• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇയർ എൻഡർ 2020: കേരളത്തിലെ 20 പ്രധാന സംഭവങ്ങൾ, കൊറോണ വൈറസ് മുതൽ കരിപ്പൂർ വിമാന ദുരന്തവും വരെ

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് എന്ന മഹാമാരിയിൽ ലോകമൊന്നാകെ നടുങ്ങിയ വർഷമാണ് 2020. ലോകത്തെ ഒന്നാകെ പിടിച്ചുകുലുക്കിയ ഈ വൈറസ് ബാധ കേരളത്തെയും വളരെയധികം ബാധിച്ചിട്ടുണ്ട്. വർഷത്തിന്റെ പകുതിയും ആളുകൾക്ക് വീട്ടിൽ തന്നെ കഴിച്ചുകൂട്ടേണ്ടതായി വന്നു. രോഗവ്യാപനം തടയുന്നതിനായി സർക്കാർ കൊണ്ടുവന്ന കൊണ്ടുവന്ന കൊവിഡ് നിയന്ത്രണങ്ങൾ മാറിവരുന്നതേയുള്ളൂ. ജനജീവിതത്തിൽ നിരവധി മാറ്റങ്ങളാണ് ഈ വർഷം കൊണ്ടുവന്നിട്ടുള്ളതെന്ന് എടുത്തുപറയേണ്ടതാണ്.

'ചെറിയ കാലം കൊണ്ട് ആഴത്തിൽ സ്പർശിച്ച കഥാപാത്രങ്ങൾ'; നടൻ അനിൽ നെടുമങ്ങാടിനെ അനുസ്മരിച്ച് മുഖ്യമന്ത്രി'ചെറിയ കാലം കൊണ്ട് ആഴത്തിൽ സ്പർശിച്ച കഥാപാത്രങ്ങൾ'; നടൻ അനിൽ നെടുമങ്ങാടിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

കേരള സമൂഹത്തിൽ നിരവധി സംഭവവികാസങ്ങളാണ് 2020ൽ ഉണ്ടായിട്ടുള്ളത്. അതിലൊരിക്കലും മറക്കാൻ കഴിയാത്തതാണ് കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാനാപകടം. കരിപ്പൂരിൽ ഇറങ്ങാൻ ശ്രമിക്കവേ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് വീണ് മൂന്ന് കഷ്ണങ്ങളായി അടർന്ന് മാറുകയായിരുന്നു. അപകടം നടക്കുന്നതിന് മുമ്പ് രണ്ട് തവണ വിമാനം രണ്ട് തവണ ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും രണ്ട് തവണയും ഈ ശ്രമം പരാജയപ്പെടുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 190 പേരിൽ 19 പേരും മരണത്തിന് കീഴങ്ങി. പ്രദേശവാസികളുടെ ഇടപെടലോടെ നടത്തിയ രക്ഷാ പ്രവർത്തനമാണ് കൊറോണ വൈറസ് വ്യാപനത്തിനിടയിലും കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്. പ്രളയത്തിന് ശേഷം മലയാളികളുടെ സ്നേഹവും കരുതലും ഒത്തൊരുമയും ഏറെ പ്രകടമായ സാഹചര്യം കൂടിയായിരുന്നു ഇത്.

ഇടുക്കിയിൽ പെട്ടിമുടി ദുരന്തമുണ്ടായതും ഇതേ വർഷം തന്നെയാണ് ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ ഓഗസ്റ്റ് ആറിന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ 66 പേർ മരണമടഞ്ഞിരുന്നു. കണ്ണീരുണങ്ങാത്ത ഈ ദുരന്ത ഭൂമിയിൽ നിന്ന് ഇനിയും നാല് പേരെക്കൂടി കണ്ടെത്താനുണ്ട്. കേരളത്തിൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ ഉരുൾപൊട്ടലായിരുന്നു ഇത്. പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ ഈ ഗ്രാമം ഇപ്പോഴും മണ്ണിനടിയിൽത്തന്നെ കിടക്കുകയാണ്.

ഇന്ത്യയിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ചതും കേരളത്തിലാണ്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ തൃശ്ശൂർ സ്വദേശികളായ മൂന്ന് മെഡിക്കൽ വിദ്യാർത്ഥിക്കാണ് രാജ്യത്ത് ആദ്യം രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ രണ്ടാമത്തെ കേസ് ആലപ്പുഴ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനിക്കാണ്. വുഹാനിൽ നിന്ന് തന്നെയാണ് ഇവരും കേരളത്തിൽ തിരിച്ചെത്തിയത്. കേരളം ഇപ്പോഴും കൊറോണ വൈറസ് ഭീതിയിൽ തന്നെ കഴിയുകയാണെങ്കിലും മികച്ച പ്രതിരോധ മാർഗ്ഗങ്ങളാണ് പിന്തുടർന്നുവരുന്നത്.

cmsvideo
  കേരളം: റിവൈന്‍ഡ് 2020... ടോപ് 20 വാര്‍ത്തകള്‍ (പാര്‍ട്ട് 1)

  ജോസ് കെ മാണി- എൽഡിഎഫുമായി ബാന്ധവമുണ്ടാക്കിയത് 2020ലാണ്. രാഷ്ട്രീയ കേരളത്തിൽ ആരും പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു ഇത്. കേരള കോൺഗ്രസ് എം എൽഡിഎഫിന്റെ ഭാഗമാകുകയും ചെയ്തു. ഈ മാറ്റം തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലും എൽഡിഎഫിന് അനുകൂലമായി പ്രതിഫലിച്ചു. കോട്ടയത്തും ഇടുക്കിയിലും എൽഡിഎഫ്- കേരള കോൺഗ്രസ് ബാന്ധവം ചരിത്രപരമായ മുന്നേറ്റമാണുണ്ടാക്കിയത്.

  മലയാളത്തിലെ പ്രിയ കവയിത്രി സുഗതകുമാരി നമ്മെ വിട്ടുപിരിഞ്ഞതും ഇതേ വർഷം തന്നെയാണ്. കൊവിഡ് ബാധിതയായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്. മലയാള സാഹിത്യ ലോകത്തിന്റെ സുഗതകുമാരിയുടെ മരണം നികത്താനാവാത്ത നഷ്ടം തന്നെയാണ്.

  English summary
  Year Ender 2020: Top incidents touches Kerala in 2020
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion