പെണ്‍കുട്ടിയോട് സംസാരിച്ചുനിന്നു...യുവാവ് കസ്റ്റഡിയില്‍!! പിന്നാലെ ജീവനൊടുക്കി!!

  • By: Sooraj
Subscribe to Oneindia Malayalam

തൃശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. തൃശൂരിലെ പാവറട്ടിയിലാണ് സംഭവം. എങ്ങണ്ടിയൂര്‍ കണ്ടന്‍ ഹൗസില്‍ കൃഷ്ണന്റെ മകന്‍ വിനായകനെയാണ് (19) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

1

എന്നാല്‍ ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് പോലീസ് അറിയിച്ചു. രേഖകളൊന്നുമില്ലാതെ വാഹനവുമായി യാത്ര ചെയ്തതിനാണ് വിനായകനെ കസ്റ്റഡിയില്‍ എടുത്തത്. പിതാവിനെ വിളിച്ചുവരുത്തി ഇയാളെ വിട്ടയച്ചുവെന്നും പോലീസ് വ്യക്തമാക്കി.

2

പാവറട്ടിയിലും പരിസരത്തും കുറച്ചു ദിവസങ്ങളായി മാലപൊട്ടിക്കല്‍ സംഭവങ്ങള്‍ തുടര്‍ച്ചയായതിനെ തുടര്‍ന്ന് ഇവിടെ പോലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് വിനായകനും സുഹൃത്തും കൂടി ബൈക്കില്‍ സുഹൃത്തിനൊപ്പം സംസാരിച്ചു നില്‍ക്കുന്നത് പട്രോളിങ് നടത്തുന്ന പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയതിനെ തുടര്‍ന്ന് വിനായകനോട് ബൈക്കിന്റെ രേഖകള്‍ കാണിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ രേഖകളൊന്നും ഇല്ലാത്തതിനെ തുടര്‍ന്നു വിനായകനെയും സുഹൃത്തിനെയും സ്റ്റേഷനിലേക്ക് കൊണ്ടു വരികയായിരുന്നു. വിശദമായി ചോദ്യം ചെയ്ത ശേഷം ക്രിമിനലുകളല്ലെന്ന് വ്യക്തമായതോടെ രണ്ടു പേരെയും വിട്ടയക്കുകയായിരുന്നുവെന്നും പോലീസ് വിശദമാക്കുന്നു.

English summary
Young man commits suicide in Thrissur
Please Wait while comments are loading...