• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യാക്കൂബ് മേമന്റെ മാത്രമല്ല, ഗോവിന്ദച്ചാമിയുടെ വധശിക്ഷയേയും സിപിഎം എതിര്‍ക്കും

കോഴിക്കോട്: മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ അതിരെതിരെ ഏറ്റവും രൂക്ഷമായി പ്രതികരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് സിപിഎം. മുസ്ലീം ആയതിനാലാണ് മേമനെ തൂക്കിക്കൊല്ലുന്നത് എന്ന് വരെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞുകളഞ്ഞു.

എന്നാല്‍ യാക്കൂബ് മേമന്റെ കാര്യത്തില്‍ മാത്രമല്ല, ആരുടെ കാര്യത്തിലായാലും സിപിഎം വധശിക്ഷയ്ക്ക് എതിരാണ്. അതിപ്പോള്‍ ഗോവിന്ദച്ചാമിയുടെ കാര്യത്തിലായാലും ടിപി വധക്കേസ് പ്രതികളുടെ കാര്യത്തിലായാലും.

പോളിറ്റ് ബ്യൂറോ അംഗം എംം ബേബി മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്നത്.

വധശിക്ഷയ്‌ക്കെതിര്

വധശിക്ഷയ്‌ക്കെതിര്

മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ എംഎ ബേബിയുടെ അഭിപ്രായമല്ല പറഞ്ഞിരിയ്ക്കുന്നത്. സിപിഎമ്മിന്റെ കേന്ദ്രക്കമ്മിറ്റിയുടെ നിലപാടാണ്.

ഗോവിന്ദച്ചാമിയായാലും

ഗോവിന്ദച്ചാമിയായാലും

വധശിക്ഷ വിധിയ്ക്കപ്പെടുന്നത് ആര്‍ക്കാണ് എന്നതില്‍ പ്രസക്തിയില്ല. വധശിക്ഷ മനുഷ്യത്വരഹിതവും നടപ്പിലാക്കിക്കഴിഞ്ഞാല്‍ തിരുത്താനാവാത്തതും ആണ് എന്നാണ് പാര്‍ട്ടിയുടെ നിലപാട്.

യഥാര്‍ത്ഥ ജീവപര്യന്തം

യഥാര്‍ത്ഥ ജീവപര്യന്തം

ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ റദ്ദാക്കാനാത്ത തടവ് ശിക്ഷ നല്‍കണം എന്നതാണ് പാര്‍ട്ടിയുടെ നിലപാട്.

യഥാര്‍ത്ഥ ജീവപര്യന്തം

യഥാര്‍ത്ഥ ജീവപര്യന്തം

'കൊല്ലരുത്' എന്ന പേരിലാണ് എംഎ ബേബി മാതൃഭൂമിയില്‍ ലേഖനം എഴുതിയിരിയ്ക്കുന്നത്. എംപി വീരേന്ദ്രകുമാര്‍, അഡ്വ കാളീശ്വരം രാജ്, പിഎസ് ശ്രീധരന്‍പിള്ള തുടങ്ങിയവരും മുന്‍ ദിവസങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു.

ബുദ്ധനും ക്രിസ്തുവും

ബുദ്ധനും ക്രിസ്തുവും

ബുദ്ധനും ക്രിസ്തുവും എല്ലാം അഹിംസയ്ക്ക് വേണ്ടി വാദിച്ചവരാണ്. ബൈബിളിന്റെ പഴയ നിയമത്തിലെ 'പല്ലിന് പല്ല്, കണ്ണിന് കണ്ട്' എന്നത് മാറ്റി പുതിയ നിയമത്തില്‍' ഒരു കവിടത്ത് അടിയ്ക്കുന്നവര്‍ക്ക് മറുകവിളും കാണിച്ചുകൊടുക്കാന്‍' പറഞ്ഞു. കൊല്ലരുത് എന്ന് മാത്രമാണ് അഞ്ചാം കല്‍പനയെന്നും ബേബി പറയുന്നു.

ഗോവിന്ദച്ചാമിയ്ക്ക് വക്കാലത്ത്

ഗോവിന്ദച്ചാമിയ്ക്ക് വക്കാലത്ത്

യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്ത എംഎ ബേബിയോട് ഒരു ആര്‍എസ്എസ് നേതാവ് ചാനല്‍ ചര്‍ച്ചയില്‍ കുഴയ്ക്കുന്ന ഒരു ചോദ്യം ചോദിച്ചിരുന്നു. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയ്ക്ക് സിപിഎം വക്കീലിനെ ഏര്‍പ്പാടാക്കിക്കൊടുക്കുമോ എന്നായിരുന്നു അത്.

ആരായാലും

ആരായാലും

വക്കീലിനെ ഏര്‍പ്പാടാക്കുക എന്നത് സിപിഎമ്മിന്റെ പണിയല്ലെന്നത് പോകട്ടെ, ഇക്കാര്യത്തില്‍ ബേബിയ്ക്ക് കൃത്യമായ ഉത്തരമുണ്ട്. വക്കീലിനെ ഏര്‍പ്പാടാക്കില്ല എന്നത് തന്നെയാണ് ഉത്തരം. എന്നാല്‍ വധശിക്ഷ ഒഴിവാക്കണം എന്ന് പറയുമ്പോള്‍ ഗോവിന്ദച്ചാമിയുടെ കാര്യത്തിലും അത് തന്നെയാണ് നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

മേമന്റെ വധശിക്ഷ

മേമന്റെ വധശിക്ഷ

യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയ രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് എംഎ ബേബി ആരോപിയ്ക്കുന്നു. വധശിക്ഷയുടെ പേരിലും ചിലര്‍ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്നുണ്ടെന്നാണ് ആക്ഷേപം.

കൃഷ്ണയ്യര്‍

കൃഷ്ണയ്യര്‍

ഇന്ത്യയില്‍ വധശിക്ഷയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത നിയമജ്ഞനായിരുന്നു അന്തരിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍. ഇക്കാര്യവും ലേഖനത്തില്‍ പരാമര്‍ശിയ്ക്കപ്പെടുന്നു.

ഭരണകൂടത്തിന്റെ കൊലപാതകം

ഭരണകൂടത്തിന്റെ കൊലപാതകം

ഭരണകൂടം നടത്തുന്ന കൊലപാതകം എന്നാണ് വിആര്‍ കൃഷ്ണയ്യര്‍ വധശിക്ഷയെ നിര്‍വ്വചിച്ചിരുന്നത്. ഇക്കാര്യവും ബേബി സൂചിപ്പിയ്ക്കുന്നുണ്ട്.

English summary
Yes... CPM is against death penalty, whether it is Yakub Memon or Govindachamy. Polit Bureau member MA Baby writes in Mathrubhumi Newspaper.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more