങ്കിടാന്‍ കോണ്‍ഗ്രസിന് സാധിച്ചു.

സഖ്യം വീണ കര്‍ണാടകയില്‍ യെഡിയൂരപ്പ

സഖ്യം വീണ കര്‍ണാടകയില്‍ യെഡിയൂരപ്പ

കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിനെ വിമത നേതാക്കളുടെ പിന്തുണയുടെ മറിച്ചിട്ട് ബിജെപി അധികാരം പിടിക്കുന്നതിനും 2019 സാക്ഷിയായി. 17 വിമത എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ താഴെ പോയ സഖ്യസര്‍ക്കാറിന് പകരമായി ബിജെപി നേതാവ് യെഡിയൂരപ്പ കര്‍ണാടകയില്‍ 106 അംഗങ്ങളുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തി.

ഉപതിരഞ്ഞെടുപ്പില്‍

ഉപതിരഞ്ഞെടുപ്പില്‍

അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലും മേധാവിത്വം നേടി 2019 ല്‍ കര്‍ണ്ണാടക പൂര്‍ണ്ണമായും ബിജെപി തങ്ങളുടെ സ്വന്തമാക്കി മാറ്റി. സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 15 ല്‍ 12 ഇടത്തും വിജയിക്കാന്‍ ബിജെപിക്ക് സാധിച്ചു. അതേസമയം പത്തോളം സിറ്റിങ് സീറ്റുകളില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന കോണ്‍ഗ്രസിന് ലഭിച്ചത് 2 സീറ്റ് മാത്രമായിരുന്നു.

കൂറ്മാറ്റങ്ങള്‍

കൂറ്മാറ്റങ്ങള്‍

പോയ വര്‍ഷങ്ങളിലേതിന്‍റെ തുടര്‍ച്ചയെന്നോണം ഈ വര്‍ഷവും നിരവധി കൂറ് മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയം സാക്ഷ്യം വഹിച്ചു. പതിവുപോലെ ബിജെപി തന്നെയാണ് നേട്ടമുണ്ടാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒരു സീറ്റില്‍ പോലും വിജയിക്കാതിരുന്ന സിക്കിമില്‍ ബിജെപി എസ്‍ഡിഎഫിന്‍റെ 10 അംഗങ്ങളെ തങ്ങളുടെ പാളയത്തിലെത്തിച്ച് ഏവരേയും ഞെട്ടിച്ചു.

ഗോവയില്‍

ഗോവയില്‍

കര്‍ണാടകയിലും സഖ്യ സര്‍ക്കാറിനെ അട്ടിമറിച്ച് ബിജെപിയെ അധികാരത്തിലെത്തിച്ചത് എംഎല്‍എമാരുടെ കൂറുമാറ്റമായിരുന്നു. ഗോവയിലും സര്‍ക്കാറിന്‍റെ ഭൂരിപക്ഷം ഉയര്‍ത്താന്‍ ബിജെപിക്ക് തുണയായത് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള എംഎല്‍എമാരുടെ കൂറുമാറ്റമായിരുന്നു. ഒറ്റയടിക്ക് 10 കോണ്‍ഗ്രസ് എംഎംല്‍എമാരെ തങ്ങളുടെ പാളയത്തിലെത്തിച്ചാണ് ബിജെപി അംഗബലം 27 ആയി ഉയര്‍ത്തിയത്.

വരാനുണ്ട് ജാര്‍ഘണ്ഡ്

വരാനുണ്ട് ജാര്‍ഘണ്ഡ്

മഹാരാഷ്ട്ര ഒഴിച്ച് നിര്‍ത്തിയാല്‍ രാഷ്ട്രീയ നേട്ടങ്ങളില്‍ ബിജെപിക്ക് സന്തോഷിക്കാന്‍ കഴിയുന്ന നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച വര്‍ഷമാണ് 2019. കോണ്‍ഗ്രസിനെ സംബന്ധിച്ച് നോക്കുമ്പോള്‍ ആശ്വാസമായതും മഹാരാഷ്ട്ര തന്നെ. ഡിസംബര്‍ 22 ന് വരാനിരിക്കുന്ന ജാര്‍ഘണ്ഡ് തിരഞ്ഞെടുപ്പ് ഫലം കൂടി പുറത്തുവരുന്നതോടെ മാത്രമേ 2019 ലെ രാഷ്ട്രീയ വിജയ-പരാജയങ്ങളുടെ പട്ടിക പൂര്‍ണ്ണമാവുകയുള്ളു.

English summary
year end 2019; How BJP and Congress grows/down on the map of India in 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X