കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുമതം ഒരു ജീവിതചര്യയാണെന്ന് ഗാനഗന്ധര്‍വ്വന്‍ യേശുദാസ്

  • By Sruthi K M
Google Oneindia Malayalam News

പേരാവൂര്‍: ലോകത്തെ എല്ലാ മനുഷ്യര്‍ക്കും നന്മയുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്ന മതമാണ് ഹിന്ദുമതമെന്ന് ഗാനഗന്ധര്‍വ്വന്‍ യേശുദാസ്. ഹിന്ദുമതം ഒരു ജീവിതചര്യയാ ണെന്നും കെജെ യേശുദാസ് മണത്തണ കുളങ്ങരയത്ത് ക്ഷേത്രത്തിന് സമീപത്തായി നിര്‍മ്മിച്ച ധ്യാനമണ്ഡപം ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു. ജാതിമത ചിന്തകള്‍ക്ക് അപ്പുറത്ത് ലഭിക്കുന്ന ഈശ്വര ചൈതന്യമാണ് ധ്യാനങ്ങളിലൂടെ നമുക്ക് ലഭിക്കുക.

പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദന്‍ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേത്രമതില്‍കെട്ടിനു പുറത്ത് ഭൂമിക്കടിയിലായി വ്യത്യസ്തരീതിയിലാണ് ഭൂഗര്‍ഭ ധ്യാനമണ്ഡപം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രക്കുളത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനിടയിലാണ് ധ്യാനമണ്ഡപം നിര്‍മ്മിച്ചിരിക്കുന്നത്.

yesudas

ക്ഷേത്രക്കുളത്തില്‍ നിന്നും ദേഹശുദ്ധിവരുത്തി ഈറനോടെ ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് ധ്യാനിക്കാന്‍ കഴിയുംവിധമാണ് ഇതിന്റെ രൂപ കല്പന. ശാന്തികവാടത്തിന് അകത്തുകൂടിയും ഈ ധ്യാനമണ്ഡപത്തിലേക്ക് പ്രവേശിക്കാം. ഓം എന്ന ആദി ശബ്ദം മാത്രം അകത്തേക്ക് ആലേഖനം ചെയ്തിട്ടുണ്ട്.

ആത്മശുദ്ധി വരുത്തുവാനും ഭക്തജനങ്ങള്‍ക്ക് ആത്മനിര്‍വൃതി നേടുവാനുമാണ് ഇങ്ങനെയൊരു ധ്യാനമണ്ഡപം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ജാതി, മതം, വര്‍ഗം, വര്‍ണ്ണം എന്നീ വ്യത്യസമില്ലാതെ ആര്‍ക്കും മണ്ഡപത്തില്‍ ധ്യാനിക്കാന്‍ അവസരവും ഒരുക്കിയിട്ടുണ്ട്. ഇരുപതില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. ചെങ്കല്ലുകള്‍ കൊണ്ടൊരു കൂടാരം പോലെയാണ് ഈ മണ്ഡപം നിര്‍മ്മിച്ചിരിക്കുന്നത്.

English summary
Yesudas told Hindu religion is not a just religion, its our life style
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X